Monday, December 24, 2012

സീക്രട്ട്


അങ്ങനെ കാത്ത് കാത്തിരുന്ന ആ കല്യാണം വന്നെത്തി. ഓഫീസിലെ സഹപ്രവര്‍ത്തകനായിരുന്ന സജിത്തിന്റെ കല്യാണം. അധികസമയവും ഉറക്കത്തിലായിരുന്നെങ്കിലും ഓഫീസിലുള്ള കാലത്ത് സജിത് ഒരു പ്രസ്ഥാനമായിരുന്നു. അപ്പൊ അവന്റെ കല്യാണം ഒരു പ്രതിഭാസം ആവണ്ടെ? നിസ്സംശയം വേണം.
നാട്ടുനടപ്പനുസരിച്ച് ഗിഫ്റ്റ് കൊടുക്കണം.ഗിഫ്ട്ടയിട്ടു എന്താണ് വേണ്ടത് എന്ന് സജിത് തന്നെ വര്‍ഷങ്ങള്‍ക്കു മുന്‍പ് പറഞ്ഞുറപ്പിച്ചതാണ്. അപ്പൊ കാര്യങ്ങള്‍ എളുപ്പമായി എന്ന് കരുതിയെങ്കില്‍ തെറ്റി. കാര്യങ്ങള്‍ വഷളാവാന്‍ തുടങ്ങിയിട്ടേ ഉള്ളു. ഗിഫ്റ്റ് വാങ്ങാനായിട്ടു  നിയോഗിക്കപ്പെട്ടത് കുട്ടപ്പനായിരുന്നു. അതോടെ അവന്റെ ഉറക്കം നഷ്ട്ടപ്പെട്ടു തുടങ്ങി. 

കുട്ടപ്പന്‍ : ഫാസിലേ, നീയും കൂടി വാ. 
ഫാസില്‍ : എന്തിന് ? 
കുട്ടപ്പന്‍ : ഗിഫ്റ്റു വാങ്ങാന്‍.
ഫാസില്‍ : എന്നെത്തന്നെ വിളിക്കാന്‍ കാരണം.
കുട്ടപ്പന്‍ : പോകേണ്ടത് സ്ത്രികളുടെ ഇന്നര്‍ വെയര്‍ ഷോപ്പിലേക്കാണ്!
ഫാസില്‍ : അതിനു ഞാന്‍ സ്ത്രീ അല്ലല്ലോ! 
കുട്ടപ്പന്‍ : രണ്ടു കൊല്ലമായിട്ടു ഒരു ഭാര്യയെ പോറ്റുന്നില്ലേ, അതുകൊണ്ടു കാര്യങ്ങളൊക്കെ വശമുണ്ടാവുമല്ലോ.
ഫാസില്‍ : എടാ , എന്നിട്ട് ഞാന്‍ ഇന്ന് വരെ നീ പറഞ്ഞ ഷോപ്പില്‍ പോയിട്ടില്ല.
കുട്ടപ്പന്‍ : (വെറുതെ  അല്ല കുട്ടികള്‍ ഉണ്ടാവാത്തത്) നീ വന്നെ പറ്റു. എനിക്ക് ഒറ്റയ്ക്ക് പോകാന്‍ ധൈര്യമില്ല. 
ഫാസില്‍ : ശരി. എന്താ വാങ്ങേണ്ടത് ? 
കുട്ടപ്പന്‍ : സ്വച്ചന്ദമായ പ്രകാശസംക്രമണം നടക്കുന്ന നിശാവസ്ത്രം.              
ഫാസില്‍ : ഇപ്പറഞ്ഞത്‌ മലയാളാ ?
കുട്ടപ്പന്‍ :  ഓ... സീത്രൂ നൈറ്റ് ഡ്രസ്സ്.             
ഫാസില്‍ : സുഹാനള്ള! ഇപ്പൊ എന്റെ ധൈര്യത്തിലും ഒരു കുറവ് അനുഭവപ്പെടുന്നുണ്ട്. 
കുട്ടപ്പന്‍ : എന്തായാലും പോയിനോക്കാം. 
ഫാസില്‍ : എവടെള്ള കടയാ ? 
കുട്ടപ്പന്‍ : വൈ.എം.സി.എ  റോഡില്‍ ഒരു ഷോറും തന്നെയുണ്ട്‌.   
ഫാസില്‍ : അതൊക്കെ അറിയാല്ലേ !
കുട്ടപ്പന്‍ : എനിക്ക് അകത്തു കയറാനെ പേടിയുള്ളൂ, പുറത്ത് നിന്ന് നോക്കാന്‍ സന്തോഷമേയുള്ളൂ. 

