Saturday, December 24, 2011

Testing Times


I will give the index in the beginning itself , this time. 


Testing : software testing to be more precise...is this activity in which these bunch of gentlemen try all sort of ungentle activities in a website or application and create nightmares to developers...


Bug : not the one you get in theatres, these are the above mentioned nightmares which software developers get in applications they make. And testers are addressed as bug'ers for all the right reasons. 


dot net, 7 layered architecture, SQL, SVN, tortoise : coding lingo...the readers wont loose a thing even if they dont know anything about all these. After all, most of you guys click on the next button and goto the next page without knowing how it goes to the next page, isn't it. So, for an ordinary reader dot net has got to do as little as Mullaperiyaar has got to do with our PM. And for an extraordinary reader, well, if there is one he wont be reading this blog !        


SCRUM : is a methodology which when followed , leads its followers to RUM finally. 


Critical bug : mother of all bugs...critical to a testers future, testers just love to see more of this kind. And when encountered by developers, it usually makes them swear using 'mother'. 


Smoke test : is a kind of testing which will make smoke emanate from the testers' and developers' ears ! 
  
Time :  Some time in the Autumn of 2010...please refer to a previous post named 'de Bugger' to get more background details.


Testing Times


Last year this time there was this fellow among the bunch of trainees who, after experiencing the salient features of dot net and the likes , felt like absconding to the Himalayas.


The 7 layers and SCRUM gave him nightmares,
The database and queries gave him worries,
SVN and tortoise made him weep like boys.


Then one day he heard a conversation between employees in the top floor. Lets call one of them 'code lover'(C.L) .


C.L : "Dude , I am fed up of this testing business. I'd somehow like to jump to development"


"Oh, yes! the pool of bugs awaits you, careful not to sprain your back while jumping into this pool "


C.L :"I inquired, if there is replacement who is ready to move to testing then things will be easy"


While they were discussing the pros and cons, that 'replacement' just entered the scene and rendered few dialogues in his ever empathetic tone.


"I heard you badly wanted to move to development "


C.L :"Yes!! how do you know that !!! "


"Necessity is the mother of invention !"


C.L :"Which city ?"


"Well, I understand your urge to write code, code that makes website and websites in turn adds colour to the virtual world of cyberspace"


(Now the code lover is in a spell...he hasn't heard anything like this even in those review meets! he is not sure whether this fellow is normal)


"I am experiencing that coding urge at present , that urge which will take you to great heights...'Himalayan heights', you know ! '"


(Now the code lover feels the HR hired this  fellow by mistake. Or this fellow itself is a mistake!  C.L wants to leave the place for safety reasons)


"But don't you worry brother, I am your saviour! I will sacrifice my coding career and move to testing for you!!!"


(Now the code lover feels this guy is the best thing that has happened to him , He is far from a 'mistake')


After that things happened rapidly, the next day our trainee fellow is facing the interview by Test Lead(T.L). Clearing this would ensure him a place in the testing team and our coding enthusiast will automatically move to development.


T.L : "I presume its the love for testing that has brought you here and the basics would be a cake walk for you.
Ok, lets begin.
Whats bug density ? "


Trainee : (sorry . can you reduce the intensity)


T.L: "What is cyclometric complexity ? "


Trainee : (this is height of complexity)


T.L : (This wont pass the smoke test itself ! )
" Whats a show stopper ? "


Trainee : "Shouldn't it be 'who' ? do we have a few in office ?" 
(oh god , SCRUM appears a cutie pie when compared to this bum)


T.L : "Last question , Tell me about the importance of testing ? "


Trainee : "Well sir, testing assures quality , testing acts like a shock-absorber for developers ,testing is a big responsibility, and testing brings the company revenue". 


(T.L's eyes lit up as if he had found some critical bug ! )
T.L : Welcome to the testing team. 


And the legend was born.  





Saturday, December 3, 2011

വാര്‍ത്താസന്ദേശം



മുല്ലപ്പെരിയാറിന്റെ വടക്കോട്ടുള്ള ജില്ലയിലെ സ്ഥാപനത്തില്‍ ഒരു ദിവസം ഭൂകമ്പം ഉണ്ടാക്കികൊണ്ടു പുറത്തിറങ്ങിയ ഒരു സംഭവ മാണ് വാര്‍ത്താസന്ദേശം ! 

നമ്മുടേത് ഒരു ചെറിയ കമ്പനിയാണോ അതോ വല്യ കമ്പനിയാണോ എന്ന കാര്യത്തില്‍  ഇതുവരെ ഒരു തീരുമാനത്തിലെത്താന്‍ പറ്റാത്തത് കൊണ്ട് വാര്‍ത്താസന്ദേശം വലുതു വേണോ അതോ ചെറുത് മതിയോ എന്ന കാര്യത്തില്‍ കഴിഞ്ഞ കുറേ മാസങ്ങളായി കൂലങ്കഷമായ ചര്‍ച്ച നടന്നുവരികയായിരുന്നു. പിന്നെ ഈ ചര്‍ച്ച വലുതാണോ ചെറുതാണോ എന്ന കാര്യത്തിലായി ആശയക്കുഴപ്പം. അവസാനം വലുതും ചെറുതുമല്ലാത്ത, രണ്ടും കെട്ട ഒരു വാര്‍ത്താസന്ദേശം എറക്കാം എന്ന് തത്വത്തില്‍ അംഗീകരിക്കപ്പെട്ടു. 

സന്ദേശത്തിനായി സാമാന്യം വല്യ ഒരു സംയോജകന്‍ തന്നെ നിയമിക്കപ്പെട്ടു...അദേഹത്തിന്റെ ജാതകത്തിലെ ഭിക്ഷാടനയോഗം അതോടെ തെളിഞ്ഞു...

വലുതും ചെറുതുമായ രചനകള്‍ക്കായി വലുതും ചെറുതുമായ വാതിലുകള്‍ പലതും മുട്ടിയെങ്കിലും വികാരങ്ങളെ ഉദീപിപ്പിക്കുന്ന സൃഷ്ടികള്‍ ജന്മം കൊണ്ടില്ല. സൃഷ്ടാക്കളുടെ ഭാവനയുടെ വളര്‍ച്ച മുറ്റി കഴിഞ്ഞു. ഇനി ഭാവനയ്ക്ക് വളരാന്‍ സ്കോപ്പില്ല. 
എങ്കിലും പതിവ് മസാലക്കൂട്ടുകളില്ലാതെ ഒരു സന്ദേശം ഏറക്കുന്നതെങ്ങനെ ! 

അതുകൊണ്ടു ഒക്ടോബറിന്‍റേത് ഏകദേശം ഇതുപോലിരുന്നു. ആദ്യത്തേതായതുകൊണ്ടു വായനക്കാര്‍ വധശിക്ഷയ്ക്ക് വിധിക്കരുത്.തെറ്റ്കുറ്റങ്ങള്‍ പൊറുത്തു അനുഗ്രഹിക്കണം. തുടര്‍ന്നുള്ള ലക്കങ്ങള്‍ നിങ്ങളെ ഇക്കിളിയാക്കും.     
    
വാര്‍ത്താസന്ദേശം*
ലക്കം ഒന്ന്, മാസം പതിനൊന്ന്. 

മെസപ്പൊട്ടേമിയയില്‍ സാമ്പത്തിക മാന്ദ്യം അനുഭവപ്പെട്ടതുകൊണ്ടു നമ്മുടെ ലാഭവിഹിതം ക്രമാതീതമായി കുറഞ്ഞിരിക്കുകയാണ് , ആയതിനാല്‍ ശംമ്പളവര്‍ദ്ധനവ് 2027 വരെ ഉണ്ടാകില്ല എന്ന് പ്രതിനിധി പത്രസമ്മേളനത്തില്‍ അറിയിച്ചു. 

സൌത്താഫ്രിക്കയിലേക്ക് പോയ സംഘം സഞ്ചരിച്ച കപ്പല്‍ ഏദന്‍ കടലിടുക്കില്‍ വെച്ച് കൊള്ളക്കാര്‍ റാഞ്ചിയെങ്കിലും സംഘത്തിന്റെ സാമ്പത്തിക സ്ഥിതി കണ്ട് മനം നൊന്ത് തങ്ങളുടെ കയ്യിലുള്ള ധനം കൂടി കൊള്ളക്കാര്‍ അവര്‍ക്ക് നല്കി വിട്ടയച്ചു. 

ജാവയില്‍ പി.എച്ച്.പി യ്ക്കുണ്ടായ മകനായ ജീംല്ല ഉപയോഗിക്കാനുള്ള വളര്‍ച്ച നമ്മള്‍ പ്രാപിച്ചിരിക്കുന്നു എന്ന് ടെക്നിക്കല്‍ വിഭാഗം അറിയിച്ചു. ജീംല്ലയുടെ അനിയനായ 'ജീവനില്ല'        
അണിയറയില്‍ തയ്യാറായികൊണ്ടിരിക്കുകയാണെന്നും കേള്‍ക്കുന്നു.

മുല്ലപ്പെരിയാര്‍ അണക്കെട്ട് ഏത് നിമിഷവും തകരാവുന്നത് കൊണ്ട് സ്ത്രീജനങ്ങള്‍ കൈയ്യില്‍ 'മുല്ല'പ്പൂ കരുതേണ്ടതാണ്...അണക്കെട്ട് പൊട്ടുമ്പോ മുല്ലപ്പൂ ചെവിയില്‍ തിരുകി നമ്മള്‍ പ്രതിഷേധിക്കും.

തട്ടിന്‍പുറത്തെ മെരു* ഇരട്ട പെറ്റു...കുഞ്ഞുങ്ങള്‍ക്ക് അടുത്തവീട്ടിലെ പൂച്ചയുടെ ഛായാ! അതുകൊണ്ടു മെരു പാലുകൊടുക്കാന്‍ കൂട്ടാക്കുന്നില്ല. 

ആണ്‍കുട്ടികള്‍ 4 പേര്‍ ജിമ്മില്‍ പോകുന്നുണ്ട് , അവര്‍ ഗ്ലാസ്മേറ്റ്സുംകൂടിയാണ്. 

പ്രസവവാര്‍ഡില്‍ തല്ക്കാലം ബെഡ് ഒഴിവില്ല , അതുകൊണ്ടു ശേഷിക്കുന്ന ഭര്‍ത്താക്കന്‍മാരൊക്കെ സംയമനം പാലിക്കണം എന്ന് താഴ്മയോടെ അപേക്ഷിച്ചുകൊള്ളുന്നു.  
തൊട്ടില്‍ പണിയാന്‍ വേണ്ടി പഴയ മരക്കസേര രണ്ടെണ്ണം സംഭാവന ചെയ്യാന്‍ സന്മനസ്സുകാണിക്കുന്നവര്‍ക്ക് കൊച്ചുണ്ടാകുമ്പോള്‍ സമാധാനം ലഭിക്കും.

അന്തേവാസികളില്‍ 3 പേര്‍ മലയ്ക്ക് മാലയിട്ടിടുള്ളതുകൊണ്ടു രാത്രിയിലെ ഇന്‍റര്‍ നെറ്റ് ഉപയോഗം കാര്യക്ഷമമായി കുറഞ്ഞിട്ടുണ്ട്. 

കാലാവസ്ഥ : ശനിയാഴ്ചകളില്‍ ഫാഷന്‍ പരേഡ് നടക്കാന്‍ സാധ്യതയുള്ളതുകൊണ്ട് സ്വാമിമാര്‍ ജോലിക്ക് വരാതിരിക്കുന്നത് അഭികാമ്യം...വന്നു കഴിഞ്ഞാല്‍ വൃതം മുടങ്ങാനുള്ള സാധ്യത കാണുന്നു. 


                                   ശുഭം



* വാര്‍ത്താസന്ദേശം - ന്യൂസ് ലെറ്റര്‍ എന്നും വിളിക്കും. വല്യ വല്യ കമ്പനികളില്‍ കണ്ടുവരുന്ന ഒരു പ്രതിഭാസം. മകരവിളക്കുപോലെ പെട്ടെന്നൊരു ദിവസം ഇന്‍ബോക്സില്‍ പ്രത്യക്ഷപ്പെടും. 

* തട്ടിന്‍പുറത്തെ മെരു - നാട്ടിന്‍പുറത്തൊക്കെ മരപ്പട്ടി എന്ന് വിളിക്കും, തട്ടിന്‍പുറത്താകുമ്പോ മെരുക്കുട്ടീ എന്നാവും. 19 ആം നൂറ്റാണ്ടിന്റെ അന്ത്യ ദശാബ്ദത്തില്‍ തട്ടിന്‍പുറത്തു കൂടിയേറിപ്പാര്‍ക്കാന്‍ തുടങ്ങി. അന്തേവാസികളുടെയൊക്കെ ഒഴിവുസമയത്തെ കളിക്കൂട്ടുകാരനാണ് ശ്രീ.മെരു. മെരുവിന്റെ മൂത്രത്തിന് ഔഷധഗുണമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടു രാവിലേയും വൈകീട്ടും ഓരോ ഔണ്‍സ് സേവിക്കുന്നത് ബുദ്ധിയുറയ്ക്കാനും, തമാശകേട്ടാല്‍ ചിരിക്കാനും, മുടികൊഴിച്ചില്‍ മാറ്റാനും നല്ലതാണ്. മെരുവിന്റെ കാഷ്ഠത്തിനും വിവിധരീതിയിലുള്ള ഗുണഗണങ്ങള്‍ കാണാന്‍ സാധ്യതയുള്ളതുകൊണ്ടു ഇനി തൊട്ട് എല്ലാ മാസവും ശംമ്പളത്തിന്റെ കൂടെ അരക്കിലോ പൊതിഞ്ഞു തരുന്നതാണ്.            

Thursday, October 13, 2011

വോയിസ് ബേസ്ട് നാവിഗേഷന്‍


തലക്കെട്ട് കണ്ടിട്ട്, ഇവനിതെന്തുപറ്റി ,ടെക്`നിക്കലിലേക്ക് കടന്നോ ? നന്നാവാന്‍ തീരുമാനിച്ചോ? അല്ല എലിപ്പനി പിടിച്ചോ ? എന്നൊന്നും തെറ്റിദ്ധരിച്ചു കളയല്ലേ. തലക്കെട്ടിന്റെ അര്‍ത്ഥമെന്താണെന്ന് എനിക്കുതന്നെ നല്ല നിശ്ചയമില്ല, വായിച്ചുകഴിഞ്ഞിട്ടു നിങ്ങള്‍ക്കെങ്കിലും മനസ്സിലാവുമോ എന്നു നോക്കൂ.


ഇത്തവണ മലപ്പുറത്തിന്റെ മുത്തായ ജമാലും അവന്റെ കൂടെ, ഇനിയുമൊരങ്കത്തിന്  കൂടി ബാല്യമുണ്ടെന്ന് തെളിയിച്ചുകൊണ്ട് ഡില്ലുമോനും, ഒപ്പം നിങ്ങളുടെ കണ്ണിലുണ്ണിയായ കുട്ടപ്പനും മടങ്ങി വരുന്നു


(ഈ കഥാപാത്രങ്ങള്‍ ആരെന്നറിയാത്ത ചരാചരങ്ങള്‍ എന്റെ മുന്‍ പോസ്റ്റുകളില്‍ മുങ്ങിത്തപ്പുക, മുകളില്‍പ്പറഞ്ഞ ജന്മങ്ങള്‍ എവിടെയെങ്കിലുമൊക്കെ ഒളിച്ചിരിപ്പുണ്ടാകും)


16850309...എന്റര്‍...


ലോഡിംഗ്...


പ്രോഗ്രസ്സ് ബാറിന്റെ പച്ചപ്പ് കൂടി കൂടി വരുന്നു...


മനസ്സില്‍ വികാരങ്ങളുടെ വേലിയേറ്റം...


'പേജ് കാനോട്ട് ബി ഡിസ്പ്ലേയ്ട്'...എന്നു തെളിഞ്ഞത് ആവശ്യമില്ലാഞ്ഞിട്ടു കൂടി വായിച്ചു. 


ഹോ നാശം...


റിഫ്രഷ്...


16850309...എന്റര്‍...


ലോഡിംഗ്...


പേജ് ലോഡാവുന്നതും നോക്കി സൈറ്റിന്റെ മുന്നിലിരുന്ന അവന്റെ മനസ്സില്‍ ഉയര്‍ന്നു കേട്ടത് ഒരേയൊരു പ്രാര്‍ത്ഥന മാത്രം...'ദൈവമേ ഇത്തവണ കിട്ടണേ'.


ഇത് അവസാനത്തെ ചാന്‍സാണ്. ഇനിയൊരു പ്രാവശ്യം ബാങ്ക് പരീക്ഷ എഴുതാന്‍ പ്രായം അനുവദിക്കില്ല. കഴിഞ്ഞ ഒന്നൊന്നര കൊല്ലത്തിനിടയ്ക്ക് ജമാലിന് ഇത് പത്താമത്തെ ബാങ്ക് ടെസ്റ്റ്.    


