ദിലീപിന്റെ കൂടെ ബീച്ചില്‍ നക്ഷത്രങ്ങള്‍ ചിമ്മുന്നതും നോക്കി ഇരുന്ന രാത്രികളെപ്പറ്റി ആലോചിച്ച് അങ്ങനെ ഒറ്റക്ക് മാനാഞ്ചിറയിലൂടെ നടക്കുമ്പോഴാണ് ഒരു പഴയ സുഹൃത്തിന്റെ മെസ്സേജ് പോക്കറ്റില്‍ കിടന്നു മിന്നിയത്. എന്റെ വായിക്കാൻ കൊള്ളാവുന്ന സൃഷ്ടികള്‍ വെളിച്ചം കണ്ടിട്ട് നാള് കൊറേയായി എന്നു അവന്‍ വിശേഷങ്ങള്‍ ചോദിച്ച കൂട്ടത്തില്‍ സൂചിപ്പിച്ചു. ഈ പോസ്റ്റ് അദ്ദേഹത്തിന് വേണ്ടി സമര്‍പ്പിക്കുന്നു!
ജീവിതത്തില്‍ പൊതുവേ വെളിച്ചത്തിന്റെ അഭാവം അനുഭവിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയില്‍ വാക്കുകള്‍ക്ക് വെളിച്ചം പകരാന്‍ കഴിയാത്തതില്‍ എനിക്ക് അത്ഭുതമൊന്നും തോന്നിയില്ല.
ഓഫീസില്‍ എല്ലാ മാസവും പ്രസിദീകരിക്കുന്ന ന്യൂസ് ലെറ്ററില്‍ സഹപ്രവര്‍ത്തകരുടെ ഊഴം തികയ്ക്കാന്‍ വേണ്ടി എഴുത്തിക്കൊടുക്കുന്ന അരപേജില്‍ ഒതുങ്ങിയിരിക്കുന്നു എന്റെ ഭാവനയുടെ വ്യാപ്തി. ഭാവനയെക്കാളുപരി വാക്കുകളിലെ വികൃതി വായനക്കാരുടെ ഭാവനയെ വളര്‍ത്തുന്നുണ്ട് എന്നു വേണം മനസ്സിലാക്കാന്‍...
ഈ അടുത്തകാലത്ത് ഫാസിലിന് വേണ്ടി എഴുത്തിക്കൊടുത്ത ഗദ്യശകലത്തില്‍ നിന്നു ഒരു വരി...
ഇതും ഓഫീസിലെ ന്യൂസ് ലെറ്ററില്‍ അച്ചടിച്ചു വന്നത്. സ്വന്തം പേരില്‍ നല്കുന്ന സൃഷ്ടികള്‍ വെളിച്ചം കാണാറില്ല. എനിക്കു എഴുത്തിനെപ്പറ്റി എന്തോ ചിലതൊക്കെ അറിയാമെന്നു ശത്രുക്കള്‍ പോലും സമ്മതിക്കും.എന്നിട്ടും ന്യൂസ് ലെറ്ററില്‍ ഉള്‍കൊള്ളിക്കാന്‍ തക്ക വളര്‍ച്ച എന്റെ എഴുത്ത് കൈവരിച്ചിട്ടില്ല എന്നു കരുതേണ്ടി വരും ഈ വിരോധാഭാസം വിശദീകരിക്കാന്‍...,. പക്ഷേ സഹപ്രവര്‍ത്തകരുടെ പേരും വെച്ച് അവര്‍ എന്നെക്കൊണ്ടു എഴുതിക്കുന്നതൊന്നുപോലും ഇതുവരെ തിരസ്കരിക്കപ്പെട്ടിട്ടില്ല! അപ്പോ പ്രശനം എന്റെ എഴുത്തിന്റെ മാത്രമാണോ?
പറഞ്ഞുവന്നത്, ഫാസിലിന്റെ ലേഖനത്തിലെ രണ്ടുവരിയെപ്പറ്റി...
തര്‍ജ്ജമ ഏതാണ്ട് ഇതുപോലെ വരും.
"സ്കിറ്റില്‍ അഭിനയിച്ചശേഷം ഫെയിസ്ബുക്കില്‍ ധാരാളം ഫ്രണ്ട് റിക്വസ്റ്റുകള്‍ വരുന്നുണ്ട്, അധികവും ഓഫീസിലെ സുന്ദരികുട്ടികളുടെ റിക്വസ്റ്റുകളാണ്! ഇതിന് ശേഷം ഭാര്യക്ക് ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു"
ഇതില്‍ എന്താണിത്ര കൊട്ടിഘോഷിക്കാന്‍ എന്നു തോന്നാം. പക്ഷേ , ഇംഗ്ലീഷ് മലയാളം പോലെ അത്ര നിഷ്കളങ്കമായ ഭാഷയല്ലല്ലോ!