അന്ന് ഉച്ചക്ക് അവര്‍ കടയുടെ മുന്നില്‍ എത്തുന്നു
    
കുട്ടപ്പന്‍ : ദൈവമേ ! ഇതിനകത്ത് മുഴുവന്‍ പെണ്ണുങ്ങളാണല്ലോ. ഞാന്‍ വരൂല്ല എന്റെ മുട്ടിടിയ്ക്കുന്നു.  
ഫാസില്‍ : അതുശരി ! പിന്നെ ഞാന്‍ ഒറ്റയ്ക്ക് പോകാനോ!!
കുട്ടപ്പന്‍ : അല്ലെങ്കില്‍ നമുക്ക് മാവൂര്‍ റോഡിലുള്ള ആ കടയില്‍ പോയാലോ? അവിടെ തിരക്കുണ്ടാവില്ല.   
ഫാസില്‍ : കോഴിക്കോട് ജില്ലയിലുള്ള എല്ലാ കടകളും മന:പ്പാഠമാ അല്ലേ ! 
കുട്ടപ്പന്‍ : എല്ലാ കടയുമല്ല. ചില പ്രത്യേക ഗണത്തില്‍ പെടുന്ന എല്ലാ കടകളും. 
ഫാസില്‍ : എന്തായാലും മാവൂര്‍ റോഡിലും കൂടി നോക്കാം. 

അനന്തരം അവര്‍ മാവൂര്‍ റോഡിലെ ടി- കടയില്‍ എത്തുന്നു.
   
കുട്ടപ്പന്‍ : ഭാഗ്യം കടയില്‍ തിരക്കില്ല. ദൈവമേ, സെയില്‍സില്‍ പെണ്ണുങ്ങളാണല്ലോ.   
ഫാസില്‍ : പിന്നെ! സ്ത്രികളുടെ അടിവസ്ത്രം വില്‍ക്കുന്ന കടയില്‍ ആണുങ്ങളാല്ലോ ഉണ്ടാവുക! 
കുട്ടപ്പന്‍ : എന്താന്നറിയില്ല , ഏ. സി ആണെങ്കില്‍പ്പോലും ഞാന്‌ വല്ലാണ്ടു വിയര്‍ക്കുന്നല്ലോ!  
ഫാസില്‍ : അത് ആദ്യമായിട്ടല്ലേ...അതാ. ആദ്യത്തെ പ്രാവശ്യം വിയര്‍പ്പും വിറയലും ഒക്കെ പതിവാ.   
കുട്ടപ്പന്‍ : അനുഭവം ആയിരിക്കും. 
ഫാസില്‍ : നീ വന്ന കാര്യം നോക്ക്. വേഗം പോവാ. അറിയുന്ന ആരെങ്കിലും കണ്ടാ പിന്നെ അതുമതി.   
കുട്ടപ്പന്‍ : എങ്ങനെയാ ഇപ്പൊ ചോദിക്യാ....

സെയില്‍സ് ഗേള്‍ അവിടെ വരുന്നു.  