ഓര്‍മ്മകളുടെ കുത്തൊഴുക്കില്‍പ്പെട്ടു അവന്‍ തന്റെ ഒന്നാമത്തെ ബാങ്ക് ടെസ്റ്റിന്റെ ഞായറാഴ്ചയില്‍ ചെന്നെത്തി നിന്നു. 
.........................................................................................................
ട്രിങ്ങ് ട്രിങ്ങ്...ട്രിങ്ങ് ട്രിങ്ങ്


ഏത് ഹമുക്കാണ്‍ടാ ഈ കൊച്ചുവെളുപ്പാന്‍കാലത്ത്... ഒറക്കം കളയാനെക്കൊണ്ട് 
'നിതിന്‍ കോളിങ്ങ്'     


ജമാല്‍ :ഹലോ...എന്താ സൈത്താനേ..നേരം വെളുത്തല്ലെയുള്ളൂ.     


നിതിന്‍: നിന്റെ നാട്ടില്‍ 8.30 ന് ആണോ നേരം വെളുക്കുന്നത് ?   


ജമാല്‍ : ഞായറാഴ്ച ചെലപ്പം 9.30 ആവും, ജ് കാര്യം പറ. ന്ന്ട്ട് വേണം നിക്ക് കണ്ടോണ്ടിരുന്ന  കിനാവ് മുയുവനാക്കാന്‍.      


നിതിന്‍ :ഡാ മരക്കഴുതേ, നിനക്കു ഇന്ന് ബാങ്ക് ടെസ്റ്റ് ഇല്ലേ ?


ജമാല്‍ :പടച്ചോനേ...പറഞ്ഞപോലെ ഇന്നാണല്ലാ ബാങ്ക് പരീക്ഷ...


നിതിന്‍ : 9.30 തുടങ്ങും, പുതുതായി കണ്ടുപിടിച്ച ന്യൂട്രീനോയുടെ വേഗത്തില്‍ ഓടിയാല്‍ അപ്പോഴേക്കും ഹാളിലെത്താം


ജമാല്‍ :ഡാ സുവര്‍ , ഞാനപ്പം പരൂക്ഷ കഴിഞ്ഞിട്ടു ബിളിക്കാം   


നിതിന്‍ :എന്തൊക്കെ കൊണ്ടുപോകണം എന്നറിയാമോ ?


ജമാല്‍ : ബൈക്ക് ,മൊബൈല് പിന്നെ ഒരു പെന്ന്                                  


നിതിന്‍ : വേണ്ടെടാ, പെന്ന് ഹാളില്‍ അടുത്തിരിക്കുന്ന ആള്‍ തരും

ജമാല്‍ : ശരിയാ , അപ്പോ നേരെ അങ്ങ് പോയ മതി അല്ലേ! അല്ലെങ്കി വേണ്ട ,  പെന്ന് കൊണ്ടോവാം, അടുത്തിരിക്കുന്നവനും എന്റടുത്തൂന്ന് പെന്ന് വാങ്ങി എഴുതാം എന്ന് ബിചാരിച്ച് വന്നതാണെങ്കിലാ ?...     
എന്നും പറഞ്ഞു ജമാല്‍ ഫോണ്‍ കട്ട് ചെയ്തു.    



9 മണി ആയപ്പോഴേക്കും റെഡിയായി ബൈക്ക് എടുത്തു. 


അള്ളാ...കോള്‍ ലെറ്റര്‍ വേണല്ലാ ! ഇനിയിപ്പം എവടന്ന് ഡൌണ്‍ലോട് ചെയ്യും?...അഭിയെ വിളിച്ചു പറയാം...ഓനാവുമ്പ പ്രിന്‍റൌട്ടും എടുത്തുവെക്കും.


വായു വേഗത്തില്‍ കരിഷ്മ ജമാലിനെ അഭിയുടെ വാതിലില്‍ എത്തിച്ചു.         


സമയം 9 മണി...ഹാളില്‍ കയറണ്ട സമയം...എന്തായാലും അഭിയുടെ വീട്ടിലെ ഹാളില്‍ കയറാം.


അഭി : വാ ജമാലെ , ഇരിക്ക്


ജമാല്‍ : വാലിന് തീ പിടിച്ക്ക്`ണ് ...ജ് വേഗം ഐറ്റം കൊണ്ടാ


അഭി : ഇതാ പ്രിന്‍റൌട്ട്, രണ്ടു പേജുണ്ട്, ഞാന്‍ സൈറ്റില്‍ നോക്കിയപ്പോള്‍ ഇതിന്റെ കൂടെ ഐ.ഡി.ന്റെ കോപ്പി വേണം, പിന്നെ ഫോട്ടോ.  


ജമാല്‍ : അതൊക്കെ ഞമ്മക്ക് എന്തെങ്കിലും ചെയ്യാ...ഒക്കെ, എറങ്ങട്ടെ.


അഭി : കഴിഞ്ഞിട്ടു വിളിക്കണേ  


ജമാല്‍ : ഞാന്‍ ശ്രമിക്കാ...ഒറപ്പ് പറയാമ്പറ്റില്ല 


സമയം 9.30. ഹാളില്‍ പരീക്ഷ തുടങ്ങുന്നതിനുള്ള മണി മുഴങ്ങിയതും ഓടുന്ന വണ്ടിയിലേക്ക് ചാടിക്കയറിയവനെപ്പോലെ ജമാല്‍ ഹാളിലേക്ക് കടന്നതും ഒരേ നിമിഷാര്‍ദ്ധത്തില്‍ തന്നെ. 
പരീക്ഷാ നിരീക്ഷകന്‍ ദേഷ്യം കലര്‍ന്ന ഭയത്തോടെ ജമാലിനെ ഒന്നു നോക്കി.


'സാറേ ഞാനും കൂടിണ്ട് പരീക്ഷ എയ്`താന്‍'


എക്സാമിനാര്‍ : കാള്‍ ലെറ്റര്‍ , ഐ.ഡി. ഒറിജിനല്‍, സെറോക്സ്, ഫോട്ടോ, ചാലാനിന്റെ വൌച്ചര്‍ പിന്നെ പെന്‍സില്‍ ,റബ്ബര്‍, ഒരു പെന്‍.


ജമാല്‍ : ഒരു ഗ്ലാസ് വെള്ളം.


എക്സാമിനാര്‍ : ക്വസ്റ്റ്യന്‍ പേപ്പര്‍ കാണുമ്പോ ഒരു ലിറ്റര്‍ വെള്ളം നീ കുടിച്ചോളും. ഞാന്‍ പറഞ്ഞതൊക്കെ എടുത്തു മേശപ്പുറത്ത് വെക്ക് , എന്നാ  ഓ.എം.ആര്‍ തരാം അതിനു ശേഷം ക്വസ്റ്റ്യന്‍ പേപ്പര്‍.


ജമാല്‍ : സാറേ...ങ്ങള് എടങ്ങാറാക്കല്ലേ, ഇപ്പം മണിയടിച്ചത് പരീക്ഷ എഴുതാനല്ലേ? 
സാറിന് വേണ്ടതൊക്കെ ഞാന് ഉച്ചയാവുമ്പഴത്തേക്ക് എത്തിക്കാ. ങ്ങള് ബേഗം ഐറ്റം കൊണ്ടരീന്‍! 


എക്സാമിനാര്‍ : എന്താ നിന്റെ പേര് ? (അറ്റന്‍ഡന്‍സ് റെജിസ്റ്റര്‍ നോക്കുന്നു) ഓ , മൊഹമ്മദ് ജമാല്‍! അപ്പൊ ജമാലേ , ഇത് ആദ്യത്തെയാ ?       


ജമാല്‍ : ഇതെന്താ പ്രസവോ , എണ്ണം പറഞ്ഞുകളിക്കാന്‍ ! സമയം പോണ് മാഷേ , ഞാനിതിന് പൈസ 350 എണ്ണി കൊ ട്ത്തുക്ക്`ണ്. 


എക്സാമിനാര്‍ : ആണല്ലേ ! ഓഫീസില്‍ ചെന്ന്, പ്രിസൈഡിങ്ങ് ഓഫീസറെ ഒന്ന് കണ്ടിട്ടു വാ . എന്നിട്ട് തീരുമാനിക്കാം  നീ പരീക്ഷ എഴുതണോ വേണ്ടയോ എന്ന്. 


ജമാലിന്റെ ഭാഗ്യത്തിന് പ്രിസൈഡിങ്ങ് ഓഫീസര്‍ അപ്പൊ ആ വഴി വന്നു.


'എന്താണ് ഇഷ്യൂ ?'  


മുറിവേറ്റ സിംഹത്തെപ്പോലെ നില്ക്കുന്ന ജമാലിനെ കാണുന്നു...



'നീ അഹമ്മദ് സാറിന്റെ മകനല്ലേ'  


'പടച്ചോനേ, ങ്ങക്ക് ബാപ്പാനെ അറിയ്വോ! '


എക്സാമിനാര്‍ കാര്യം അവതരിപ്പിക്കുന്നു.


ഓഫീസര്‍ : കാള്‍ ലെറ്ററും , ഐ.ഡി.യുമുണ്ടല്ലോ, സെറോക്സ് ഇവിടുന്ന് എടുക്കാം, ഫോട്ടോ ഉണ്ടോ ? 



ജമാല്‍ : തീവണ്ടിന്റെ സീസണ്‍ ടിക്കറ്റ്ന്ന് പറിച്ച് തരാ.         


(എക്സാമിനാര്‍ മൂക്കത്ത് വിരല്‍ വയ്ക്കുന്നു)

ഓഫീസര്‍ : എന്ന ഇവന്‍ അറ്റന്‍ഡ് ചെയ്യട്ടെ.  ജമാലെ , പോകുന്നതിന് മുന്‍പ് ഒന്ന് കാണണേ. 


പെന്‍സില്‍ തല്ക്കാലം ഇത് മതി
എന്നും പറഞ്ഞ് അടുത്തിരിന്ന് എഴുതുന്ന കുട്ടിയുടെ പെന്‍സില്‍ വലിച്ചെടുക്കുന്നു...ആ കുട്ടി അഹമ്മദ് സാറിനെ ഒരു രണ്ടു പേജ് തെറി വിളിച്ചുകാണണം.
സബൂറാക്ക് മോളെ, പരീക്ഷ കഴിഞ്ഞിട്ടു പെന്‍സില് ഇക്ക കൂര്‍പ്പിച്ചു തരാ.    


സെറോക്സ് എടുക്കാനായി എക്സാമിനാര്‍ ഐ.ഡി യുമായി പുറത്തേക്ക് പോകാനൊരുങ്ങുന്നു.


ജമാല്‍ : സാറേ, ഗെയിറ്റിന്റെ അടുത്ത് ഒരു കരിഷ്മ നെലത്ത് വീണു കെടക്കുന്നുണ്ടാകും...അതൊന്നു സ്റ്റാന്‍ഡിലിടണേ, തെരക്കിട്ട് വന്നപ്പം സമയം കിട്ടീല്ല.


എക്സാമിനാര്‍ : നീ പരീക്ഷ പാസായാല്‍ ബാങ്കിന് അതൊരു മുതല്‍ക്കൂട്ടായിരിക്കും. നിന്റെ സേവനം ബാങ്കിനെ ഉയര്‍ച്ചയില്‍ നിന്നു ഉയര്‍ച്ചയിലേക്ക് നയിക്കും. 


(ഇയ്യാളെന്തിനാ ഈ വേദാന്തം വിളമ്പുന്നത് , പോയി കോപ്പിയെടുക്കടോ)  
 ഓ.എം.ആര്‍ ഫില്ല് ചെയ്ത് കഴിഞ്ഞപ്പോഴേക്കും ചോദ്യക്കടലാസ് കിട്ടി. 

അള്ളാ...ഇതെന്താണ് ഒട്ടിച്ചുബച്ചേക്കുന്നത്. ഇത് മുറിക്കണെങ്കി വല്ല കൊടുവാളും വേണ്ടിവരും! 
തല്ക്കാലം ഈ സൈഡിലുള്ള സ്റ്റേപ്ലറിന്റെ പിന്ന് വലിച്ചൂരാം     


എന്നും പറഞ്ഞു ജമാല്‍ ഒരു സൈഡ് ഒട്ടിച്ച, മറുസൈഡില്‍ പിന്‍ ചെയ്ത ചോദ്യക്കടലാസിന്റെ പിന്‍ വലിച്ചൂരി. 


അല്‍ഹംദുലില്ലാ...ഇതെല്ലാം കൂടി പപ്പടക്കെട്ടായല്ലാ.     

 അറ്റന്‍ഡന്‍സ് റെജിസ്റ്ററില്‍ ഒപ്പ് വാങ്ങാന്‍ വന്ന എക്സാമിനാര്‍ അത് കാണുന്നു.

എക്സാമിനാര്‍: ഇതെന്തോന്നാ?

ജമാല്‍ : കരിമ്പിന്‍ കാട്ടില് ആന കേറീതാ

എക്സാമിനാര്‍: കഴിയുമ്പോ ഞാനൊരു മുറവും കൊണ്ടുവരാം...എല്ലാം വാരിയെടുക്കണമല്ലോ.
...

അവിസ്മരണീയമായ ആ അരങ്ങേറ്റത്തിന് ശേഷം ജമാല്‍ പിന്നെയും ടെസ്റ്റുകള്‍ എഴുതിക്കൊണ്ടിരുന്നു, ഓരോന്നും മറക്കാനാവാത്തത് തന്നെ...

കുറച്ചു മാസങ്ങള്‍ക്ക് ശേഷം...വീണ്ടുമൊരു ഞായറാഴ്ച...

ഹലോ...

'ഹലോ...എന്താണ് ജമാല്‍ക്കാ'

ഡില്ലുമോനെ, നെന്റെ ഒരു സഹായം വേണം.

'പറയെടാ'

എന്നെ ഒന്ന്  ടെസ്റ്റ്  സെന്ററില്‍ ആക്കി തരണം ,  ബൈക്കില് എണ്ണയില്ല. 

'ഓക്കെ, ഞാന്‍ വണ്ടിയെടുത്ത് വരാം, നി സ്റ്റാന്‍ഡിന്റെ മുന്നില്‍ നിന്നോ'.

ഇത്തവണ ജമാല്‍ പരീക്ഷ എഴുതാന്‍ എല്ലാ തയ്യാറെടുപ്പുകളോടും കൂടിയാണ് എറങ്ങിയിരിക്കുന്നത് , പഠിക്കുന്നതുള്‍പ്പെടെ!

ഡില്ലുമോന്‍ തന്റെ സ്വിഫ്റ്റില്‍ വ
ന്ന് അവനെ പിക്ക് ചെയ്യുന്നു.

പിറകിലത്തേ സീറ്റില്‍ കുട്ടപ്പന്‍ സൈഡായി കിടക്കുന്നുണ്ട് !

ജമാല്‍ : ഇവനെ എവടന്ന് കിട്ടി ?

ഡില്ലു :  സജിത്തിന്റെ റൂമില്‍ നി
ന്ന് . ഇന്നലത്തെ കെട്ടു വിട്ടിട്ടില്ല. 

വാ കയറ്. എവിടെയാ നിന്റെ സെന്‍റര്‍?

ജമാല്‍ : കുന്നുംപുറം ഹൈസ്കൂള്‍. എനിക്ക് സ്ഥലം നല്ല എയിമില്ല. ഓടെ ഒരു ഡ്രൈവിംഗ് സ്കൂളുണ്ട് , അതിനടുത്തേടെയോ ആണ്.

ഡില്ലു : ഓക്കെ. ജസ്റ്റ് എ മിനിറ്റേ...

ഡില്ലു തന്റെ എഫ്.ടി.സി യുടെ പുത്തന്‍ മൊബൈല്‍ പുറത്തെടുക്കുന്നു, എന്തൊക്കെയോ കുത്തികുറിക്കുന്നു.      

ജമാല്‍ : ഇത് പുത്യേതാ ?

ഡില്ലു: യസ്, ബ്രാന്‍ഡ് ന്യൂ. യൂ.എസ് ല്‍ നിന്നു ആണ്‍കിള്‍ കൊണ്ടുവന്നതാ!

ജമാല്‍ : ഏതാ ഇനം?

ഡില്ലു: എഫ്.ടി.സി സെന്‍സേഷന്‍.          

ജമാല്‍ : കണ്ടിട്ടു ഒരു ആനച്ചന്തമുണ്ട് , എന്ത് കൊടുത്ത് ?

ഡില്ലു: തേര്‍ട്ടി കെ, ഡ്യൂഡ് !

ജമാല്‍ : അയ്നുമാത്രം പണിയെടുക്വോ ?

ഡില്ലു: പിന്നേ..........ഇപ്പൊതന്നെ ഞാന്‍ നിന്റെ സെന്‍റര്‍ ഈ 'ആപ്പി'ല്‍ ഫീഡ് ചെയ്തു. ഇപ്പോ ഇത് പ്ലേസ് ലൊകേറ്റ് ചെയ്തോണ്ടിരിക്കുവാ. ഇനി ഇത് വഴി കാണിച്ചുതരും.