"ആഫ്റ്റര്‍ എ കാമിയോ ആപ്പിയറന്‍സ് ഇന്‍ ദ സ്കിറ്റ് , ദ നമ്പര്‍ ഓഫ് ഫ്രണ്ട് റിക്വസ്റ്റ്സ് ഇന്‍ ഫെയിസ് ബുക്ക് ഹാസ് ഷോട്ട് അപ്പ്! മോസ്റ്റ് ഓഫ് ദം ബീംഗ് ഫ്രം ദ ഫേറര്‍ സെക്സ് ഇസ് ഹാവിംഗ് ഇറ്റ്സ് ഇംപാക്റ്റ് ഓണ്‍ മൈ വൈഫ്സ് സ്ലീപ്പ്"
പോരേ പൂരം ! ഫാസിലിനെപ്പറ്റി പലരുടെ മനസ്സിലും ഉണ്ടായിരുന്ന ഒരു ഇമേജ്, ആ ഇമേജ് ഈ വരികള്‍ അച്ചടിച്ചു വന്നതോട് കൂടി ചാണകവെള്ളത്തില്‍ വീണു എന്നു പറഞ്ഞാല്‍ മതിയല്ലോ!
സാധാരണ ഇംഗ്ലീഷ് ആണെങ്കില്‍ മനസ്സിലാക്കാം , ഇത് മനസ്സിലാക്കാന്‍ ശ്രമിക്കുന്നതുപോലും മാനക്കേടാ എന്നാണ് പൊതുവേയുള്ള സംസാരം. ഈ വരികള്‍ക്ക് മൂന്നോ നാലോ തരം വ്യാഖ്യാനങ്ങള്‍ പ്രചാരത്തില്‍ വന്നു. ഇപ്പൊ ഓഫീസിലെ സ്ത്രീജനങ്ങളൊക്കെ ഫാസിലിനെക്കാണുമ്പോ വഴിമാറിനടക്കുന്നു, ഫെയിസ്ബുക്കില്‍ അണ്‍ഫ്രന്‍റ് ചെയ്യുന്നു, റിക്വസ്റ്റ് അയക്കാന്‍ തോന്നിയ ആ അഭിശപ്ത നിമിഷത്തെ പഴിക്കുന്നു.
"സ്കിറ്റില്‍ അഭിനയിച്ച ശേഷം ഫെയിസ് ബുക്കില്‍ ഫ്രണ്ട് റിക്വസ്റ്റുകള്‍ കുതിച്ചുയര്‍ന്നു" എന്ന വരിയെപ്പറ്റി ആര്‍ക്കും തര്‍ക്കമില്ല അടുത്ത രണ്ടു വരികളിലാണ് ഫാസില്‍ സഭ്യതയുടെ അതിര്‍വരമ്പുകള്‍ കാറ്റില്‍പ്പറത്തിക്കൊണ്ടുള്ള ഒരു പ്രയോഗം നടത്തിയിരിക്കുന്നത് എന്ന കാര്യത്തിലും ആര്‍ക്കും തര്‍ക്കമില്ല! പക്ഷേ , അത് കൃത്യമായി എന്താണ് എന്നതിലേക്ക് എത്തിച്ചേരാന്‍ പറ്റാതെ വയനാസമൂഹം കിടന്നുഴലുകയാണ്! അതുകൊണ്ട് , എല്ലാരും അവരവര്‍ക്ക് യോജിച്ച രീതിയില്‍ വ്യാഖ്യാനിച്ചു.
1. "...അങ്ങനെ ഫ്രണ്ട് റിക്വസ്റ്റ് കൂടിയതോടുകൂടി ഫാസിലിന് രാത്രി വീട്ടിലെത്തിയതിന് ശേഷം ഈ റിക്വസ്റ്റ് ആക്സപ്റ്റ് ചെയ്യാന്‍ മാത്രമേ സമയം തികയുന്നുള്ളൂ അതുകൊണ്ട് വൈഫുമായി സെക്സ് ഒന്നും നടക്കുന്നില്ല!"
2."...ഈ ഫ്രണ്ട് റിക്വസ്റ്റ് സംഭവത്തിന് ശേഷം വൈഫിന് ഫാസിലിനെക്കാണുന്നത് തന്നെ ചതുര്‍ത്ഥിയാണ് , അതുകൊണ്ട് വൈഫ് സെക്സിന് സമ്മതിക്കുന്നില്ല "
3."...സ്കിറ്റ് , ഫെയിസ് ബുക്ക് , അഭിനയം ഒക്കെ ഓക്കെ. പക്ഷേ ഫാസില്‍ സെക്സില്‍ ഫെയിലിയര്‍ ആണ്. ഭാര്യയുടെ ഉറക്കം കൂടിയോ , നഷ്ട്ടപ്പെട്ടോ എന്നു പറയാന്‍ കഴിയില്ല"
4."...ഇങ്ങനെ ഫ്രണ്ട് റിക്വസ്റ്റ് കിട്ടിത്തുടങ്ങിയതിന് ശേഷം ഫാസില്‍ സെക്സോട് സെക്സാണ്.അതുകൊണ്ട് വൈഫിന് ഉറങ്ങാന്‍ പറ്റുന്നില്ല!"