കുട്ടപ്പന്‍ : അതേയ്, ഈ സ്ത്രീകള്‍ ഉപയോഗിക്കുന്ന...ലത്...ഇല്ലേ.    
സെയില്‍സ്: സ്ത്രീകള്‍ ഉപയോഗിക്കുന്നതു മാത്രമേ ഇവിടെ ഉള്ളൂ. 
കുട്ടപ്പന്‍ : അത് തന്നെ...ഞങ്ങള്‍ക്ക് ഗിഫ്റ്റ് കൊടുക്കാന...ഈ ...കല്യാണം...   
സെയില്‍സ്: (പാവം, വിക്കിന്റെ അസുഖമുണ്ടെന്നു തോന്നുന്നു ) സാര്‍ ഒന്ന് വ്യക്തമായിട്ട് പറയ്വോ. 
ഫാസില്‍ : നൈറ്റ് ഡ്രസ്സ്. 
സെയില്‍സ്: നൈറ്റി ? കാമിസോള്‍ ? ഗൌണ്‍ ?
കുട്ടപ്പന്‍ : (നാരായണ...നാരായണ...നാരായണ. എടാ സജിത്തേ...മരപ്പട്ടി...ഓരോന്ന് വാങ്ങിത്തരാന്‍ ഞങ്ങളും , അത് ഊരിക്കളയാന്‍  നീയും!)
ഫാസില്‍ : അത്ര ആഡംബരം വേണ്ട. കുറച്ചുകൂടി ചെറിയ ഐറ്റം ഇല്ലേ... 
സെയില്‍സ്: മനസ്സിലായി. (ഒരു നാണം കലര്‍ന്ന ചിരിയോടെ അകത്തേക്ക് പോകുന്നു)  
കുട്ടപ്പന്‍ : മാനം പോകുന്നല്ലോ ഈശ്വരാ.
സെയില്‍സ് കുട്ടി ഒരു ഡസന്‍ ഐറ്റംസുമായി തിരിച്ചെത്തുന്നു. 
കുട്ടപ്പന്‍ : ഏറ്റവും മുകളില്‍ വെച്ചത് എടുത്തോ. കൂടുതലൊന്നും നോക്കണ്ടാ...വേഗം പോവാം.   
ഫാസില്‍ : തിരക്ക് കൂട്ടല്ലടാ. ട്രന്‍സ്പാരന്‍റ്റ് ആണോ എന്നൊക്കെ നോക്കണ്ടെ...നീ ഒന്ന് ട്രൈ ചെയ്യുന്നോ ? ഇവിടെ ചെയ്ന്ജ് റൂം ഉണ്ട്.
കുട്ടപ്പന്‍ : നീ എന്റെ വായിലിരിക്കുന്നത് കേള്‍ക്കും.  പിന്നെ ഇതിനു സ്മാള്‍, മീഡിയം, ലാര്‍ജ്  അങ്ങനെയൊക്കെ ഉണ്ടോ ? 
സെയില്‍സ് : അങ്ങനെയൊന്നുമില്ല, ഒക്കെ സ്മോളാ.   
ഫാസില്‍ : ഓക്കെ, ഇത് പാക്ക് ചെയ്തോ. ഒന്ന് ഗിഫ്റ്റ് റാപ്പ് ചെയ്യണം.   
സെയില്‍സ് : വേറെ എന്തെങ്കിലും സാര്‍ ?
കുട്ടപ്പന്‍ : ഒരു ഗ്ലാസ് വെള്ളം. 

അങ്ങനെ സജിത്തിനുള്ള ഗിഫ്റ്റ് ജന്മമെടുത്തു. കുട്ടപ്പനും ഫാസിലും ഓഫീസിലേക്കും തുടര്‍ന്ന് വീട്ടിലേക്കും പോയി.