കുട്ടപ്പന്‍ : പെരുവഴിയായിരിക്കും.    

ഡില്ലു: മിണ്ടാതെ കിടക്കെടാ.
ഇനി എഫ്.ടി.സി ആയിരിക്കും വണ്ടി കണ്ട്രോള്‍ ചെയ്യുന്നത് !

ജമാല്‍ : എന്താ ഈ ലാസ്റ്റ് പറഞ്ഞ ഐറ്റത്തിന്റെ പേര് ?

ഡില്ലു: വോയിസ് ബേസ്ട് നാവിഗേഷന്‍

ജമാല്‍ : സുഹാനള്ളാ

ഡില്ലു എഫ്.ടി.സിയില്‍ ഒരു സ്വിച്ച് ഞെക്കുന്നു . നല്ല അമേരിക്കന്‍ സ്ലാങ്ങില്‍ ഒരു സുന്ദരിക്കുട്ടി സംസാരിക്കാന്‍ തുടങ്ങി.

'യുവര്‍ ഡെസ്റ്റിനേഷന്‍ ഇസ് 10 കിലോമീറ്റേഴ്സ് എവേ, അപ്രോക്സിമേറ്റ് ടൈം ടു റീച്ച് ഡെസ്റ്റിനേഷന്‍ ഇസ് 18 മിനി
ട്ട്`സ്

ജമാല്‍ : ഈ ചരക്കെന്താ ഇപ്പം പറഞ്ഞത് ?

ഡില്ലു : അമേരിക്കന്‍ സ്ലാങ്ങ് മനസിലായില്ല !  ഇപ്പോ പറഞ്ഞത് നിന്റെ സെന്‍ററിലേക്കുള്ള വഴി.

ജമാല്‍ : ഇന്‍ഷാള്ളാ...എന്ന പൂവ്വാ.

വോയിസ് ബേസ്ട് നാവിഗേഷന്‍ അവരെ മുന്നോട്ട് നയിച്ചുകൊണ്ടിരുന്നു.

'ടേക്ക് ലെഫ്റ്റ് ടേണ്‍ ആഫ്റ്റര്‍ 784 മീറ്റേഴ്സ് '  


'ജംങ്ഷന്‍ എഹെഡ് അറ്റ് 450 മീറ്റേഴ്സ്'


'യുവര്‍ സ്പീഡ് ഇസ് 35 കിലോമീറ്റേഴ്സ് പെര്‍ ഹവര്‍'

ഡില്ലു ആഹ്ലാദം കൊണ്ട് മതിമറന്നു.
'പൊളിച്ചളിയാ പൊളിച്ച്!'

കുട്ടപ്പന്‍ : പൊളിച്ചെങ്കിലൊഴിക്ക്

ഡില്ലു : ഡാ അവന്റെ വായിലോട്ട് വല്ല പഴവും വെച്ചുകൊടുക്ക്

ജമാല്‍ : കുട്ടപ്പാ ജ് ഒന്ന് മിണ്ടാണ്ടെ  കെടക്ക്
...

അങ്ങനെ അവര്‍  എഫ്.ടി.സിയുടെ കാരുണ്യം കൊണ്ട് കുന്നുംപുറത്തെത്തുന്നു. ഒരു മൈതാനവും അതിനടുത്ത് ഒരു വീടും കാണുന്നു.

ജമാല്‍ : ഡാ , അധികം ടൈമില്ലാട്ടാ. പരൂക്ഷ 15 മിനിറ്റ് തൊടങ്ങും.

ഡില്ലു :  അത് നിനക്കു പുത്തരിയല്ലല്ലോ!

വീടിന് മുന്നിലെത്തിയപ്പോള്‍
'ഡെസ്റ്റിനേഷന്‍ റീച്ച്ട്, ടൈം ടേക്കണ്‍ 22 
മിനിട്ട്`സ്
എഫ്.ടി.സി നയം വ്യക്തമാക്കി.

ഗെയിറ്റിനടുത്ത് മുണ്ടും നേര്യതും ഉടുത്ത്, മുറുക്കിചുവപ്പിച്ച വായുമായി ഒരു സ്ത്രീ നില്‍പ്പുണ്ട്.

ജമാല്‍ : ഇതാരുടെ പൊരയാ?

ഡില്ലു : ഏത ഈ പെണ്ണുംമ്പിള്ളാ ?

സ്ത്രീ : കേറിവാ സാറന്മാരേ...എന്താ ഞായറാഴ്ച രാവിലെതന്നെ!

ഡില്ലു : എന്തോ ഒരു സ്പെല്ലിംഗ് മിസ്റ്റേക്കുണ്ടല്ലോ.
 ഡാ കുട്ടപ്പാ , നീ ഒന്ന് നോക്കിയേ.

ജമാല്‍ : സ്കൂളിലേക്കുള്ള വഴി?

കുട്ടപ്പന്‍ : (എണീറ്റ് കണ്ണു തിരുമ്മി നോക്കുന്നു) ഇത് കുന്നുംപുറം ശാന്തയല്ലേ!

ഡില്ലു : കര്‍ത്താവേ...

കുട്ടപ്പന്‍ : നീ നിന്റെ വോയിസ് ബേസ്ട് നായ്ക്കാട്ടത്തില്‍ എന്താ ഫീഡ് ചെയ്തത് ?

ഡില്ലു : കുന്നുംപുറം ഡ്രൈവിംഗ് സ്കൂള്‍.

കുട്ടപ്പന്‍ : അപ്പൊ കറക്റ്റാ!

ഡില്ലു :  നീ ഈ സ്കൂളീന്ന ഡ്രൈവിംഗ് പഠിച്ചത് അല്ലേ !

കുട്ടപ്പന്‍ : നിന്റെ 'ആപ്പി'ന് നല്ല ബുദ്ധിയാണല്ലോ !

ശാന്തേച്ചി : വഴിയൊക്കെ ഞാങ്കാണിച്ച് തര സാറേ , കേറിവരീന്‍

ജമാല്‍ : 'അപ്പ്'കാരണം ആപ്പിലായല്ല പടച്ചോനേ...ജ് വേഗം വിടെടോ.

ഡില്ലു വായുവേഗത്തില്‍ വണ്ടി മുന്നോട്ടെടുക്കുന്നു.
'യു ആര്‍ മൂവിംഗ് ഇന്‍ ദ റോങ്ങ് ഡയറക്ഷന്‍...ഹാള്‍ട്ട് ദ വെഹിക്കിള്‍'

ജമാല്‍ : സെന്‍സേഷന് ഇത്ര സെന്‍സ് ഇല്ലാണ്ടായിപ്പോയല്ല!    

കുട്ടപ്പന്‍ : ആ പണ്ടാരമെടുത്ത് ദൂരെക്കള

ഡില്ലു : എന്റെ എഫ്.ടി.സി യെ ഞാന്‍ തള്ളിപ്പറയില്ല

ജമാല്‍ : റബ്ബുലമീനായ  തമ്പിരാനേ, ഒരു വഴികാണിച്ച് തരണേ...

'ഡെസ്റ്റിനേഷന്‍ ഇസ് 2 കിലോമീറ്റേഴ്സ് ബിഹൈന്‍‌ഡ് ,ടേക്ക് ദ ലെഫ്റ്റ് ടേണ്‍'
അമേരിക്കന്‍ കുട്ടി നിര്‍ത്താനുള്ള ഭാവമില്ല

ഡില്ലു : അവളെ വായില് വല്ല പൂവ്വമ്പഴവും കുത്തികയറ്റ് !!!

ജമാല്‍ : നേരത്തെ കുട്ടപ്പന്റെ വായിലോട്ട് കുത്തികയറ്റിയ പഴം തന്നെ എടുക്കാ ?

കുട്ടപ്പന്‍ : ബാരക്ക് ബനാനാ...  

ഡില്ലു : ഭാരമുള്ള ബനാനാ എന്നാണ് ഉദ്ദേശിച്ചത്...പകുതി ബോധത്തില്‍ ഓരോ
ന്ന് പറഞ്ഞോളും.

ജമാല്‍ : എന്റെ ബോധം ഇപ്പൊ പോവും...സമയം 9.30 ആയി...എന്റെ ബാങ്ക് ടെസ്റ്റ്

കുട്ടപ്പന്‍ : ഓടെ കൊറച്ച് നേരം കൂടി നിന്നിരുന്നെങ്കില് ബാങ്ക് ടെസ്റ്റല്ല നിന്റെയൊക്കെ എച്ച്.ഐ.വി ടെസ്റ്റ് നടത്തേണ്ടി വന്നേനെ.

ജമാല്‍ : ദ ആ കാണുന്നതായിരിക്കും സ്കൂള്...പടച്ചോന്‍ കാത്ത്!
...


ബാങ്ക് ടെസ്റ്റുകള്‍ പിന്നെയും പലമുഖങ്ങളുമായി ജമാലിന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു... കാലം അവനെ വിദ്യകള്‍ ഒന്നൊന്നായി പഠിപ്പിച്ചു...എങ്കിലും ആധികള്‍ക്ക് കുറവൊന്നുമില്ല. ഒരു ജോലിയില്ലാതെ എത്രകാലം പിടിച്ചു നില്ക്കാന്‍ പറ്റും...എത്ര കാലം ബാങ്ക് ടെസ്റ്റിന്റെ കാര്യം പറഞ്ഞു ഉപ്പയേയും ഉമ്മയേയും സമാധാനിപ്പിക്കാന്‍ പറ്റും...എത്രകാലം അവര്‍ മകന്റെ മുന്നില്‍ കണ്‍നിറയാതെ അഭിനയിക്കും...

...............................................................

16850309...എന്റര്‍...

ലോഡിംഗ്...

'സൈറ്റ് ഇസ് ഡൌണ്‍...പ്ലീസ് ട്രൈ ആഫ്റ്റര്‍ സം ടൈം'.

മാങ്ങാത്തൊലി   

 റിഫ്രഷ്...

16850309...എന്റര്‍...

ലോഡിംഗ്...

ബാങ്കിന്റെ ലോഗോ സ്ക്രീനില്‍ തെളിഞ്ഞു വരുന്നു

കൈവിടല്ലേ പടച്ചോനേ        

'കാണ്‍ഗ്രച്ചുലേഷന്‍സ്. യു ആര്‍ സെലെക്‍റ്റഡ് , വെല്‍ക്കം ടു സ്റ്റേറ്റ് ബാങ്ക് ഫാമിലി'.

ജമാലിന്റെ ക്‍ണ്ണീരേറ്റുവാങ്ങി  കീബോര്‍ഡ് നനഞ്ഞു...വേനലില്‍ പെയ്ത ആദ്യ മഴയില്‍ നനഞ്ഞ ആലിന്‍തൈ പോലെ.

 
     

Monday, September 19, 2011

ഒരു കഥ ജനിക്കുമ്പോള്‍

സീന്‍ 1 :
രംഗം - എച്ച്.ആറിന്റെ മുറി  


വേദിയില്‍ - ഉടുപ്പിനകത്ത് കരപ്പ് കയറിയ ഭാവവുമായിരിക്കുന്ന എച്ച്.ആര്‍, ആ രംഗത്തേക്ക് നടന്നടുക്കുന്ന പടന്ന പോലുള്ള കാലുകള്‍...ആ കാലുകള്‍ എന്റെയാണ്.


അണിയറയില്‍ - സഹപ്രവര്‍ത്തകയായ സുന്ദരികുട്ടിയും, അവളുടെ അധികം ഉപയോഗിക്കാത്ത കുരുട്ടുബുദ്ധിയും.


പശ്ചാത്തലം- ഓണം ഇത്തവണ കുറെ മുന്‍പ് തന്നെ വന്നെത്തി, കൃത്യമായിപ്പറഞ്ഞാല്‍ തിരുവോണത്തിന് ഏകദേശം ഒരു മാസം മുന്‍പ് തന്നെ.


അന്ന് യാദൃശ്ചികമായി ഓഫീസില്‍ നടന്ന ഒരു മീറ്റിങ്ങിലേക്ക് എന്നെ വിളിപ്പിച്ചു. പതിവില്ലാത്തതാണ്!
മേലധികാരിയുമായിട്ടുള്ള ചര്‍ച്ചകള്‍ക്കിടയില്‍ തന്നെ അറിയാതെ ഉറങ്ങിപ്പോകാറുള്ള എന്നെപ്പോലൊരുത്തനെ വിളിച്ചിരുത്താന്‍ പറ്റിയ സ്ഥലമല്ല മീറ്റിങ്ങ് എന്നു ബോധ്യമുള്ളതുകൊണ്ടാവാം. അല്ല, ഇനി ലേണേഴ്സ് ലൈസന്‍സ് പോലുമില്ലാത്ത എന്റെ നാക്കിനെ പേടിയുള്ളതുകൊണ്ടാണോ , സാധാരണ മീറ്റിങ്ങ് നടക്കുമ്പോ എന്നെ ആ പ്രദേശത്തേക്ക് അടുപ്പിക്കാറില്ല.
ഈ മീറ്റിങ്ങ് എന്നെ ഏതായാലും ഉറക്കിയില്ല, പക്ഷേ ഉള്ള ഉറക്കം കെടുത്തി! 


സീന്‍ 2 : എച്ച്.ആറും ഓണപരിപാടിയുടെ സംഘാടകയും കൂടി എന്റെ കാര്യം കഷ്ടത്തിലാക്കി എന്നു പറഞ്ഞാല്‍ മതിയല്ലോ.
എച്ച്.ആറിന്റെ ശബ്ദശകലങ്ങള്‍ ചുവടെ...


'ഓണത്തോടനുബന്ധിച്ച് വമ്പിച്ച ആഘോഷങ്ങളാണ് നമ്മുടെ മുതലാളി നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്... ഓണത്തിന്റെ തലേന്ന് നീണ്ട രണ്ടുമണിക്കൂര്‍ നേരം തുടര്‍ച്ചയായ പരിപാടികളായിരിക്കും ! പിന്നെ പത്തുകൂട്ടം ഓണസദ്യ, അതുകഴിഞ്ഞ് തിരിച്ചു സ്വന്തം സീറ്റിലേക്ക് , ബാക്കി വര്‍ക്ക് ചെയ്യാന്‍.'  


മുതലാളിയോട് രണ്ടുകൂട്ടം പറയാന്‍ എന്റെ നാക്ക് ചൊറിയുന്നു...അത് എന്തായാലും തൊണ്ടയില്‍ത്തന്നെ തങ്ങി നിന്നു. 


സീന്‍ 3 :  'മേം , എന്നോടെന്തിനാണ് വരാന്‍ പറഞ്ഞത് ?'


(ഒരു പേരില്ലാതെ എനിക്കിനി മുന്നോട്ടുപോകാന്‍ പറ്റില്ല...അപ്പോ, ഇരിക്കട്ടെ നല്ല അടപ്രഥമന്‍ പോലൊരു പേര് - ശ്രീവര്‍ദ്ധന്‍. എല്ലാരും ശ്രീ എന്നു വിളിക്കും.
ശ്രീ എന്നു കേള്‍ക്കുമ്പോള്‍ മറ്റേ ലവനെ ഓര്‍മ്മവന്ന് നിങ്ങള്‍ എന്റെ നേരെ ഭാഷാശുദ്ധി നഷ്ടപ്പെട്ട തരത്തിലുള്ള പദപ്രയോഗം നടത്തരുത്. 'ശ്രീ' എന്നു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ശാന്തരാവണം) 


എച്ച്.ആര്‍. : 'ശ്രീ, നീയാണ് പ്രോഗ്രാം ഹോസ്റ്റ് ചെയ്യേണ്ടത് '


'മേം!!!' (എന്നെ ഗോസ്റ്റ് ആക്കരുത്)                  



എച്ച്.ആര്‍ : 'പിന്നെ പരിപാടിയുടെ മൊത്തത്തിലുള്ള സംഘാടനത്തില്‍ സഹായിക്കണം' 


(ഇത് ഒരു സംഘട്ടനത്തില്‍ ചെന്നവസാനിക്കുന്ന ലക്ഷണമുണ്ട്) 


എച്ച്.ആര്‍ : 'ഇനി ഒരു മാസമേയുള്ളൂ , ഞാന്‍ ഇന്ന് തന്നെ എല്ലാവര്‍ക്കും മെയില്‍ അയക്കുന്നുണ്ട് .'


(അയ്`ക്കോ അയ്`ക്കോ എന്താന്നു വെച്ച അയ്`ക്കോ)


സീന്‍ 4: നീണ്ട രണ്ടുമണിക്കൂര്‍ വ്യാപ്തിയുള്ള കലാമാമാങ്കം! കോളേജിലുള്ളപ്പോള്‍ 3 ദിവസം നീണ്ടുനില്‍ക്കുന്ന ഫൈന്‍ ആര്‍ട്സ്  കണ്ടുശീലിച്ച എനിക്കു ഈ 2 മണിക്കൂറിന്റെ നീളം ഉള്‍ക്കൊള്ളാന്‍ കുറച്ചു ബുദ്ധിമുട്ടേണ്ടി വന്നു.
എന്നെ അവതാരകനാക്കിയ സ്ഥിതിയ്ക്കു ഒരു സഹ അവതാരക വേണമല്ലോ...അതാണല്ലോ നാട്ടുനടപ്പ്. 