ഈ പറഞ്ഞ വ്യാഖ്യാനങ്ങളൊക്കെ സാക്ഷരതയുടെ പരിമിതിയും, ഭാവനയുടെ പരിമിതിയില്ലായ്മയും കൊണ്ടുണ്ടായ ഉത്പന്നമാണ്. പിന്നെ ഞാന്‍ ശ്ളീലമല്ലാത്തത് ഒക്കെ എഴുതിക്കൂട്ടിയിരിക്കുന്നു എന്നും പറഞ്ഞു എന്റെ നേര്‍ക്ക് വാളെടുക്കേണ്ട.
നിനക്കൊക്കെ മനസ്സില്‍ എന്തു നീലക്കടലിലും കിടന്നു നീന്താം. ഞാന്‍ അതില്‍ ചിലത് വാക്കുകളിലാക്കിയാല്‍ നിനക്കൊക്കെ പെട്ടെന്ന് സദാചാരബോധത്തിന്റെ വിത്ത് പൊട്ടി മുളയ്ക്കും. എന്നിട്ട് മാന്യതയുടെ മുഖംമൂടി ഇട്ടോണ്ട് വന്ന് എന്റെ രചനകളെ കുറ്റം പറഞ്ഞോണ്ട് നടക്കുന്ന കാലത്തോളം നിനക്കൊന്നും മോചനമില്ല, സ്വയം സൃഷ്ട്ടിച്ച അരാജകത്വത്തിന്റെ കോട്ടയില്‍ നിന്നു മോചനമില്ല.
ഫേറര്‍ സെക്സ് (Fairer sex)- എന്നുവെച്ചാല്‍ സ്ത്രീ (Female)എന്ന് അര്‍ത്ഥം. ഇപ്പൊ രാത്രി പവര്‍ കട്ടൊക്കെ ഉള്ളതല്ലേ ആ സമയത്ത് ഒരു മെഴുകുതിരിയൊക്കെ കത്തിച്ച് ഇംഗ്ലീഷ് മലയാളം നിഘണ്ടു ഒക്കെ ഒന്നു മറിച്ച് നോക്ക്, അങ്ങനേയും ആ സമയം ചെലവഴിക്കാം.
2 comments:
പറയാന്‍ ഉദേസിക്കുന്ന കാര്യങ്ങള്‍ വ്യക്തമായും ശക്തമായും എഴുതുന്നത് എല്ലാവരും അന്ഗീകരിക്കും... ഇവിടെ അനാവശ്യമായി എനിക്ക് തോന്നിയത് ഒരു വിമര്‍ശന ബുദ്ധിയോടെ കുറിക്കുന്നു... ഇതിന്റെ കാമ്പ് മലയാളിയുടെ അങ്ങ്ജത മൂലം ഉണ്ടാകുന്ന സാഹചര്യം ആണ് ... അത് വളരെ മനോഹരമായി തന്നെ അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുമുണ്ട്..തുടക്കത്തിലേ 25 വരികളിലൂടെ ആണ് കതയിലെക്കെതുന്നത്... അതില്‍ വല്ലാത്തൊരു വലിച്ചു നീട്ടല്‍ അനുഭവപെട്ടു.. സ്വയം വിമര്സനമാണോ അതോ സഹ പ്രവര്‍ത്തകര്‍ തിരസ്കരിക്കുനതിലുള്ള അമര്ഷമാണോ ന്യൂസ് ലെറ്ററില് അച്ചടിച്ച് വരാത്ത കാര്യം ഇവിടെ പങ്കുവേക്കെണ്ടിയിരുന്നോ ?.... നല്ലൊരു തലക്കെട്ട് പോലെ തന്നെ പ്രാധാന്യം ആദ്യത്തെ വരികള്കും ഉണ്ടായിരിക്കണം .... ഈ ഒരു തുടക്കം ഒരുപാട് കണ്ടു കഴിഞ്ഞില്ലേ ???? 70 -80 കളിലെ മലയാള സാഹിത്യത്തില്‍ ഉണ്ടായിരുന്ന വേറിട്ട ശൈലി പ്രധിധ്വനിക്കുന്നില്ലേ? ...
ഇത് എന്റെ മാത്രം അഭിപ്രായം ആണ്...ഏതെങ്കിലും തരത്തില്‍ വിഷമം ഉണ്ടാക്കിയെങ്കില്‍ ക്ഷമിക്കണം .... PR
@P.R
അഭിപ്രായം അംഗീകരിക്കുന്നു. നന്ദി.
Post a Comment