ഫാസിലിന്റെ വീട്
ഫാസില്‍ : റംല...ചോറെടുത്ത് വെച്ചോ. ഇന്ന് വളരെ ലേറ്റ് ആയി.  
റംല : ചോറൊക്കെ തരാ. ഇക്ക, ഏടെ സാധനം?
ഫാസില്‍ : എന്ത് സാധനം?      
റംല : ഓ...ഞാനറിഞ്ഞ്..ങ്ങള് സാധനെടുക്ക്.      
ഫാസില്‍ : ഞാന്‍ വന്നു കേറിയതല്ലേ ഉള്ളു...ഭക്ഷണം കഴിഞ്ഞിട്ട്...
റംല : ഞാന്‍ ഒന്ന് കണ്ടോട്ടെ. സൈസ് ഒക്കെ കറക്ട്ടാണോ എന്ന്...എന്നാലും നിങ്ങളാള് ഒരു പഹയനാട്ടോ! 
ഫാസില്‍ : നീയും ഒട്ടും മോശൊല്ല എന്റെ മുത്തെ. പക്ഷേ, എന്താ ഒരു സൈസിന്റെ കാര്യം പറഞ്ഞെ ?          
റംല : ഹോ ! ഇനിയും ഒളിച്ചു കളിക്കണ്ടാ...ങ്ങള് സീക്രട്ട്ന്ന് ഒര് കവറും പിടിച്ച് എറങ്ങി വരണത് എളെപ്പാന്റെ മോള് നസീമ കണ്ട്...ഓളെന്നെ അതുംപറഞ്ഞ് നല്ലോണം വാരി...ഞാനാകെ നാണിച്ചുപോയി. 
ഫാസില്‍ : ഞാന്‌ ഏടന്ന് എറങ്ങി വരണത് കണ്ട് ???
റംല : 'സീക്രട്ട്'. മാവൂര്‍ റോഡിലെ മറ്റെ..ക്കട. ങ്ങളിന്നു ഓടെ പോയില്ലേ ? 
ഫാസില്‍ : എടീ, ഓടെ പോയിന്നുള്ളത് നേരാ, പക്ഷേ , അത് നിനക്ക് വേണ്ടിയല്ല.
റംല : പടച്ചോനേ.... 
ഫാസില്‍ : റംല. നീ ഒച്ച വെക്കല്ലേ. ഞാന്‍ കാര്യങ്ങള്‍ വ്യക്തമായിട്ട് പറയാം.    
റംല : നാണമില്ലല്ലോ  മനുഷ്യാ. വ്യക്തായിട്ടു പറയാത്രേ!  എനിക്ക് വേണ്ടി അല്ലാണ്ട് ? എന്റെ റബ്ബേ , എന്നെയങ്ങ് എടുത്തോ...എന്റെ ചങ്ക് പിളരണ്.    
ഫാസില്‍ : എടീ. അള്ളാണെ, നീ വിചാരിക്കുന്നത് പോലെ ഒന്നുമില്ല. ഞാന്‍ അവിടെ ഒരു ഗിഫ്റ്റ് വാങ്ങാന്‍ പോയതാ.      
റംല : പിന്നെ ഗിഫ്റ്റ് വാങ്ങാന്‍ ഇങ്ങനത്തെ കടയിലല്ലേ പോകുന്നത്...ങ്ങള് ഇങ്ങനെ ലെയ്റ്റായിട്ടു വരുന്നതിന്‍റെ ഗുട്ടന്‍സ് ഇപ്പോഴല്ലേ മനസ്സ്ലാവുന്നത്. നിങ്ങക്കെങ്ങനെ കഴിഞ്ഞ് മനുഷ്യ എന്നോടിത് ചെയ്യാന്‍..? പടച്ചോനെ, ഞാനിതെങ്ങനെ സഹിക്കും.              
ഫാസില്‍ : ഞാനെന്ത് ചെയ്തെന്നു  ? 
റംല : ഇമ്രാന്‍ ഹഷ്മീന്റെ സിനിമ ഒക്കെ കണ്ട് കണ്ട്, നിങ്ങള് അതുപോലെ ആയിപ്പോയല്ലോ മനുഷ്യാ.      
ഫാസില്‍ :എടി...ഇനി നീ മിണ്ടിയാ എന്റെ കയ്യിന്റെ ചൂട് നീ അറിയും. എന്റെ കൂടെ ജോലിചെയ്തിരുന്ന സജിത്തിന്റെ കല്യാണാ നാളെ. അവന് ഗിഫ്റ്റായിട്ടു ഇങ്ങനെ ഒരു സംഭവം വേണം എന്ന് നേരത്തെ തീരുമാനിച്ചതാ. അത് വാങ്ങാന്‍ കുട്ടപ്പന്റെ കൂടെ ഒരു ധൈര്യത്തിന് ഞാനും പോയി. സംശയമുണ്ടെങ്കില്‍ നീ കുട്ടപ്പനെ വിളിച്ചു ചോദിക്ക്, ഇതാ.        
റംല : ഞാനൊരപ്പനേയും വിളിക്കാന്‍ പോകുന്നില്ല.ഞാനെന്‍റെ  ഉപ്പാനെ വിളിച്ചു വരുത്തും.

ആ നിമിഷത്തില്‍ ഫാസിലിനു ഒരു കോള്‍ വരുന്നു.

റംല : ഇങ്ങ്  കൊണ്ട മനുഷ്യ. ഏത് ഹറാംപെറന്നോളാന്ന് ഞാനൊന്നറിയട്ടേ.     

കോള്‍ എടുത്തപ്പോള്‍ അങ്ങേത്തലയ്ക്കല്‍ കുട്ടപ്പന്‍.