അങ്ങനെ ഒരാളെയും അന്വേഷിച്ച് ഞാന്‍ ഓഫീസിലെ പെണ്ണുങ്ങളായപെണ്ണുങ്ങളുടേയൊക്കെ  തിണ്ണനിരങ്ങി. യാതൊരു ഗുണവുമുണ്ടായില്ല. 


സീന്‍ 5 :  രംഗം - സുഹൃത്തുമായി ആകുലതകള്‍ പങ്കുവെയ്ക്കുന്ന വ്യാകുലന്‍. തിമിര്‍ത്തുപെയ്യുന്ന മഴ പശ്ചാത്തല സംഗീതമൊരുക്കുന്നു.


'എന്താടെയ് , നിന്റെ ആങ്കറന്വേഷണം എവിടംവരെയായി ?'                


'എന്റെ ആങ്`കര്‍ നിയന്ത്രിക്കാന്‍ പറ്റാതായി' 


'നീ നമ്മുടെ ആ കുട്ടിയോട് ചോദിച്ചോ ?'    


'ചോദിച്ചു. ഞാന്‍ അവളുടെകൂടെ നിന്നാല്‍ വാഴയുടെ അടുത്ത് കവുങ്ങ്  നില്‍ക്കുന്നതുപോലെയുണ്ടാവും എന്നാണ് പൊതുജനാഭിപ്രായം'


'കവുങ്ങോ ? തെങ്ങല്ലേ ?' 


'തെങ്ങിന് കുറച്ചുകൂടി വണ്ണമുണ്ടാകുമെടാ'.   


'അപ്പോ മറ്റേ കുട്ടിയായാലോ?'


"കൊള്ളാം, ഞങ്ങള്‍ ഒന്നിച്ചുനില്‍ക്കുന്നതുകണ്ടിട്ട് 'പത്ത് ' എന്നെഴുതിയപോലെയുണ്ടെന്ന് എച്ച്.ആര്‍ പറഞ്ഞു"


'എന്നാപ്പിന്നെ അവളുടെ ഫ്രണ്ട് ഒരാളുണ്ടല്ലോ, അവളെങ്ങനെ?'


" 'നൂറ്' എന്നെഴുതിയപോലെ ഉണ്ടാകും" 


'അവതാരകയ്ക്ക് നേരിട്ടക്ഷാമം കാരണം ഞാന്‍ ജമാലിനെ സഹ അവതാരകനാക്കാന്‍ തീരുമാനിച്ചു.'  (പുറത്തു ഇടി വെട്ടിയ ഒച്ച)   


'നീയങ്ങ് തീരുമാനിച്ചാ മതിയോ?'


'പോര , ഇനി ആ തീരുമാനം അവന്റെ മേത്ത് അടിച്ചേല്‍പ്പിക്കണം'


'എടാ , ഇത് ഒരുമാതിരി ശ്യാമശാസ്ത്രികളെക്കൊണ്ട് പള്ളിയില്‍ ബാങ്ക് കൊടുക്കാന്‍ പറഞ്ഞപോലിരിക്കും' 


'ബാങ്ക് കൊടുക്കുന്ന മുക്രിയെക്കൊണ്ടു കീര്‍ത്തനം പാടിക്കുന്നതുപോലെയിരിക്കും എന്നു പറ'


സീന്‍ 6 :  പെണ്‍കുട്ടികള്‍  നല്ല നല്ല പരിപാടികള്‍ പ്ലാന്‍ ചെയ്തു റിഹേഴ്സല്‍ തുടങ്ങി. ആണ്‍കുട്ടികള്‍ ഇതുവരെ പ്ലാനിങ്ങ് തുടങ്ങണോ എന്നു പോലും തീരുമാനിച്ചിട്ടില്ല.   



അപ്പോള്‍ ഉയര്‍ന്ന ചില അലയൊലികള്‍. 


'ഡാ , നമുക്ക് ഒരു സ്കിറ്റ് വേണം , പിന്നെ ഒരു സിനിമാറ്റിക്കും. നീ തിങ്കളാഴ്ച വരുമ്പോ സ്കിറ്റിന്റെ തിരക്കഥയും കൊണ്ട് വാ'


"തിങ്കളാഴ്ച വരുമ്പോ ഞാന്‍ 'തിരക്കഥ' സിനിമയുടെ സി.ഡി യും കൊണ്ട് വരാം"


'ഡാ നീ കളിക്കല്ലേ , തിങ്കളാഴ്ചത്തേക്ക് സ്ക്രിപ്റ്റ് റഡിയാക്കണം. ഡാന്‍സിന്റെ കാര്യം ഞങ്ങള്‍  നോക്കിക്കോളാം' 


'ഡാ, ജീവിതത്തില്‍ ഇന്നുവരെ ഞാനൊരു തിരക്കഥ കണ്ടിട്ടില്ല, പിന്നെ ഈ കഥ എന്നുപറയുന്നത് ഞാനെന്റെ പോക്കറ്റിലിട്ടോണ്ടു നടക്കുകയല്ല, തോന്നുമ്പോ എടുത്തു പെരുമാറാന്‍.' 


'തിരക്കഥ കൊണ്ടുവന്നില്ലെങ്കില്‍ നിന്റെ കഥ ഞങ്ങള്‍ കഴിക്കും'  


സീന്‍ 7 : ഒരു കഥയ്ക്കുവേണ്ടി ഒരാഴ്ചയോളം തലപുകച്ചു...രക്ഷയില്ല. സുകുമാരകുറുപ്പിനെപ്പോലെ കഥ പിടിതരാതെ നില്‍ക്കുകയാണ്. 

അതിനിടയ്ക്ക് നൌഷാദിന്റെ ഒരു ഡൈലോഗ്  ഓര്‍മവന്നു. 
'ടെക്നോളജിയുടെ പിറകെ പായുന്ന മനുഷ്യന്‍ , മനുഷ്യനെ ഇട്ടോടിക്കുന്ന ടെക്നോളജി'     


ഇത് ഒരു യാഥാസ്ഥിക തറവാട്ടില്‍ നടക്കുന്ന കഥയായി രൂപാന്തരപ്പെടുത്തിയാല്‍ ഒരു സ്കിറ്റിനുള്ള വകുപ്പുണ്ട്. (മോനേ, മനസ്സില്‍ ഒരു ലഡു പൊട്ടി) 


എഴുതാനുള്ള സൌകര്യം പരിഗണിച്ച് തല്ക്കാലം നമുക്ക് സ്കിറ്റിനെ നാടകം എന്നു വിളിക്കാം.



സീന്‍ 8: തിരശ്ശീലക്ക് പിന്നില്‍ - പൂര്‍ത്തിയായ കഥയും , ഞാനും പിന്നെ അത് ആദ്യമായി കേള്‍ക്കാന്‍ വിധിക്കപ്പെട്ട എന്റെ സുഹൃത്തും. 
കഥയുടെ വിവിധഭാഗങ്ങള്‍ ആഖ്യാനം ചെയുമ്പോള്‍ സുഹൃത്തിന്റെ മുഖത്ത് മിന്നിമറയുന്ന നവരസങ്ങള്‍. 


അവസാനം പറഞ്ഞു തീര്‍ന്നപ്പോള്‍.


സുഹൃത്ത്  : "എടാ ഇതിന് 'ഏ' സര്‍ട്ടിഫിക്കറ്റ് പോലും കിട്ടില്ല, അതിനേക്കാള്‍ കൂടിയ എന്തെങ്കിലും  തരേണ്ടിവരും "   


'എന്തായാലും ഇന്ന് റിഹേഴ്സല്‍ നോക്കാം'


സുഹൃത്ത്  : 'പിന്നെ ഒരു കാര്യം, മുതലാളിക്കും അഭിനയിക്കണം എന്നു പറഞ്ഞു '


'സന്തോഷം...അതിന്റെയും കൂടി കുറവുണ്ടായിരുന്നു' 


സുഹൃത്ത്  : 'ആ കര്‍ന്നോരുടെ റോള്‍ കൊടുക്കാമല്ലോ'


'അത് നൌഷാദിന് വേണ്ടി എഴുതിയ റോളാണ്, ഡാന്‍സ് കളിക്കേണ്ടിവരും. പിന്നെ അവനാവുമ്പോ ഇരുപതിന്റെ ബുദ്ധിയാണെങ്കിലും അറുപതിന്റെ വയറുണ്ട് ' 



സുഹൃത്ത്  : എടാ , അതിന് മുതലാളി ജന്മനാ ഡാന്‍സറാണ് ! 


'കാന്‍സറാണ് ! താടിക്കു തീപിടിച്ചപ്പോ അതില്‍ നിന്നും ബീഡി കത്തിക്കാന്‍ നോക്കുന്നവനെയാ എനിക്കോര്‍മ്മവരുന്നത് ' 


സീന്‍ 9 : ആദ്യത്തെ റിഹേഴ്സല്‍ നടക്കുന്ന സ്തോഭജനകമായ അന്തരീക്ഷം. 
റിഹേഴ്സല്‍ പൂര്‍വ്വാധികം നന്നായിതന്നെ കുളമാവുന്നുണ്ട്. കാഴ്ചക്കാരായി പെണ്‍കുട്ടികളടക്കം രണ്ടുമൂന്നു പേര്‍. അവസാനം മുതലാളിയുടെ നൃത്തം കഴിഞ്ഞപ്പോള്‍  അന്ന് നിര്‍ത്തി. 
കണ്ടോണ്ടിരുന്ന ഫ്രണ്ടിന്റെ മുഖത്ത് വന്ന എക്സ്പ്രഷന്‍ ഓണസദ്യക്ക് ഇലയില്‍ കറികള്‍ മുഴുവന്‍ വിളമ്പിയിട്ട് അവസാനം രി വേവിക്കാന്‍ മറന്നുപോയി എന്നു പറഞ്ഞപ്പോള്‍ ഉണ്ണാനിരുന്നവന്റെ മുഖത്ത് വന്ന എക്സ്പ്രഷന്‍ പോലിരുന്നു.      


സുഹൃത്ത്  : 'റിഹേഴ്സല്‍ കണ്ട ശേഷം ഇത് ഫാമിലിയായിട്ടു ഇരുന്നു കാണാന്‍ പറ്റുമോ എന്നു സ്മിത സംശയം പ്രകടിപ്പിച്ചു'


'അത് അവള്‍ക്ക് ഫാമിലിയാവാത്തതുകൊണ്ടു തോന്നുന്നതാണ്...അങ്ങനെയൊക്കെ ആയിക്കഴിയുമ്പോള്‍ ഒന്നിച്ചിരുന്ന് കാണേണ്ട അനിവാര്യത ബോധ്യമായിക്കോളും.' 


സീന്‍ 10: അണിയറയില്‍ ഞാനും , ജമാലും കയ്യിലൊരു കടലാസ്സും.
അവതരണം തരണം ചെയ്യാനുള്ള വഴികള്‍ തേടിക്കൊണ്ടിരിക്കുകയാണ്. 
ജമാലിനെക്കൊണ്ടു രണ്ടുവരി കവിത ചൊല്ലിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. 


"സ്റ്റേജില്‍ നില്ക്കുമ്പോള്‍ നീ ഓഡിയന്‍സിനെ നോക്കി പറയണം 
'എവിടെത്തിരിഞൊന്ന്  നോക്കിയാലും, 
അവിടെല്ലാം പൂത്ത മരങ്ങള്‍ മാത്രം.' 
ഒന്നു പറഞ്ഞേ ." 


ജമാല്‍ : 'ഏടെ തെരെഞ്ഞാലും ഓടെല്ലാം പീറ്റതെങ്ങ്  മാത്രോ '


'ഗോമൂത്രം.....
നീയുണ്ടല്ലോ , വെറുതെ സ്റ്റേജില്‍ എന്റെകൂടെ നിന്നാമതി. വാപൊളിക്കരുത്. സദ്യയ്ക്കിരിക്കുമ്പോ മാത്രം വാ തുറന്നോ.' 


ജമാല്‍ : 'അവസാനം എനിക്കെല്ലാരോടും ഓണം പറേണം' 


'എന്ത് ? ഓണാശംസകളോ ? എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ എന്നു പറഞ്ഞാമതി ' 
ജമാല്‍ : 'എല്ലാ പഹേന്‍മാര്‍ക്കും വയറുനെറച്ച് ഓണംഷംസുക്ക...ബെറൈറ്റിയല്ലേ?'


'വാമനന്‍ നിന്നെയൊന്ന്  ചവിട്ടിത്താഴ്ത്തിയിരുന്നെങ്കില്‍' 



സീന്‍ 11 : രണ്ടാമത്തെ റിഹേഴ്സല്‍ കഴിഞ്ഞു സുഹൃത്തുമായുള്ള അവലോകനം പുരോഗമിക്കുന്നു . 


'നായികയും മൊതലാളിയുമൊക്കെ മെച്ചപ്പെടുന്നുണ്ടോ ?' 


'നായികയായിട്ടു സുഹൈലിനെയാ നിശ്ചയിച്ചിരുന്നത് , പക്ഷേ അവന്‍ സമ്മതിച്ചില്ല...അവനായിരുന്നെങ്കില്‍ ഈ പങ്കപ്പാടൊന്നുമില്ലായിരുന്നു. അവന്‍ നായികയാവാന്‍ വേണ്ടി ജനിച്ചവനാ, പക്ഷേ ഇത്തവണ സ്റ്റേജില്‍ കയറില്ല എന്നു തീര്‍ത്തു പറഞ്ഞു' 


'നീ പറഞ്ഞത് ശരിയാ , അവന്റെ ഭൂമിശാസ്ത്രം വെച്ച് അവനൊരൊന്നൊന്നര നായികയായേനെ...പുതിയ നായിക ? '


'വരുണ്‍'


'പുതിയനായികയുടെ നടത്തം എങ്ങനെയുണ്ട് ?' 


'നല്ല ആണത്തമുള്ള നടത്തം'


'നായികയെ സാരിയുടുപ്പിക്കുന്നതിനെപ്പറ്റി വല്ല ഐഡിയയുമുണ്ടോ ?'


'വിജയന്‍ സാറിനോട് ചോദിക്കണം, മൂപ്പര്‍ക്ക് അറിവുണ്ടാവണം'


'ഞാന്‍ ചോദിച്ചു ശ്രീ , പുള്ളിക്ക് സാരി അഴിച്ചാണ് ശീലം, അതാണെങ്കില്‍ രണ്ടുമിനിറ്റ് മതിയെന്നാ പറയുന്നത്.'


'എന്ന ആ സീനും വെച്ചാലോ?'


'വേണ്ടെടാ, അയാള് ചെയ്തു ശീലിച്ചതുപോലെ സ്റ്റേജില്‍വെച്ച് ആക്രാന്തം കാണിച്ചാല്‍ നമ്മുടെ നായികയുടെ അംഗങ്ങള്‍ക്ക് വല്ല ഭംഗവും സംഭവിക്കും, വല്ലതും വീണുടഞ്ഞാല്‍ നായിക നായികയല്ലാതാവും.'


സീന്‍ 12 : തിരക്കഥയില്‍ നടത്തിയ കൈകടത്തലുകള്‍ക്ക് ശേഷമുള്ള ഡബിംഗ് നടന്നുകൊണ്ടിരിക്കുന്നതിനിടയിലെ ഒരിടവേള.


'മുതലാളിയുടെ ഡാന്‍സ് എത്രത്തോളമായി? ' 


'ഒരു കാര്യത്തില്‍ സംശയമില്ല, അദ്ദേഹം സൂപ്പര്‍സ്റ്റാര്‍ സരോജ് കുമാറിന്റെ കുടുംബത്തില്‍പ്പെട്ടയാളാണ്. എന്നെക്കൊണ്ടു 3 സീന്‍ മാറ്റിയെഴുതിച്ചു , ഡാന്‍സിന്റെ സ്റ്റെപ്പ് മാറ്റിച്ചു, ബാക്ഗ്രൌണ്ടിലെ പാട്ട് മാറ്റിച്ചു.   നിങ്ങളുടെ സിനിമാറ്റിക്കിന്റെ അവസ്ഥയെന്താണ് ?' 


'പാത്തെറ്റിക്കാണ്...പക്ഷേ പ്രാക്ടീസുകൊണ്ട് ശരിയാവും. അവസാനത്തെ ബിറ്റില്‍ നീയൊന്നു മുഖം കാണിക്കണം.'


'ഡാന്‍സിലോ??? ഞാനോ!!! '


'ഇല്ലെങ്കി നിന്റെ നാടകം ഞങ്ങള്‍ കൂവിക്കുളമാക്കും'


(നടുക്കം)'ഓ ഇനി ഡാന്‍സായിട്ടെന്തിനാ വേണ്ടെന്നുവയ്ക്കുന്നത് 
ഇരിക്കട്ടെ തോളിലെ ഭാണ്ഡത്തില്‍ വിഴുപ്പിന്റെ ഒരു കെട്ടുംകൂടി...'

സീന്‍ 13 : അവസാനത്തെ റിഹേഴ്സല്‍ കഴിഞ്ഞതിന്റെ ക്ഷീണം നിഴലിക്കുന്നമുഖവുമായി സംവിധായകനും , ജിജ്ഞാസയോടെ അടുത്തിരിക്കുന്ന എഡിറ്ററും. 

എഡിറ്റര്‍ ശ്രീ വിഷൂപൂക്കുറ്റി : 'ഇന്നലെയെന്താ പ്രശ്നം പറ്റിയത് ?'      

'നമ്മുടെ യോ യോ കഥാപാത്രം കുര്‍ത്തപൊക്കികാണിക്കുന്ന സീനുണ്ടല്ലോ' 

പൂക്കുറ്റി : 'ഏത് , വിജയന്‍സാറിന്റെ മകനായി അഭിനയിക്കുന്ന, തലയില്‍ പിരമിഡുള്ളവനോ?'

'അതേ , മുടി സ്പൈക്ക് ചെയ്തവന്‍ തന്നെ. അവന്‍ ടൈമിങ്ങ് തെറ്റിച്ച് കഥാപാത്രത്തെനോക്കുന്നതിന് പകരം റിഹേഴ്സല്‍ കാണാന്‍വന്നവരെ നോക്കി കുര്‍ത്തപൊക്കി.'    

പൂക്കുറ്റി :'ആരാ കാണാന്‍ വന്നത് ?'

'മുതലാളിയുടെ ഭാര്യ...ഡാന്‍സ് കാണാന്‍ വന്നതാ'

പൂക്കുറ്റി : 'ഇപ്പോ അവര്‍ ശരിക്കും ഡാന്‍സ് കണ്ടു.' 

"വിജയന്‍ സാറ് കുറച്ചു 'ധൈര്യം' അകത്താക്കിയിട്ടേ പരിപാടിക്ക് സ്റ്റേജില്‍ കയറൂ എന്നാണ് പറയുന്നത് . അവസാനം അരയില്‍ നിന്നു വാള്‍ വലിച്ചൂരുന്ന സീനില്‍ സ്റ്റേജിലോട്ട് വാള് വെക്കുമോ എന്നാ പേടി."

പൂക്കുറ്റി : 'ഇനി വരുന്നിടത്തുവെച്ചു കാണാം'

സീന്‍ 14 : അങ്ങനെ ആ സുദിനം വന്നെത്തി. ഞാനും ജമാലും ചേര്‍ന്ന് ആങ്കറിന്റെ ധര്‍മ്മങ്ങളൊക്കെ ഞങ്ങളാലാവുംവിധം കാറ്റില്‍പ്പറത്തി. 

നാടകം അനൌണ്‍സ് ചെയ്തു.

അണിയറയില്‍ ഞാനും എന്റെ ചെവിയില്‍ മുഴങ്ങുന്ന ഹൃദയമിടിപ്പും മാത്രം...സംഭരിച്ചുവെച്ച ധൈര്യമൊക്കെ ആവിയായിപ്പോകുന്നതുപോലെ...
പഴയ ഒരു രംഗം ഓര്‍മ്മ വന്നു.       




കോളേജില്‍, ഇലഞ്ഞിമരച്ചുവട്ടില്‍, മനസ്സിന്റെ ജാലകം അവള്‍ക്കുമുന്നില്‍ തുറക്കുവാനായി കാത്തുനിന്നപ്പോള്‍ അനുഭവിച്ച ആത്മസംഘര്‍ഷം..അവളുടെ കണ്ണിലേക്ക് നോക്കി 'നിന്നെ എനിക്കു ജീവനാണ്'എന്നു പറഞ്ഞുതീര്‍ക്കാനുള്ള വ്യഗ്രത... വാക്കുകളെ വാക്യങ്ങളാക്കാന്‍ ബുദ്ധിമുട്ടുന്ന അവസ്ഥ... 


വേദിയില്‍ നിന്നു നിര്‍ഘമിക്കുന്ന ദ്യുതിയില്‍ ആ അവസ്ഥയുടെ നിഴലുകള്‍ വീണ്ടും മനസ്സില്‍ നൃത്തം വയ്ക്കുന്നത് കണ്ടു. 



അവസാനം ലാബിന്റെ ഇടനാഴിയില്‍വെച്ചു അവളോടു പറഞ്ഞ 'നിന്റെ നുണക്കുഴികള്‍ എനിക്കു തരുമോ'എന്ന പ്ലാന്‍ ചെയ്യാത്ത ഡൈലോഗ് പോലെ , അതുകേട്ടപ്പോള്‍ അവളുടെ കണ്ണില്‍ തെളിഞ്ഞ ആ കുഞ്ഞ് നക്ഷത്രം പോലെ, സ്ക്രിപ്റ്റിലില്ലാത്ത സീനിന് ലഭിച്ച കരഘോഷത്തോടെ നാടകം അവസാനിച്ചു.    



സീന്‍ 15 : തിരശ്ശീല വീഴുകയാണ്...രംഗത്ത് വിളക്കണയുന്നു... ഇനി മറ്റൊരു ഓണക്കാലം വരെയുള്ള ഇടവേള... പശ്ചാത്തലത്തില്‍ സംഗീതം നേര്‍ത്തു നേര്‍ത്തു വരുന്നു... മേക്കപ്പഴിക്കാനുള്ള നടന്മാരുടെ പരക്കംപാച്ചില്‍... അതിനിടയ്ക്ക് നാടകത്തിന്റെ പേര് ആരോ മന്ത്രിക്കുന്നുണ്ട് - അന്‍ഡ്രോയിഡ്.






Thursday, August 11, 2011

ചെമ്മീന്‍ നമ്പുതിരി


വീണ്ടും വരുകയാണ് ...മുന്‍പ് വന്നപ്പോ കുറെ അനുരണനങ്ങള്‍ സമ്മാനിച്ചിട്ടാണ് പോയത്...കഴിഞ്ഞ തവണ ആഖ്യാനം വിദേശഭാഷയിലായത് ആത്മാര്‍ത്ഥ സുഹൃത്തുള്‍പ്പെടെ ചിലര്‍ക്കെങ്കിലും സാക്ഷരതപരമായ ഒരു പരിമിതി സൃഷ്ടിച്ചിരുന്നു എന്നു മനസിലാക്കികൊണ്ട് ഇത്തവണ മലയാളത്തില്‍ ഒരു കാച്ച്  കാച്ചാം എന്നു വെച്ചു (തൃശൂര്‍ ജില്ലയുടെ സ്വധിനങ്ങള്‍ കോഴിക്കോട് വരെ എത്തി നില്‍ക്കുന്നു). പേര് പഴയത് തന്നെ -- വിനയ് ...ഓര്‍മ്മയില്ലേ ? 'അവള്‍ വന്നു,കണ്ടു...'  എന്ന് തുടങ്ങുന്ന , നാഴികയ്ക്ക് നാല്‍പ്പതു വട്ടം ബ്ലോഗര്‍  എന്ന എന്റെ  സൃഷ്ടാവ്  ഊറ്റം  കൊള്ളുന്ന , ഹൃദയത്തോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന , ആ പോസ്റ്റ്‌ ...അതിലെ നായകന്‍ , അതെ വിനയന്‍...ആ ഞാനാണ് വിണ്ടും വരുന്നത്...പേരതാണെങ്കിലും ആളതല്ല ! ആ പേരിനു എന്തോ ഒരു രാശിയുണ്ടെന്ന് ബ്ലോഗര്‍ എന്നു പറയുന്ന ആ വിദ്വാന് തോന്നിക്കാണണം. പോസ്റ്റുകളുടെ നീളം അച്ചുതാനന്ദന്റെ 'വ്യക്തവും ശക്തവും' പോലെ നീണ്ടു നീണ്ടു പോകുന്നു എന്ന പരാതി നിലവിലുള്ളതുകൊണ്ടു ഇത്തവണ നീളം കുറയും എന്നു വല്ല പ്രതീക്ഷയുമുണ്ടെങ്കില്‍ അത് അസ്താനത്താണ് .കാരണം എനിക്ക് അച്ചുതാനന്ദനെ ഇഷ്ടമാണ്. പോസ്റ്റ് വ്യക്തമായി ശക്തിയോടെ നീണ്ടു തന്നെ പോകും.

സോഫ്റ്റുവേര്‍ കമ്പനിയില്‍ രണ്ടാംവട്ട അഭിമുഖത്തിന് എം.ഡി വിളിക്കുന്നു എന്ന ഫോണാണ് എന്നെ അന്നുരാവിലെ ഓഫീസിലെ ഇറ്റാലിയന്‍ മാര്‍ബിള്‍ പാകിയ, ലോകത്തിന്റെ ഭൂപടം തൂക്കിയ ഏ.സി മുറിയിലെ ചുവരിനോട് ചേര്‍ന്ന സോഫയിലെത്തിച്ചത്.   
എം.ഡി അങ്ങനെ ഒരു അഭിമുഖം നടത്താറു പതിവില്ല...ചിലപ്പോ, തിരസ്കരിക്കുന്നതിന് മുന്‍പ് ഞാന്‍ എത്രമാത്രം തല്ലിപൊളിയാണെന്ന് അളന്നുനോക്കാന്‍ വേണ്ടിയായിരിക്കുമോ ? അങ്ങനെയാണെങ്കില്‍ എം.ഡി , അത് അളക്കാന്‍ നിങ്ങള്‍ പുതിയ വല്ല സ്കെയിലും കരുതിവെച്ചോളൂ.
അങ്ങനെ ഞാന്‍ ചുവരിലെ ലോകത്തിന്റെ നീളവും വീതിയും അളന്നുകൊണ്ടിരിക്കുന്നതിനിടയ്ക്ക് വിളിപ്പിച്ചു.

കോഴ്സ് കഴിഞ്ഞു വര്‍ഷം ഒന്നു  കഴിഞ്ഞെങ്കിലും പുറത്തുപറയാന്‍
കൊള്ളാവുന്ന ജോലിയൊന്നും ഇതുവരെ തരപ്പെട്ടില്ല എന്ന വസ്തുത മനസിലാക്കിയ എം.ഡി അത്ഭുതപ്പെട്ടു. 

എം.ഡി : "ഐ ഹവ്ന്‍റ് കം എക്രോസ് എ സിംഗിള്‍ ബ്രാഹ്മിന്‍ ഹൂ ഇസ് റോമിങ് എറൌണ്ട് ജോബ് ലെസ്സ് !"
(അഭിമുഖത്തിന്റെ ഔദ്യോഗിക ഭാഷ ആംഗലേയമാണല്ലോ, അതുകൊണ്ടു അതിന്റെ ഇളകിയാട്ടം ഒഴിവാക്കാനാവില്ല)
എം.ഡി വാചാലയാവുകയാണ്. എന്റെ കുലം എങ്ങനെ മനസിലായോ ആവോ ?

എന്നെപ്പോലെ തെക്കുവടക്ക് നടക്കുന്ന വെടക്ക് സാധനങ്ങളെ കണ്ടിട്ടില്ല എന്നാണ്  മുകളില്‍ പറഞ്ഞതിന്റെ പൊരുള്‍.

"മേം....ദാറ്റ് ഇസ്...ഐ"

എം.ഡി : യു മസ്റ്റ് ബി അന്‍ എംബാരസ്സ്മെന്‍റ് ട്ടു ബ്രാഹ്മിന്‍സ്...
എന്നും പറഞ്ഞു ഹൃദ്യമായ ഒരു ചിരി ചിരിച്ചു.


എം.ഡീ...കൂശ്മാണ്ഡവീഢീ...ഞാന്‍ എരപ്പാളിയായതുകൊണ്ടാണല്ലോ ഇവിടെ ജോലിക്ക് ശ്രമിച്ചത്.


എന്തായാലും എം.ഡി ക്കു എന്നെ ബോധിച്ചെന്നു തോന്നുന്നു...കുറച്ചു ദിവസം കഴിഞ്ഞപ്പോ ജോലിക്ക് ഹാജരാകാന്‍ പറഞ്ഞുകൊണ്ടുള്ള സന്ദേശം എന്റെ ഇന്‍ബോക്സില്‍ കിടന്നു എന്നെ നോക്കി ഇളിച്ചു!


സംഭവബഹുലമായ ദിനങ്ങളായിരുന്നു പിന്നീട് വന്നതൊക്കെ... അന്യനാട്ടുകാരനായ എന്നെ കോഴിക്കോട് രണ്ടുകൈയ്യുംനീട്ടി സ്വീകരിച്ചു...ഉറക്കത്തില്‍ സ്വപ്നം കണ്ടു റൂംമേറ്റ് എന്നെ രണ്ടുകാലും കൊണ്ട് തൊഴിച്ചു...എന്തായാലും , ഇല്ലത്ത് ജോലിയും കൂലിയും ഇല്ലാണ്ടിരുന്നപ്പോ അച്ഛന്റെ നാക്കുകൊണ്ടുള്ള തൊഴിയേക്കാള്‍ ഭേദം തന്നെ രാത്രിയിലുള്ള ഈ തൊഴി.


നായരുചേട്ടന്റെ ഹോട്ടലിലെ ഊണിന് വിളമ്പുന്നപോലെ ഒരുകുന്നു ചോറിന് ഒരുനുള്ളു ചമ്മന്തി എന്നകണക്കായിരുന്നു ആവശ്യങ്ങളും അത് നിറവേറ്റാന്‍ ലഭിക്കുന്ന ശമ്പളവും. പക്ഷേ പരാധീനതകള്‍ക്ക് നടുവിലും ജീവിതത്തിന് ഒരു നിറവുണ്ടായിരുന്നു. ഇല്ലത്തുള്ളവര്‍ക്ക് സമാധാനവും.


അങ്ങനെ ഒരു വര്‍ഷം കഴിഞ്ഞു...ഓഫീസില്‍ ഉത്തരവാദിത്വങ്ങള്‍ എറിവരുന്നു, എന്റെ തലക്ക് ഓളവും. പ്രോജക്ടുകളുടെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള ഓട്ടങ്ങള്‍ക്കിടയില്‍ മനസ്സിന് അല്പം സമാധാനം കിട്ടുന്നത് ഞായറാഴ്ച തൃശൂര് പോയി കൂട്ടുകാരുടെകൂടെ ഇരുന്നു കള്ളുകുടിക്കുമ്പോഴാണ്... അങ്ങനെ ഇരുത്തം വന്ന കൂടിയനൊന്നുമായിട്ടില്ല... ഒരു മാസമേ ആയിട്ടുള്ളൂ തുടങ്ങിയിട്ട് , ഇതിനിടയ്ക്ക് നാലുതവണ മാത്രം...പക്ഷേ മതിയല്ലോ , സമാധാനത്തിന്റെ വെള്ളരിപ്രാവുകളായി കല്യാണിയും ബക്കാര്‍ഡിയുമൊക്കെ വട്ടമിട്ടുപറക്കുന്നു!
കേരളത്തിലെ കൂടിയന്‍മാരുടെ തലസ്ഥാനമായി ഉദ്ദഘോഷിക്കപ്പെടുന്ന ചാലക്കുടി കേന്ദ്രീകരിച്ചാണ് ഞങ്ങളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തിയിരിക്കുന്നത്... ചാലക്കുടിയില്‍ തന്നെ 'കുടി'യുണ്ട്.
എന്നുവെച്ചാല്‍ , മനസിലാവുന്ന ഭാഷയില്‍ പറഞ്ഞാല്‍ ചാലക്കുടിയില്‍പ്പോയി വെള്ളമടിച്ച്, വാളുവെച്ച് , തെറിവിളിച്ച്, ബോധംകെട്ട്, തൊട്ട് നക്കി, സൈഡായി, കെട്ടിറങ്ങി...ഇങ്ങനെ ലളിതമായ പദങ്ങള്‍ ഉപയോഗിക്കാന്‍ എനിക്ക് ഇഷ്ടമില്ലാഞ്ഞിട്ടല്ല. എന്തുചെയ്യാനാ, കുടിക്കാന്‍ തുടങ്ങിയ ശേഷം ഇടയ്ക്കിടയ്ക്ക്  ഫിലോസഫി വരും...
മലയാളിയുടെ ഏറ്റവും ആഴമേറിയ ഫിലോസഫികള്‍ ജനിക്കുന്നത് ഉപനിഷത്ത് വായിക്കുമ്പോഴോ അമൃത ടി.വി യിലെ സന്ധ്യാദീപം കാണുമ്പോഴോ ഒന്നുമല്ല, അത് കള്ളുകുടിച്ചിട്ടു നിലത്തു സൈഡായികിടക്കുമ്പോഴാണ്. മലയാളി ഏറ്റവും അച്ചടക്കമുള്ളവനായി മാറുന്നത് സ്കൂളില്‍ അസംബ്ലിക്ക് വരിയായി നില്‍ക്കുമ്പോഴല്ല, അത് ബിവറേജസിനുമുന്നില്‍ വരിയായി നില്‍ക്കുമ്പോഴാണ്.