"എടാ , ഗിഫ്റ്റ് നിന്‍റെ കാറിന്‍റെ ബാക്ക് സീറ്റില്‍ വെച്ച് മറന്നു, നാളെ സജിത്തിന്റെ അങ്ങോട്ടു പോവുമ്പോ എടുത്തെക്കണേ...ഹലോ,ഹലോ...ഫാസിലേ 

റംല ഫോണ്‍ കട്ട് ചെയ്യുന്നു. മുഖത്ത് ആശ്വാസവും , പശ്ചാത്താപവും , നാണവും , സങ്കടവും ഒക്കെ കൂടിക്കലര്‍ന്ന നവരസം.     

ഫാസില്‍ : എന്തേയ് , ഉപ്പാനെ വിളിക്കുന്നില്ലേ ? 
റംല : ഞാന്‌ ചോറെടുത്ത് വെക്കാ. വേഗം കുളിച്ചിട്ടു വാ.
ഫാസില്‍ : ഇനിയെന്തിനാ ചോറ് , അല്ലണ്ടെന്നെ വയറ് നെറഞ്ഞ്.
റംല : എന്നോട് പൊറുക്ക് ഇക്കാ. ആ നസീമ പറഞ്ഞത് കേട്ടപ്പോ...  
ഫാസില്‍ : എടീ , കാളപെറ്റെന്നു കേള്‍ക്കുമ്പോ കയറെടുക്കുന്ന നിന്റെ സ്വഭാവം ഇന്നത്തോടെ നിര്‍ത്തിക്കോ.  
റംല : ങ്ങളെ എനിക്ക് വിശ്വസാ, അള്ളാണേ.    
ഫാസില്‍ : എന്നാ വാ ഭക്ഷണം കഴിക്കാം. പിന്നെ നിനക്ക് ഇമ്രാന്‍ ഹഷ്മീനെ ഇഷ്ടാ അല്ലേ !
റംല : പോ ആവട്ന്ന്. ന്നാലും ങ്ങള് എന്താ ഓട്ന്ന്‍ വാങ്ങിയെത് ?   
ഫാസില്‍ : എന്റെ മൊഞ്ചത്തീ ...നമുക്കേതായാലും അതിന്‍റെയൊന്നും ആവശ്യമില്ല, കാര്യങ്ങളൊക്കെ നടക്കാന്‍.  
റംല :  ഹാഷ്മീനെപ്പോലെ വര്‍ത്താനോം തൊടങ്ങീക്ക്ണ്.     
ഫാസില്‍ : എന്റെ ജന്നത്ത് നീയ്യല്ലേ!



Monday, October 22, 2012

Alliance Invited

Dad: Its time that you get married

Son: What ??

Dad: So your mom and your cousin formed an allegiance and he has created a profile for you in Barat Matrimony.

Son: What the ??

Dad: Glad that you stopped at 'What the'

Son: I would have said 'what the hell'  anyways and not what you thought it would be.

Dad: Well, I thought, considering that its marriage that's being discussed ,'What the' other word would have been more appropriate. The gravity of the situation demands such words. You should think futuristically when you swear!

Son : Your suggestion is appreciated. I really wonder whether you are matured enough to be my dad !

Dad : Well son, growing older is inevitable but growing up is optional.

Son: Ok stop. Dont get into philosophy , you are a wise little nutt. I cant believe my alleged cousin actually could do this to me.

Dad : Your mom has a knack of getting things done even from her biggest enemies. Your cousin is a poor little obedient fellow.

Son : Knack of getting things done, is it !

Dad : Yeah, how do you think you came into existence.

Son ; Dad !! Ok, so you were saying I need to get married and what in this world makes you think that I am going to agree to what you say ?

Dad : Why ? Aren't you straight ?

Son : Dad !  I meant , how could you assume that I will tie the knot to someone of your choice or mom's choice.

Dad : Your mom was my choice and I was hers and we have survived 30 years together so I presume our choice offers durability.

Son: I cant afford to believe in arranged marriage!

Dad: You cant afford to believe in God, that doesn't mean that God doesn't exist

Son: Sorry, I think we were talking about my profile in the matrimony site.

Dad: Yes, so why dont you check it out and do few updations and check out few other profiles out there.