ഓഫീസിലെ അന്തരീക്ഷം അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്, പ്രോജക്റ്റുകള്‍ പ്രഹേളികകളായി എന്നെ നോക്കി കൊഞ്ഞനം കുത്തുന്നു... എം.ഡി എന്നെ നോക്കി ഗര്‍ജ്ജിക്കുന്നു...സഹമുറിയന്റെ സ്വപ്നം കണ്ടിട്ടുള്ള തൊഴിക്ക് ശക്തികൂടിയതല്ലാതെ കുറഞ്ഞില്ല...സ്വപ്നത്തില്‍ അവന്‍ എം.ഡി യെയായിരിക്കും ചവിട്ടുന്നത് എന്നോര്‍ത്തു ഞാന്‍ സമാധാനിക്കാന്‍ ശ്രമിച്ചു.
ഞാന്‍ ബക്കാര്‍ഡിയുടെ കാമുകനായത് എന്തായാലും ഓഫീസില്‍ ആരും അറിഞ്ഞിട്ടില്ല...ഇല്ലത്ത് അറിയുന്ന കാര്യം ചിന്തിക്കാനേ കഴിയുന്നില്ല.


അങ്ങനെയുള്ള ഒരു ഞായറാഴ്ച വൈകുന്നേരം.


"എന്താ നമ്പൂരിശ്ശാ ഓഫീസിലെ വിശേഷങ്ങള്‍ ?"      

(കൂടെ പഠിച്ച ഒരു സുഹൃത്താണ്. അവന് എന്നെ ജാതിപ്പേര് വിളിച്ചില്ലെങ്കില്‍ സ്വസ്ഥത കിട്ടില്ല). 

"എന്തു പറയാനാ സഖാവേ , ഉടുത്തിരിക്കുന്ന കോണകം പോലെയാണ് ജോലി. എപ്പോഴാ അഴിഞ്ഞുവീഴുക എന്നു നിശ്ചയില്ല"

സുഹൃത്ത് : ഇപ്പോ ഒരു കൊല്ലായില്യേ ?  ശമ്പളം വര്‍ദ്ധിപ്പിച്ചോ  ?

"അത് ഈ മന്വന്തരത്തില്‍* നടക്കുമെന്ന് തോന്നുന്നില്ല"

സുഹൃത്ത് : ഉവ്വോ! ആട്ടെ , അതിനിടയ്ക്ക് ചെമ്മീന്‍ നമ്പൂതിരി എന്നൊരു പ്രയോഗം കേള്‍ക്കുകയുണ്ടായി. ഫെയിസ്ബുക്കിലാണെന്ന് തോന്നുന്നു. എന്താ അതിനു പ്രേരകമായ കഥാതന്തു ?

"കലികാലം എന്നല്ലാണ്ടു എന്താ പറയ്വാ...ഓഫീസില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിക്യേണ്ടായി...അതിനിടയ്ക്ക് അറിയാണ്ട് ഒരു മീന്‍ പത്തിരി കഴിച്ചു...മാംസമാണെന്ന് അറിയാണ്ട് പറ്റിയതാണ് , പകുതി കഴിച്ചപ്പോ ഒരു ഏഭ്യന്‍ വിളിച്ചുപറഞ്ഞു...'തിരുമേനി മാംസം കഴിക്കുന്നേ' എന്ന് ...ശിവ ശിവ , പിന്നെ എന്തായിരുന്നു പുകില് ! സീറ്റ് ഒഴിഞ്ഞ കെ.എസ്സ്.ആര്‍.ടി.സി ബസ്സിലേക്ക് ആള് കയറുന്നതുപോലെ തലങ്ങും വിലങ്ങും ഓട്ടമല്ലാരുന്നോ അവന്മാര്...എന്നെ അഭിനന്ദിക്കുന്നു, കൂടെ നിര്‍ത്തി ഫോട്ടോ എടുക്കുന്നു ,ചിക്കന്‍ വിളമ്പാന്‍ നോക്കുന്നു, കളിയാക്കുന്നു...അതിനിടയ്ക്ക് ഒരു വാനരന്‍ 'ചെമ്മീന്‍ നമ്പൂതിരി' എന്ന് വിളിച്ചതും ബാക്കിയുള്ള ശുംഭന്‍മാര്‍ അതേറ്റ് ചൊല്ലാന്‍ തുടങ്ങി "    

സുഹൃത്ത് : കേമ്വായി ! എന്നിട്ട് ആ കഷ്ണത്തോടെ നിര്‍ത്തിയോ ?

"ആഹാരം പാഴാക്കാരുത് എന്ന് ഋഗ്വേദത്തില്‍ പറഞ്ഞിടുണ്ട് , ഞാന്‍ അത് അനുസരിച്ചു."  

സുഹൃത്ത് :ബ്രാഹ്മണന്‍ മാംസം കഴിക്കരുത് എന്ന് ഋഗ്വേദത്തില്‍ പറയാന്‍ വിട്ടുപോയതായിരിക്കും ? സമാവര്‍ത്തനം കഴിഞ്ഞ ഒരു തിരുമേനി ഇങ്ങനെ മാംസം ഭുജിച്ചത് മഹാപാപമായിപ്പോയി... അവിടുന്ന് മ്ലേച്ചശ്ശിരോമണി തന്നെ! 

"സത്യം പറയാമല്ലോ , മലപ്പുറത്തുനിന്നു ഉണ്ടാക്കികൊണ്ടുവന്ന ആ പത്തിരി ഒരു അതിശയം തന്നെയാണേ ! അതിശയപത്തിരീ എന്നുവിളിക്കുന്നത് വെറുതെയല്ല !" 

സുഹൃത്ത് : സുകൃതക്ഷയം...പരദേവതേ,  തിരുമേനിക്ക് ബുദ്ധിതെളിയണേ 

"ഭോഷ്ക്ക് പറയാതിരിക്യാ, എന്നിട്ട് വേഗം ഒഴിക്യാ"


പിന്നെ ബക്കാര്‍ഡിയും ഹണിബീയും കൊണ്ടുള്ള പാലഭിഷേകമായിരുന്നു


അങ്ങനെ ബുദ്ധിയൊക്കെ വിജ്രംബിച്ചുനില്‍ക്കുന്ന അനര്‍ഘനിമിഷം 

സുഹൃത്ത് :നമ്പൂരിശ്ശാ , ഈ വെള്ളമടി വീട്ടിലറിഞ്ഞാല്‍ എന്തായിരിക്കും അവസ്ഥാ ?

"വെള്ളമടീ...........വീട്ടിലറിഞ്ഞാലോ...
വെള്ളിടി വെട്ടിയ അവസ്ഥയായിരിക്കും. ഇല്ലത്തൂന്ന് അച്ഛന്‍ തിരുമേനി എന്നെ ഭ്രഷ്ട് കല്‍പ്പിച്ചു ഉരുവിലക്കും "

സുഹൃത്ത് : അത് കേമാവൂല്ലോ !

"നീ എന്റെ സ്വസ്ഥത നശിപ്പിക്കല്ലേ...ഓഫീസില്‍ ആ എം.ഡി കലിതുള്ളി നടക്കുകയാണ്...ഒരു ഡെഡ് ലൈന്‍ കൂടി തെറ്റിച്ചല്‍ പിന്നെ എന്റെ ഡെത്ത് ആയിരിക്കും എന്നാണ് പറഞ്ഞിരിക്കുന്നത്....ഓം ശാന്തി ശാന്തി ശാന്തി * "

സുഹൃത്ത് : മൂന്ന് ശാന്തിയോ ?

"അതെന്താണെന്ന് നിനക്കറിയാമോ ?"

സുഹൃത്ത് :മേല്‍ശാന്തി ,കീഴ്ശാന്തി പിന്നെ അപ്പുറത്തെ വീട്ടിലെ 'ശാന്തി'

"പോടാ മര്‍ക്കടാ...എനിക്ക് മന:ശാന്തി വേണം, അത് കിട്ടാനാ ഇവിടെ വരുന്നത്...രാത്രിയിലെ ബസ്സിനു തിരിക്കണം , രാവിലെ ഓഫീസില്‍ മുഖം കാണിച്ചില്ലെങ്കില്‍ മുഖത്താട്ടും"

സുഹൃത്ത് : എന്ന മതിയാക്വാ...ഇതിന്റെ കെട്ടിറങ്ങാന്‍ സമയമെടുക്കും

"സാരമില്ല, ഞാന്‍ രാത്രി ബസ്സില്‍ കയറികിടന്നോളാം. ഇന്നലെ ലീവായിരുന്നു, നാളെ നേരത്തേ എത്തണം , ലീവ് സാങ്ഷന്‍ ആവാണ്ട് ഞാന്‍ മുങ്ങുകയായിരുന്നു...അതിനിനി ഒരു തൃശൂര്‍പ്പൂരം അരങ്ങേറാനുണ്ട്."        


അങ്ങനെ ഫിറ്റായ അവസ്ഥയില്‍ ഒട്ടും ഫിറ്റല്ലാത്ത റോഡിലൂടെ സഞ്ചരിച്ച് സ്റ്റേറ്റ് ബസ്സ് രാവിലെ കോഴിക്കോടെത്തികൊണ്ടിരിക്കുന്നു... വാള് വെക്കാനുള്ള ഒരു സൂചന വയറ്റില്‍ നിന്നും ലഭിക്കുന്നുണ്ടോ? തല പുറത്തിടുകതന്നെ ...ബസ്സ് മെല്ലെയാണ് പോകുന്നത്...കണ്ണുംപൂട്ടി അങ്ങോട്ടു വെച്ചു...ബസ്സ് പെട്ടെന്ന് ഒന്നു സ്പീഡ് കൂട്ടി...വെച്ചവാള് റോഡരികില്‍ നിന്നു കാറ്റുകൊള്ളുന്ന ഒരു സ്ത്രീയുടെ മുഖത്തേക്ക്... അടുത്ത് അവരുടെ കാര്‍ നിര്‍ത്തിയിട്ടുണ്ട്...അവര്‍ മുഖം തുടച്ചു രൂക്ഷമായി ഒന്നു നോക്കി...എന്തോ പറയാന്‍ വാ പൊളിച്ചു...അപ്പോഴേക്കും ബസ്സ് കുറേ മുന്നിലെത്തി...ആ മുഖം നല്ല പരിചയം തോന്നുന്നല്ലോ ! കവിലമ്മേ...എം.ഡി !!! 

സ്വസ്തി.


* മന്വന്തരം :  ഒരു മനുവിന്റെ ഭരണകാലം. കലിയുഗത്തിന്റെ ദൈര്‍ഘ്യം 4,30000 വര്‍ഷമാണെന്ന് കണക്കാക്കപ്പെടുന്നു. ഇതിന് മുന്‍പുള്ള ദ്വാപരയുഗം അതിന്റെ ഇരട്ടി, സത്യയുഗം മൂന്നിരട്ടിയും ത്രേതായുഗം നാലിരട്ടിയുമാണ്. അങ്ങനെ നാല് യുഗങ്ങളും ചേര്‍ന്നാല്‍ 4,30000 ന്റെ പത്തിരട്ടി. എന്നുവെച്ചാല്‍ 43 ലക്ഷം വര്‍ഷം. അതിനെ ഒരു ചതുര്‍യുഗമെന്ന് വിളിക്കുന്നു. ഇങ്ങനെയുള്ള 1000 ചതുര്‍യുഗം കൂടിയാല്‍ ബ്രഹ്മാവിന്റെ ഒരു പകല്‍ (ബ്രഹ്മാവ് - നാലു തലയുള്ള , ടി.വി യില്‍ കണ്ടിട്ടില്ലേ ? ആ പുള്ളി തന്നെ. സരസ്വതിയുടെ ഭര്‍ത്താവ്) 1000 ചതുര്‍യുഗം കൂടി ആവുമ്പോ ബ്രഹ്മാവിന്റെ ഒരു രാത്രി. 
2000 ചതുര്‍യുഗം - ബ്രഹ്മാവിന്റെ ഒരു ദിവസം. ഇങ്ങനെയുള്ള 360 ദിവസം ബ്രഹ്മാവിന്റെ ഒരു വര്‍ഷം. അങ്ങനെയുള്ള 100 വര്‍ഷം ഒരു ബ്രഹ്മാവ് ജീവിക്കും...ഈ കാലാവധിക്കു ഒരു കല്പം എന്നു പറയുന്നു. അതായത്, 4300000*2000*360*100 വര്‍ഷങ്ങള്‍. ഇപ്പോഴുള്ളത് ശ്വേതവരാഹകല്‍പം. ഒരു കല്‍പത്തില്‍ 14 മനു. മനു എന്നുവെച്ചാല്‍ രാജാവ്. ഒരു മനുവിന്റെ ഭരണകാലത്തെ മന്വന്തരം എന്നു വിളിക്കുന്നു. ഇപ്പോഴുള്ളത് വൈവസ്വതമനു.   



* ഓം ശാന്തി ശാന്തി ശാന്തി :
ഓം പൂര്‍ണ്ണമദം പൂര്‍ണ്ണമിദം
പൂര്‍ണ്ണത് പൂര്‍ണ്ണമുദശ്ച്യതേ
പൂര്‍ണ്ണസ്യ പൂര്‍ണ്ണമാദായ
പൂര്‍ണ്ണമേവാവശിഷ്യതേ
ഓം ശാന്തി ശാന്തി ശാന്തി .
ശുക്ലയജൂര്‍വേദത്തില്‍ വരുന്ന ശാന്തിപാഠം. അതും പൂര്‍ണ്ണം ഇതും പൂര്‍ണ്ണം, ആ പൂര്‍ണ്ണത്തില്‍ നിന്നു ഈ പൂര്‍ണ്ണം വന്നു , എന്നിരുന്നാലും പൂര്‍ണ്ണം പൂര്‍ണ്ണമായിതന്നെ നിലനില്ക്കുന്നു,  എനിക്കു ആദിഭൌതികവും ആദിദൈവികവും അദ്ധ്യാത്മികവുമായിടുള്ള ത്രിതല ശാന്തി ലഭിക്കട്ടേ  എന്ന് തര്‍ജ്ജമ. മാന്യവായനക്കാര്‍ എന്നെ കല്ലെടുത്തെറിയും എന്ന ഭയമുള്ളതുകൊണ്ടു ശാന്തിപാഠത്തിന്റെ തുടര്‍വ്യഖ്യാനത്തിലേക്കും മീമാംസയിലേക്കും ഞാന്‍ കടക്കുന്നില്ല.


Sunday, July 31, 2011

Nostalgia




“Voltage dysfunction wipes off Hard Disk, back to stone age” read my Facebook status message (yes, me too , an orkut traitor who has fallen for the charm of FB... FB, which came to my life few months back like the first drizzle of the summer, ladened with the smell of the soil) 


Just like any boy’s status message, this one too had less than 5 likes and 2 comments...had it been a girl’s status message then the 5 would have had few zeros to the right and the comments would have lasted a few pages long...but then that’s how life is...compared to the tragedy that struck in the form of bad sector in Hard disk , this FB status tragedy is ignorable.


It was in mid 2007 that I started this place, to post non stop blah blah as mentioned in the first post which started with a statutory warning...this place went on to give birth to 17 more posts in 4 years, not a bad achievement for someone whose name will appear as a synonym for laziness in standard dictionaries... 


Last time the need of the hour was a CD writer , now its  a portable Hard disk...last time it was drive C  which was absconding...so, anticipating another drive C wipe off next time, I stored everything in Drive D and E but this time it was drive D and E which eloped after the voltage surge !


Losses incurred included over 4000 songs, two dozen movies, countless number of photos , over 6 GB of vedanthic stuff, collection of softwares which could make even my company envy me, games, utilities, god knows what more...oh,  the most precious of all - the folder with a peculiar name which had all the colours , agonies , ecstasies and two drop of tears zipped and kept in the shades of drive D,  which fueled me to write the most talked about post among the 17 named ‘she came, she saw...’ - all vanished away irrecoverably...


The post which I had typed and kept in anticipation of publishing when I happen to meet my destiny , the post which was in the womb for over 3 years and caused me inexplicable pain - as MT had put it, that will never get published, perhaps it was in the destiny of that post.


And to store  whatever was recovered from the Hard disk, a portable hard disk was made use of, which had the recovered 3 GB of data out the 70 (thanks to bad sectors spreading all across D and E- only 3 GB out of the 70 could be recovered and that too at the mercy of cracked version of god damn dollered-recovery-tool). Few days after the first disk crash, would you believe it , this portable thing also crashed. And whatever little got saved went unsaved. Height of good times it seems !


Perhaps it will take me another year to digest the magnitude of this wipe off as I will start to realize in detail what all I have lost.  


Nonetheless , this history-repeating-stuff gives me a chance to come before you - my ever supportive, ever lovely, ever lasting readers  , not as one of those freaky, dreamy, romance starved characters but as the person himself-as the hard disk-deprived unfortunate soul. If the post appears unnecessarily complicated with lot of commas and hyphens then its not your fault, its because I am going nutts...Let me keep this one small , honouring the request made by many a reader...I understand that small is indeed beautiful !  




Moral this time - History is bound to repeat, whether you need a piece of it or not depends on your hard disk! 

Friday, July 22, 2011

മാറ്റിനി

മിഥുനമാസത്തിലെ ഒരു ഞായറാഴ്ച...നേരം മദ്ധ്യാഹ്നത്തോടടുക്കുന്നു... ഫോണടിക്കുന്നത് കേട്ട് നിതിന്‍ മയക്കത്തിന്റെ ആലസ്യത്തില്‍ നിന്നുണര്‍ന്നു. പുറത്ത് ഇടവപ്പാതിയുടെ മിന്നലാട്ടങ്ങള്‍...

'വീണ കോളിങ്ങ്'  
നിതിന്‍ : ഹലോ
വീണ : ഹലോ
നിതിന്‍ : എന്താണ് വിശേഷംസ് ? കൊറേയായല്ലോ !
വീണ : റിസള്‍ട്ട് വന്നത് നീ അറിഞ്ഞില്ലേ ?
നിതിന്‍ : ഇന്നലേ അറിഞ്ഞു...വീണ്ടും രക്തസാക്ഷിത്വം വരിച്ചു. 
വീണ : പൊട്ടിയല്ലേ ? ആശ്വാസമായി !
നിതിന്‍ : എടീ ദരിദ്രവാസി...ഇത്രനേരം ആലോചിച്ചാലോചിച്ച് പ്രാന്തെടുത്തിട്ടു ഒന്നു കിടന്നതേ ഉള്ളൂ...നീ ആശ്വസിച്ചോ മരമാക്രി.
വീണ : ഡാ ഞാന്‍ ഇപ്പോ നിന്റെ പഴയ ക്ലാസ്സ്മേററ് മാത്രമല്ല, വേറൊരാളുടെ ഭാര്യയാണ്...ഭവ്യതയോടെ സംസാരിച്ചോ.          
നിതിന്‍ : ഓ, തന്നെ ? എന്നാല്‍ ഭവതി എന്താണ് വ്രീളാവിവശയായിരിക്കുന്നത് ?
വീണ :
ഹ ഹ ഹ...ഞാനും പൊട്ടി. ഒരെണ്ണം കിട്ടി, ഒരെണ്ണം പോയി. 
നിതിന്‍ : സന്തോഷം. അതാണ് നിനക്ക് നേരത്തെ ആശ്വാസമായത് അല്ലേ

നിന്റെ ഭര്‍ത്താവ് എന്തു പറയുന്നു ? പുള്ളി ദുഫായില്ലല്ലേ ?
വീണ : ഓ , തന്നെ തന്നെ. അതാലോചിക്കുമ്പോഴാ...പൊട്ടിയതറിഞ്ഞു എന്നെ ഡൈവോഴ്സ് ചെയ്യുമോ എന്നൊരാശങ്ക ഇല്ലാതില്ല. 
നിതിന്‍ : ഹ ഹ ഹ...ഭര്‍ത്താക്കന്മാരായല്‍ അങ്ങനെ വേണം.  
വീണ : എന്തായാലും പാസ്സാവാണ്ട് എന്നെ ദുഫായിലേക്ക് കൊണ്ടുപോകില്ല എന്നുറപ്പാ.  
നിതിന്‍ : നിന്റെ കൊച്ചിന് സുഖം തന്നെ ?
വീണ : ഇപ്പൊ ചെറുതായി സംസാരിക്കാനൊക്കെ തുടങ്ങി...എന്നെ മദര്‍, ബാഡ്  എന്നൊക്കെയാ വിളിക്കുന്നത്. ഇടക്ക് 'പുളി' എന്നൊക്കെ പറയുന്നത് കേള്‍ക്കാം...ക്ലിയറാവില്ല. 
നിതിന്‍ : നിനക്ക് ക്ലിയറായില്ല ? അവന്‍ വയറ്റിലുള്ളപ്പോഴായിരുന്നല്ലോ നമ്മുടെ 'കംപൈലറി'ന്റെ സപ്ലി ചാന്‍സ്...അപ്പോ നീ പഠിച്ചതൊക്കെ  അഭിമന്യുവിനെപ്പോലെ കേട്ട് പഠിച്ചിട്ടുണ്ടാവണം... 'മദര്‍','ബാഡ്'...ഇതൊന്നും നിന്നെ വിളിച്ചതല്ല...മദര്‍ബോര്‍ഡ് എന്നു പറഞ്ഞതാ, 'പുളി' എന്നുവെച്ചാ സപുളി അതായത് സപ്ലി...കൊച്ച് പറയുമ്പോ പുളി എന്നൊക്കെ തോന്നും. പിന്നെ, പറഞ്ഞപോലെ  ഈ  പ്രാവശ്യവും 'ക്ലിയറായില്ലല്ലോ'! സപ്ലിയടിച്ചില്ലേ അവന്റെ മദര്‍...വെരി ബാഡ്.             


വീണ : നിന്നെ വിളിച്ച എന്നെ തല്ലണം. നീ ചാന്‍സിന് അപ്ലൈ ചെയുമ്പോ അറിയിക്കണേ... 
നിതിന്‍ : ഒക്കെ വിളിക്കാം. ഇപ്പോ മാറ്റിനിക്ക് ഇറങ്ങണം.
വീണ : വേറെ ആരൊക്കെയുണ്ട് ? 
നിതിന്‍ : നൌഷാദും, വിഷുണുവും, തടിയനും. 
വീണ : ഏതാ പടം ?
നിതിന്‍ :നൌഷാദിന്റെ 'ചെക്ക'ന്റെ പടം.
വീണ :ചെക്കനോ?
നിതിന്‍ : അതേ, പടത്തിലെ ഹീറോ...നൌഷാദിന്റെ അച്ഛനൊക്കെ ചെക്കനായിരുന്ന കാലത്ത് ഇദ്ദേഹവും ചെക്കനായിരുന്നു...പിന്നെ ചെയ്യുന്ന റോള്‍ ഇപ്പോഴും അതുപോലുള്ളതായതുകൊണ്ടു 'ചെക്കന്‍' എന്നു വിളിക്കുന്നതില്‍ തെറ്റില്ല.   
വീണ : ഓ...ശരി അവന്മാരോട് അന്വേഷണം പറ...വെക്കട്ടെ.   
വീണ : ഒക്കെ, ബൈ.

നൌഷാദും വിഷ്ണുവും...കലാലയത്തില്‍ വിദ്യാര്‍തഥികളായിരിക്കുന്ന കാലത്ത് തന്നെ മലയാള സിനിമയെ പ്രതിസന്ധിയില്‍ നിന്നു കരകയറ്റാന്‍ ഇറങ്ങിത്തിരിച്ചവര്‍...എന്നിട്ടു സ്വയം പ്രതിസന്ധിയില്‍ അകപ്പെടുന്നവര്‍.
റിസള്‍ട്ടിന്റെ രൂപത്തില്‍
സര്‍വ്വകലാശാല തന്തയില്ലായ്മ കാണിക്കുമ്പോള്‍ നീതിനും അവരോടൊപ്പം ചേരും...തന്റെ പരാജയങ്ങള്‍ ആഘോഷിക്കാന്‍.
വിഷ്ണു , നഷ്ടപ്രണയം ഹൃദയത്തിലേല്‍പ്പിച്ച നഖക്ഷതങ്ങളില്‍ നിന്നുല്‍ഭവിക്കുന്ന സ്മരണകളു
ടെ നൊമ്പരവുമായി മല്ലിട്ടുകൊണ്ടിരുന്ന കാലം...പ്രകടമാക്കപ്പെടേണ്ട പൂര്‍ണ്ണതയില്‍ ആവിര്‍ഭവിച്ച മൌനങ്ങളുടെ വാചാലതകൊണ്ടു ആനുസ്യൂതം നിര്‍ഗമിക്കുവാന്‍ കഴിയാതെപോയ പ്രണയം...അതിനെ നഷ്ടപ്രണയം എന്നു വിളിക്കാമോ ?  പാടില്ലെന്നാണ് തടിയന്റെ ഭാഷ്യം 
തടിയന്‍ : ഡാ...നീ പടത്തിന് വരുന്നില്ലേ ?
വിഷ്ണു : ഒരു മൂഢില്ല.          
തടിയന്‍ : തിരിച്ചുകിട്ടാത്ത സ്നേഹം തുമ്മാന്‍ ആഞ്ഞതിന് ശേഷം പുറത്തുവരാത്ത തുമ്മല്‍ പോലെയാണ്! അത് തുമ്മിത്തന്നെ തീര്‍ക്കണം.    
വിഷ്ണു : എന്താന്ന് ???
തടിയന്‍ : അതോണ്ട്, നീ കൂടുതല്‍ ഒന്നും ആലോചിക്കണ്ട...നേരെ തിയറ്ററിലോട്ട് വാ...ഞാന്‍ നൌഷാദിന്റെ കൂടെ ബൈക്കില്‍ എത്തും.




അങ്ങനെ അവര്‍ തിയറ്ററിന്റെ മുന്നില്‍ കണ്ടുമുട്ടി.
നിതിന്‍ : നീ തടിയനെ വിളിച്ചില്ലെ ?
നൌഷാദ് : അവനെ പിക്ക് ചെയ്യാന്‍ വീട്ടിനുമുന്നില്‍ എത്തിയതാ, അപ്പോ ചില ഡയലോഗുകള്‍ കേട്ടു.

"...എന്റെ
ജി.സ്പോട്ട് കാണുന്നില്ല...അമ്മേ, അച്ഛന്റെ ജി.സ്പോട്ട് കണ്ടോ ? "  
"ഞാനെങ്ങും കണ്ടില്ല ...ബെഡ്റൂമിനകത്തൊന്നു നോക്ക് "

എന്തോ എനിക്കത്ര പന്തിയായിത്തോന്നിയില്ല. ഞാന്‍ നേരെ ഇങ്ങോട്ട് പോന്നു.
വിഷ്ണു : എടാ അത് അവന്റെ വാച്ചാ...
ജി.സ്പോര്‍ട്ട് എന്നായിരിക്കും പറഞ്ഞത്.  G-Sport മനസ്സിലായോ. അവര്‍ അച്ഛനും മകനുമൊക്കെ ജി.സ്പോര്‍ട്ടിന്റെ വാച്ച് കെട്ടുന്നവരാ.      

നിതിന്‍ : എന്തായാലും ഇനി ടൈമില്ല , നമുക്ക് കയറാം.

സാമാന്യം നല്ല തിരക്കുണ്ടായിരുന്നു.അവര്‍ ക്യൂ നിന്ന് ടിക്കറ്റെടുത്ത് പടം കണ്ടു. പുറത്തിറങ്ങിയപ്പോ തടിയന്റെ ഫോണ്‍.
തടിയന്‍ : ഡാ , എങ്ങനുണ്ട് ? നൌഷാദിനെ കണ്ടില്ല , ഞാന്‍ പിന്നെ ബസ്സ് പിടിച്ചു വരണ്ടേ...അതോണ്ട് നാളെ അഭിയുടെ കൂടെ പോകാം എന്നുവെച്ചു.  
വിഷ്ണു : സിനിമയെപ്പറ്റി പറയുകയാണെങ്കില്‍ 'രണ്ടു മണിക്കൂര്‍ തടവും നാല്‍പ്പത് രൂപ പിഴയും' കഴിഞ്ഞിറങ്ങിയ പോലുണ്ട്. ഇത് മലയാളസിനിമയുടെ  പ്രതിസന്ധിയല്ല, ദശാസന്ധിയാണ്.നാളെ നീ ഈ പ്രദേശത്തേക്ക് വരരുത്.
തടിയന്‍ : സന്തോഷം . അപ്പോ ശരി.
നൌഷാദ് : എന്താ അടുത്ത പരിപാടി.
വിഷ്ണു : ബൈക്കിന്റെ ഡിസ്ക് മാറ്റാന്‍ കൊടുത്തിട്ടുണ്ട്, അത് ശരിയായോ എന്നു നോക്കണം...പിന്നെ നേരെ വീട്ടില്‍ പോണം. ഈ മാസം തള്ളിനീക്കാന്‍ കഷ്ടിച്ച് 600 രൂപ ബാക്കിയുണ്ട്.
നിതിന്‍ : ബൈക്കിനോ ?
വിഷ്ണു : അത്, സന്ദീപ് കടമെടുത്ത 1000 കുറച്ചുമുന്‍പ് തിരിച്ചു തന്നിട്ടുണ്ട്.അത് മതിയാകും.        
നൌഷാദ് : ശരി , നീ ഒരു നൂറു തന്നെ, നാളെ തരാം.

വിഷ്ണു പേഴ്സ് തപ്പുന്നു.
"ദൈവമേ ,പേഴ്സ്..."    
നിതിന്‍ : എന്താ ?
വിഷ്ണു : പേഴ്സ് കാണുന്നില്ല
നിതിന്‍ : നീ ശരിക്കൊന്ന് നോക്കിയേ...

വിഷ്ണു : അടിച്ചെന്നു തോന്നുന്നു
നൌഷാദ് : നമ്മള്‍ ഇരുന്ന സ്ഥലത്തൊക്കെ ഒന്നു നോക്കാം, വാ.
അവര്‍ ആ തീയറ്റര്‍ മുഴുവനും അരിച്ചുപെറുക്കി നോക്കിയിടും പേഴ്സിന്റെ നിഴലുപോലുമില്ല.
നിതിന്‍ : പേഴ്സില്‍ വേറെ എന്തൊക്കെയുണ്ടായിരുന്നു ? 
വിഷ്ണു :ലൈസന്‍സ് ,എ.ടി.എം കാര്‍ഡ് , സന്ദീപ് തന്ന ആയിരം പിന്നെ എന്റെ ഒരിരുനൂറ്.
നൌഷാദ് : ക്യൂ നിന്നപ്പോ അടിച്ചതായിരിക്കും...
വിഷ്ണു : ഇനി എന്തു ചെയ്യും ?
നിതിന്‍ : പോലീസിനെ അറിയിക്കണ്ടേ ?
നൌഷാദ് : അതേ , അറിയിക്കണ്ട താമസേ ഉള്ളൂ , ആളെ പിടിക്കാന്‍.


നിതിന്‍ :  എന്തായാലും വാ , ടൌണ്‍ സ്റ്റേഷനില്‍ ഒന്നു പോകാം...നീ കസ്റ്റമര്‍ കേയറില്‍  വിളിച്ച് എ.ടി.എം കാര്‍ഡ് ബ്ലോക്ക് ചെയ്യാന്‍ പറ. 
വിഷ്ണു : മലയാള സിനിമയ്ക്ക് മാത്രമല്ല എനിക്കും ദശാസന്ധിയാണെന്ന് തോന്നുന്നു.
വേണ്ടതൊക്കെ ചെയ്തതിനു ശേഷം അവര്‍ വഴിപിരിയുന്നു...

വിഷ്ണു കയറിയ ബസ്സില്‍ സാമാന്യം തിരക്കുണ്ടായിരുന്നു.കൂറച്ചുകഴി
ഞ്ഞു മുന്‍വശത്ത് സീറ്റ് കിട്ടി.വീണ്ടും ഒരു പതിനഞ്ചു മിനിറ്റ് ആയപ്പോള്‍ കൈകുഞ്ഞിനെ എടുത്തോണ്ട് ഒരു സ്ത്രീ കയറി...നില്ക്കാന്‍ വിഷമിക്കുന്നത് കണ്ടപ്പോള്‍ വിഷ്ണു തന്റെ സീറ്റ് അവര്‍ക്ക് ഒഴിഞ്ഞു കൊടുക്കാന്‍ ശ്രമിച്ചു.
"വേണ്ട മോനേ , കൊച്ചിനെ ഒന്നു വെച്ചാ മതി.ഉറക്കത്തിലാ അതോണ്ട് മടിയിലിരുന്നോളും..."    
വിഷ്ണു കൊച്ചിനെ വാങ്ങുന്നു. ഈ ലോകത്തിന്റെ വിഹ്വലതകളുടെ ക്ഷേത്രഗണിതത്തില്‍ നിന്നുള്ള ഒരിടവേള - എല്ലാം മറന്നുള്ള ഉറക്കം, അതറിഞ്ഞിട്ട് എത്ര ദിവസമായി! കൊച്ച് ഉറങ്ങുന്നതു നോക്കികൊണ്ടിരുന്ന വിഷ്ണുവിന്റെ ഘദ്ഗദത്തില്‍ അത് വ്യക്തമായിരുന്നു.
'ദൈവമേ , ഇന്നിപ്പോ കയ്യിലുണ്ടായിരുന്ന കാശും പോയി...ഇനി ലൈസന്‍സിന് വേറെ അപേക്ഷിക്കണം, എ.ടി.എം കാര്‍ഡ് കിട്ടാന്‍ രണ്ടാഴ്ച കഴിയും...സര്‍വീസിന് കൊടുത്ത ബൈക്കും തിരിച്ചെടുത്തിട്ടില്ല... ആ സന്ദീപിന് കടം വാങ്ങിയ പൈസ രണ്ടു ദിവസം കഴിഞ്ഞു തിരിച്ചു തന്നാ പോരായിരുന്നോ...അതും പോയി.ജീവിതത്തില്‍ ദു:സ്വപ്നങ്ങളുടെ പരേഡ് നടന്നുകൊണ്ടിരിക്കുകയാണല്ലോ'
അങ്ങനെ ഇരുന്നു സമയം പോയതറിഞ്ഞില്ല...ഇറങ്ങാനുള്ള സ്റ്റോപ്പിന് 20 മിനിറ്റ് കൂടിയുണ്ട്. കുഞ്ഞ് ഉറക്കം തന്നെ.ഏതായാലും എണീക്കാം, ഇനി ഇതിന്റെ അമ്മ ഇരുന്നോട്ടെ.