Son: I am not ready for marriage

Dad : Who said so ?

Son: I am yet to get out of my last break up

Dad: Oh, when did that happen?

Son: Leave it, things didn't work out with her so I had to fall out

Dad : You mean fall out of the bed ?

Son: Dad, would you mind !

Dad : Haven't you slept with her ?

Son: For god's sake dad !

Dad : No wonder it didn't workout !

Son: What do you want me to do now ? Check out my profile, right. Here , have your seat.

Dad: This site looks quite tempting! Even I feel like creating a profile.

Son : Ah, these girls in the home page smiling at us, its just advertisement. They have been remaining singles for the last decade even after registering here.
Ok, here's my profile. Looks to be ok. Our beloved cousin seems to have got the stats about me right.

Dad: I only gave it to him.

Son:  You too brutus !

Dad: Ok,see the notifications there, those are preferred matches, right ?

Son: When did you attain this level of computer literacy !  will have to seriously consider hiding all my .dll files

Dad: Hey check this one out, she looks pretty.

Son: Don't go by the photos dad, its all photoshopped.

Dad: But then , so is yours, right ?

Son: Whose dad are you ? Mine or the girl's ?

Dad: Go check this one's stats, she looks your type.

Son: Its better if I browse in solace.

Dad : I wouldn't mind, provided you give me your username and password.

Son: Actually, for whom are we looking for an alliance? You or me ?
By the way, this girl looks like a prospect.

Dad: I thought you said something about arranged marriage sometime ago.

Son: Well, I like being flexible.

Dad: Let me have look at her. Wow! No wonder you want to be flexible now. Check out her partner preference.  
 
Son: Well...Looks like affluent.

Dad: Annual income of prospective partner should fall in the bracket of 15 lakhs to 25 lakhs.

Son: Will that matter if she sees me in person and then assess

Dad:  Most definitely it will. Your income , my income and if my father were alive then his income put together wont come that much.

Son: I wonder why would someone who earns 20 lakhs a year wants to get married at all.

Dad: Its another way of paying your taxes! I appreciate your pattern of thought though , it shows of a paradigm shift towards the west.  



Dad: Something is written about place of residence?

Son: Let me check.  

Dad: It would be better if its Kerala.

Son: List of states that the groom could belong to is Wisconsin, California, Virginia, New Jersey and Utah.

Dad: Wow! Do you even know the names of all the states in India, forget U.S

Son: I thought ‘States’ means Kerala State, Tamizh Nadu State etc. 



Dad: I see the Sorry State of affairs.

Son: Thats it for the day. I 'll pursue the search tomorrow, alone.

Dad: I asked for the username and password. I want to play my part in finding a daughter in law

Son: Dad, dont get into unlawful activities.

Dad: Before you log out check out that one.

Son: Wow! Dad, what an eve teaser you would have been a few decades back!

Dad: Zoom in on her photo

Son: No use, her partner preference mandates six packs. I 'd rather offer six packets!

Dad: I'd give 8/10, its a nice angle in which this photo has been taken.

Son: And they only prefer someone who is either MBBS, MD, MBA, M.Tech, MIT, M.S...obsessed with M, it seems ! And the boy should be someone who is fun loving , well settled, highly cultured, adhering to family values, god fearing, who will take good care of my daughter. She aspires to do MBA after marriage in the U.S. ,so he might have to consider relocating to U.S with a respectable enough job. Fair enough !   

Dad: Does she know cooking ?

Son: Not specified

Dad: Fair enough




Son: Dad, why do people get married ?

Dad: So that people like you can ask the same question to their dad again and again and again.

Friday, October 5, 2012

Fairer sex


ദിലീപിന്റെ കൂടെ ബീച്ചില്‍ നക്ഷത്രങ്ങള്‍ ചിമ്മുന്നതും നോക്കി ഇരുന്ന രാത്രികളെപ്പറ്റി ആലോചിച്ച് അങ്ങനെ ഒറ്റക്ക് മാനാഞ്ചിറയിലൂടെ നടക്കുമ്പോഴാണ് ഒരു പഴയ സുഹൃത്തിന്റെ മെസ്സേജ് പോക്കറ്റില്‍ കിടന്നു മിന്നിയത്. എന്റെ    വായിക്കാൻ കൊള്ളാവുന്ന സൃഷ്ടികള്‍ വെളിച്ചം കണ്ടിട്ട് നാള് കൊറേയായി എന്നു അവന്‍ വിശേഷങ്ങള്‍ ചോദിച്ച കൂട്ടത്തില്‍ സൂചിപ്പിച്ചു. ഈ പോസ്റ്റ് അദ്ദേഹത്തിന് വേണ്ടി സമര്‍പ്പിക്കുന്നു!
ജീവിതത്തില്‍ പൊതുവേ വെളിച്ചത്തിന്റെ അഭാവം അനുഭവിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയില്‍ വാക്കുകള്‍ക്ക് വെളിച്ചം പകരാന്‍ കഴിയാത്തതില്‍ എനിക്ക് അത്ഭുതമൊന്നും തോന്നിയില്ല.
ഓഫീസില്‍ എല്ലാ മാസവും പ്രസിദീകരിക്കുന്ന ന്യൂസ് ലെറ്ററില്‍ സഹപ്രവര്‍ത്തകരുടെ ഊഴം തികയ്ക്കാന്‍ വേണ്ടി എഴുത്തിക്കൊടുക്കുന്ന അരപേജില്‍ ഒതുങ്ങിയിരിക്കുന്നു എന്റെ ഭാവനയുടെ വ്യാപ്തി. ഭാവനയെക്കാളുപരി വാക്കുകളിലെ വികൃതി വായനക്കാരുടെ ഭാവനയെ വളര്‍ത്തുന്നുണ്ട് എന്നു വേണം മനസ്സിലാക്കാന്‍...
ഈ അടുത്തകാലത്ത് ഫാസിലിന് വേണ്ടി എഴുത്തിക്കൊടുത്ത ഗദ്യശകലത്തില്‍  നിന്നു ഒരു വരി...
ഇതും ഓഫീസിലെ ന്യൂസ് ലെറ്ററില്‍ അച്ചടിച്ചു വന്നത്. സ്വന്തം പേരില്‍ നല്കുന്ന സൃഷ്ടികള്‍ വെളിച്ചം കാണാറില്ല. എനിക്കു എഴുത്തിനെപ്പറ്റി എന്തോ ചിലതൊക്കെ അറിയാമെന്നു ശത്രുക്കള്‍ പോലും സമ്മതിക്കും.എന്നിട്ടും ന്യൂസ് ലെറ്ററില്‍ ഉള്‍കൊള്ളിക്കാന്‍ തക്ക വളര്‍ച്ച എന്റെ എഴുത്ത് കൈവരിച്ചിട്ടില്ല എന്നു കരുതേണ്ടി വരും ഈ വിരോധാഭാസം വിശദീകരിക്കാന്‍...,. പക്ഷേ     സഹപ്രവര്‍ത്തകരുടെ പേരും വെച്ച് അവര്‍ എന്നെക്കൊണ്ടു എഴുതിക്കുന്നതൊന്നുപോലും ഇതുവരെ തിരസ്കരിക്കപ്പെട്ടിട്ടില്ല! അപ്പോ പ്രശനം എന്റെ എഴുത്തിന്റെ മാത്രമാണോ?
പറഞ്ഞുവന്നത്, ഫാസിലിന്റെ ലേഖനത്തിലെ രണ്ടുവരിയെപ്പറ്റി...
തര്‍ജ്ജമ ഏതാണ്ട് ഇതുപോലെ വരും.
"സ്കിറ്റില്‍ അഭിനയിച്ചശേഷം ഫെയിസ്ബുക്കില്‍ ധാരാളം ഫ്രണ്ട് റിക്വസ്റ്റുകള്‍ വരുന്നുണ്ട്, അധികവും ഓഫീസിലെ സുന്ദരികുട്ടികളുടെ റിക്വസ്റ്റുകളാണ്! ഇതിന് ശേഷം ഭാര്യക്ക് ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു"
ഇതില്‍ എന്താണിത്ര കൊട്ടിഘോഷിക്കാന്‍ എന്നു തോന്നാം. പക്ഷേ , ഇംഗ്ലീഷ് മലയാളം പോലെ അത്ര നിഷ്കളങ്കമായ ഭാഷയല്ലല്ലോ!