 "ഈശ്വരാ...അവരെവിടെ ???"
"ഈ കൊച്ചിന്റെ അമ്മ എവിടെ ? അവരെ കാണുന്നില്ല!!!"
"ചേട്ടാ , ഈ കൊച്ചിനെ എന്റെ കയ്യില്‍ തന്ന സ്ത്രീയെ കണ്ടോ ? "
യാത്രികന്‍ : ഞാന്‍ കണ്ടില്ല...കണ്ടക്ടറോട് ചോദിച്ച് നോക്ക്.
കണ്ടക്ടര്‍ : ആ തമിഴത്തിയാണോ? ഇറങ്ങുന്നത് കണ്ടില്ല...തിരക്ക് കാരണം ശ്രദ്ധിച്ചില്ല..ചിലപ്പോ ഇറങ്ങിക്കാണും.
വിഷ്ണു : അയ്യോ...ഇത് അവരുടെ കൊച്ചാണല്ലോ...എന്റെ കയ്യില്‍ തന്നത് മറന്നുപോയോ ? ഞാനിനി എന്തുചെയ്യും ദൈവമേ.
കണ്ടക്ടര്‍ : നിങ്ങളുടെ കയ്യില്‍ തന്നത് മറന്നു പോയെന്നോ ? എങ്കില്‍ അവരിതിന്റെ അമ്മയല്ല.
വിഷ്ണു : പിന്നെ ഇത് എന്റെ കൊച്ചാണോ ? ഞാന്‍ തന്നെ ഒരു കൊച്ചല്ലേ ചേട്ടാ.
കണ്ടക്ടര്‍ :കൊച്ചിനെ നിന്റെ കയ്യില്‍ തന്നതാണെന്ന് നീ പറയുന്നു, ഞാന്‍ കണ്ടിട്ടില്ല. ഇവിടെ അടുത്തുള്ള സ്റ്റേഷനില്‍ പോയി പറ. വേഗം ഇറങ്ങിക്കോ.

'ഇതൊന്നും കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂ...കണ്ണില്‍ ഇരുട്ടുകയറുന്നതുപോലെ...
ഒന്നുമറിയാണ്ട് ഒക്കത്തിരുന്നുറങ്ങുന്നത് കണ്ടില്ലേ...
ഏതുനേരത്താണാവോ സീറ്റ് കണ്ടപ്പോ ഇരിക്കാന്‍ തോന്നിയത്...'
അങ്ങനെ അവന്‍ അവിടെയുള്ള പോലീസ് സ്റ്റേഷനില്‍ എത്തി.
വിഷ്ണു : എസ്സ്.ഐ യെ ഒന്നു കാണണം
കോണ്‍സ്റ്റബിള്‍: അകത്തോട്ട് ചെല്ലു.
എസ്സ്.ഐ : എന്താണ് കാര്യം ?
വിഷ്ണു കാര്യം പറയുന്നു.
നിന്റെ മുന്നില്‍ക്കൂടി ആ സ്ത്രീ ഇറങ്ങുന്നത് കാണാതിരിക്കാന്‍ മാത്രം നീ എന്തു സ്വപ്നമാ കണ്ടോണ്ടിരുന്നത് ?
വിഷ്ണു : ഒരു ദു:സ്വപ്നമായിരുന്നു സാര്‍...എന്റെ പേഴ്സ് ഇന്ന് പോക്കറ്റടിച്ചുപോയി , അതിനെ പറ്റി ആലോചിച്ചോണ്ടിരുന്നതായിരുന്നു.
എസ്സ്.ഐ : ഓഹോ , ആ സ്ത്രീയെക്കണ്ടാ എങ്ങനെ ഇരിക്കും ?
വിഷ്ണു : നിറം കുറവാ, പക്ഷേ തമിഴത്തിയാണെന്ന് തോന്നുന്നില്ല, നല്ല ഉയരമുണ്ട്...വില കുറഞ്ഞ തരം സാരി ഉടുത്തിരുന്നു. അത്രയൊക്കയേ ഞാന്‍ ശ്രദ്ധിച്ചുള്ളൂ.
തുടര്‍ന്ന് എസ്സ്.ഐ മറ്റ് വിവരങ്ങള്‍ തിരക്കി.
"നിന്റെ പേര് കൊള്ളാം...വിഷ്ണു...അവതാരമൊക്കെ എടുക്കുന്നവനാ..."
ആട്ടെ,കുഞ്ഞിന്റെ കയ്യിലും കഴുത്തിലും ഉണ്ടായിരുന്ന മാലയും വളയും എവിടെടാ ?"   
( ദൈവമേ , ഇടിവെട്ടിയവന്റെ തലയില്‍ തേങ്ങ വീണ് ,നിലത്തുകിടക്കുമ്പോ പാമ്പും കടിച്ചു അവസാനം ആശുപത്രിയില്‍ കൊണ്ടുപോകുമ്പോള്‍ ആ വണ്ടി ആക്സിഡന്റായ പോലുണ്ടല്ലോ എന്റെ കാര്യം  )
 
വിഷ്ണു : സാറേ ദൈവദോഷം പറയരുത്. എന്റെ കയ്യില്‍ തന്നപ്പോ അങ്ങനെയൊന്നും ഇല്ലായിരുന്നു.    
എസ്സ്.ഐ : നിന്റെ ഐ.ഡി കാര്‍ഡ് കാണിച്ചേ       
വിഷ്ണു :സാര്‍ അതൊക്കെ നഷ്ടപ്പെട്ട പേഴ്സിലായിരുന്നു. ടൌണ്‍ പോലീസ് സ്റ്റേഷനില്‍ കംപ്ലയിന്‍റ് റെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.സാര്‍ അന്വേഷിച്ച് നോക്കണം.
ഇതിനിടക്ക് കൊച്ച് എണീറ്റ് കരയാന്‍ തുടങ്ങി.


എസ്സ്.ഐ :നീ അവിടെ പുറത്തിരിക്ക്, ഞാനൊന്നന്വേഷിക്കട്ടെ.
കുറച്ചുകഴിഞ്ഞു കോണ്‍സ്റ്റബിള്‍ ഒരാളെ പിടിച്ചു കൊണ്ടുവന്ന് എസ്സ്.ഐ യുടെ മുന്നില്‍ നിര്‍ത്തുന്നു.

എസ്സ്.ഐ : ദേ നിന്റെ പേഴ്സ്  ഇതാണോ എന്നു നോക്ക്.

വിഷ്ണു അകത്തുകടന്നു പേഴ്സ് വാങ്ങി നോക്കുന്നു...ക്ഷീണിച്ചുവലഞ്ഞ ഒരാള്‍  കോണ്‍സ്റ്റബിളിന്റെ അടുത്ത് നില്‍പ്പുണ്ട്.മുഖത്ത് കൈ പതിഞ്ഞ പാട്. 
വിഷ്ണു : സാര്‍ ഇതുതന്നെയാ ! പക്ഷേ ഇതിനകത്ത് പണമില്ല , കാര്‍ഡും ലൈസന്‍സും ഉണ്ട്.
എസ്സ്.ഐ : അപ്പോ ആള് ഇതുതന്നെ. എത്ര രൂപയുണ്ടായിരുന്നു 
വിഷ്ണു : ആയിരത്തിയിരുനൂറ്.
എസ്സ്.ഐ എണീറ്റ് പേഴ്സ് മോഷ്ടിച്ചയാളുടെ അടുത്തേക്ക് ചെന്ന് 
മുഖത്ത് ശക്തിയായി അടിക്കുന്നു.
"പറയെടാ നായിന്റെ മോനേ, നീ അതെന്തു ചെയ്തു ? " 
മോഷ്ടാവ് : ആദ്യമായിട്ടാണ്
സാര്‍ ഞാന്‍ ഇങ്ങനെ ചെയുന്നത്. വേറെ നിവൃത്തിയില്ലാത്തതുകൊണ്ടാണ്
എസ്സ്.ഐ : ആദ്യത്തേതാണെന്ന് മനസ്സിലായി. അതുകൊണ്ടാണല്ലോ ഇത്ര പെട്ടെന്ന് പിടിയിലായത്.
മോഷ്ടാവ് : സാര്‍ , എനിക്കു കൂലിപ്പണിയാണ്. എന്റെ ഭാര്യക്ക് അസുഖം വന്നിട്ട് ആശുപത്രിയിലാ. എത്രയും പെട്ടെന്ന് രണ്ടായിരം രൂപയുടെ ഒരിഞ്ചക്ഷന്‍ എടുക്കണം...പണം തികയാതെ വന്നപ്പോ ചെയ്തുപോയതാണ്...മരുന്നും വാങ്ങി ആശുപത്രിയിലേക്ക് പോകും വഴിക്കാണ് ഈ സാറ് വന്നു എന്നെ പിടിച്ചത്.ഞാന്‍ ഈ മരുന്നൊന്ന് കൊണ്ടുകൊടുത്തോട്ടേ എന്നിട്ട് സാറ് എന്നെ എന്തുവേണമെങ്കിലും  ചെയ്തോ.(അയാള്‍ കരയാനാരംഭിച്ചു)
എസ്സ്.ഐ : (വിഷ്ണുവിനോട്) പേഴ്സിന്റെ കാര്യം തീരുമാനമായല്ലോ...ഇനി ഈ കുഞ്ഞിന്റെ കാര്യം...അത് തീരുമാനമാവാണ്ട് നിനക്കു ഏതായാലും പോകാന്‍ പറ്റില്ല.
വിഷ്ണു : സാര്‍, എനിക്കു എന്റെ കാര്‍ഡും, ലൈസന്‍സും തിരിച്ചുകിട്ടി...പണം പോയതില്‍ എനിക്കു പരാതിയില്ല...അയാളെ വിട്ടേക്കു സാര്‍...അയാള്‍ പോയി ആ മരുന്ന് കൊടുക്കട്ടെ.            
എസ്സ്.ഐ വിഷ്ണുവിന്റെ കണ്ണുകളിലേക്ക് അന്തം വിട്ടു നോക്കുന്നു... "അങ്ങനെ വിടാനൊന്നും പറ്റില്ല, ഇതിനൊക്കെ അതിന്റെതായ നിയമങ്ങളുണ്ട് "
വിഷ്ണു : എനിക്കു ഏതായാലും പരാതിയില്ല...വിടാന്‍ പറ്റുമെങ്കില്‍ വിടൂ. അയാള്‍ക്ക് ആദ്യമായിട്ട് പറ്റിപ്പോയ ഒരു തെറ്റല്ലേ.
മോഷ്ടാവ് : അവസാനമായിട്ടും...സാര്‍, ഇനി ഇങ്ങനെ ഉണ്ടാവില്ല. ഇ
ഞ്ചക്ഷന്‍ എടുത്താല്‍ ഭാര്യയുടെ അസുഖം കുറയും പിന്നെ എനിക്കു പഴയ പോലെ പണിക്ക് പോകാം. ഞാനിതൊന്ന് അവിടെ എത്തിച്ചോട്ടെ... വെണെങ്കില്‍ സാറും എന്റെ കൂടെ വന്നോ...

എസ്സ്.ഐ ക്കു ഫോണ്‍ വരുന്നു

"അതേ...ഓഹോ...പിങ്ക് നിറമുള്ള ഉടുപ്പ്...അതേ...വെളുത്ത നിറം...മാലയും വളയും...ജോലിക്ക് നിന്ന പെണ്ണ്...ഒക്കെ"
എസ്സ്.ഐ : (മോഷ്ടാവിനോട്) ഉം...പൊയ്ക്കൊ...വേഗം ആ മരുന്ന് കൊണ്ടുകൊടുക്ക്.   
മോഷ്ടാവ് : (വിഷ്ണുവിനോട് )പണിക്കു പോയിതുടങ്ങിയാല്‍ ഞാന്‍ ഈ പൈസ സാറിന് തിരിച്ചു തരും...സത്യം.
വിഷ്ണു : അതൊന്നും വേണ്ട , താന്‍ വേഗം പോകാന്‍ നോക്ക്... കാര്‍ഡൊക്കെ കിട്ടിയത് തന്നെ വല്യ കാര്യം. 

മോഷ്ടാവ് : സാറിനെ ദൈവം അനുഗ്രഹിക്കും
വിഷ്ണു : നിഗ്രഹിക്കാതിരുന്നമതിയായിരൂന്നു!        
എസ്സ്.ഐ : (വിഷ്ണുവിനോട്) മോനേ കുഞ്ഞിനെ അവരുടെ കയ്യില്‍ കൊടുത്തിട്ടു നീയും പൊയ്ക്കൊ
(വനിതാ പോലീസ് വന്നു കുഞ്ഞിനെ വാങ്ങുന്നു)

നിന്റെ അഡ്രസ് ഇവിടെ കൊടുക്കണം. പേര് പോലെ തന്നെ നീ ഒരവതാരമാണ് , മനുഷ്യത്വത്തിന്റെ അവതാരം !

വിഷ്ണു : താങ്ക്`യു  സാര്‍. (അഡ്രസ് എഴുതികൊടുത്തിട്ട് ബസ്സ് സ്റ്റോപ്പിലേക്ക് പോകുന്നു)


ഇപ്പോ  എന്തെന്നില്ലാത്ത  ഒരു  സമാധാനം...ആ കൊച്ചിന്റെ കാര്യം എന്താവുമോ എന്തോ ? എന്തായാലും എന്റെ തലയില്‍ നിന്നൊഴിവായല്ലോ...വേഗം വീട് പിടിക്കണം.


രണ്ടാഴ്ചയ്ക്കു ശേഷം ഒരു ദിവസം...വിഷ്ണുവിന്റെ വീട്... പുറത്ത്, കര്‍ക്കിടകത്തിന്റെ വര്‍ഷ ഋതു ചിങ്ങത്തിന്റെ വസന്തത്തെ വരവേല്‍ക്കാനെന്നപോലെ ഒളിഛിമ്മിക്കൊണ്ടിരുന്നു...രജിസ്റ്റേഡില്‍ ഒരു കവര്‍ വരുന്നു...വിഷ്ണു തുറന്നു നോക്കി...വെള്ളകടലാസ്സില്‍ ഇങ്ങനെ എഴുതിയിരുന്നു

പ്രിയപ്പെട്ട വിഷ്ണു ,
         അന്ന് മോന്‍ ഞങ്ങള്‍ക്ക് തിരിച്ചു തന്നത് ഞങ്ങളുടെ മോളെയല്ല , ഞങ്ങളുടെ ജീവന്‍ തന്നെയായിരുന്നു...മോനെ ദൈവം അനുഗ്രഹിക്കട്ടെ...ദയവായി ഞങ്ങളുടെ ആത്മാര്‍ഥമായ സ്നേഹത്തില്‍ ചാലിച്ച നന്ദിയുടെ ഈ മുല്ലപ്പൂക്കള്‍ സ്വീകരിക്കുക...മറ്റൊന്നും വിചാരിക്കരുത്.
                                      എന്ന്
                                      നെജു മോളുടെ അച്ഛനും അമ്മയും.

വിഷ്ണു കവര്‍ തുറന്നു നോക്കുന്നു , അതില്‍ ആയിരത്തിന്റെ അഞ്ചു നോട്ടുകള്‍.

പുറത്ത് മഴ പെയ്തൊഴിഞ്ഞു.
ഇതുപോലെ പ്രണയത്തിന്റെ മുല്ലപ്പൂകളുമായി അവളും ഒരു ദിവസം തിരിച്ചു വരുമോ...തിരിച്ചു വരട്ടെ...നമുക്ക് കാത്തിരിക്കാം.