"ആഫ്റ്റര്‍ എ കാമിയോ ആപ്പിയറന്‍സ് ഇന്‍ ദ സ്കിറ്റ് , ദ നമ്പര്‍ ഓഫ് ഫ്രണ്ട് റിക്വസ്റ്റ്സ് ഇന്‍ ഫെയിസ് ബുക്ക് ഹാസ് ഷോട്ട് അപ്പ്! മോസ്റ്റ് ഓഫ് ദം ബീംഗ് ഫ്രം ദ ഫേറര്‍ സെക്സ് ഇസ് ഹാവിംഗ് ഇറ്റ്സ് ഇംപാക്റ്റ് ഓണ്‍ മൈ വൈഫ്സ് സ്ലീപ്പ്"

പോരേ പൂരം ! ഫാസിലിനെപ്പറ്റി പലരുടെ മനസ്സിലും ഉണ്ടായിരുന്ന ഒരു ഇമേജ്, ആ ഇമേജ് ഈ വരികള്‍ അച്ചടിച്ചു വന്നതോട് കൂടി ചാണകവെള്ളത്തില്‍ വീണു എന്നു പറഞ്ഞാല്‍ മതിയല്ലോ!
സാധാരണ ഇംഗ്ലീഷ് ആണെങ്കില്‍ മനസ്സിലാക്കാം , ഇത് മനസ്സിലാക്കാന്‍ ശ്രമിക്കുന്നതുപോലും മാനക്കേടാ എന്നാണ് പൊതുവേയുള്ള സംസാരം. ഈ വരികള്‍ക്ക് മൂന്നോ നാലോ തരം വ്യാഖ്യാനങ്ങള്‍ പ്രചാരത്തില്‍ വന്നു. ഇപ്പൊ ഓഫീസിലെ സ്ത്രീജനങ്ങളൊക്കെ ഫാസിലിനെക്കാണുമ്പോ വഴിമാറിനടക്കുന്നു, ഫെയിസ്ബുക്കില്‍ അണ്‍ഫ്രന്‍റ് ചെയ്യുന്നു, റിക്വസ്റ്റ് അയക്കാന്‍ തോന്നിയ ആ അഭിശപ്ത നിമിഷത്തെ പഴിക്കുന്നു.
"സ്കിറ്റില്‍ അഭിനയിച്ച ശേഷം ഫെയിസ് ബുക്കില്‍ ഫ്രണ്ട് റിക്വസ്റ്റുകള്‍ കുതിച്ചുയര്‍ന്നു" എന്ന വരിയെപ്പറ്റി ആര്‍ക്കും തര്‍ക്കമില്ല  അടുത്ത രണ്ടു വരികളിലാണ് ഫാസില്‍ സഭ്യതയുടെ അതിര്‍വരമ്പുകള്‍ കാറ്റില്‍പ്പറത്തിക്കൊണ്ടുള്ള ഒരു പ്രയോഗം നടത്തിയിരിക്കുന്നത് എന്ന കാര്യത്തിലും ആര്‍ക്കും തര്‍ക്കമില്ല! പക്ഷേ , അത് കൃത്യമായി എന്താണ് എന്നതിലേക്ക് എത്തിച്ചേരാന്‍ പറ്റാതെ വയനാസമൂഹം കിടന്നുഴലുകയാണ്! അതുകൊണ്ട് , എല്ലാരും അവരവര്‍ക്ക് യോജിച്ച രീതിയില്‍ വ്യാഖ്യാനിച്ചു.

1. "...അങ്ങനെ ഫ്രണ്ട് റിക്വസ്റ്റ് കൂടിയതോടുകൂടി ഫാസിലിന് രാത്രി വീട്ടിലെത്തിയതിന് ശേഷം ഈ റിക്വസ്റ്റ് ആക്സപ്റ്റ് ചെയ്യാന്‍ മാത്രമേ സമയം തികയുന്നുള്ളൂ അതുകൊണ്ട് വൈഫുമായി സെക്സ് ഒന്നും നടക്കുന്നില്ല!"  

2."...ഈ ഫ്രണ്ട് റിക്വസ്റ്റ് സംഭവത്തിന് ശേഷം വൈഫിന് ഫാസിലിനെക്കാണുന്നത് തന്നെ ചതുര്‍ത്ഥിയാണ് , അതുകൊണ്ട് വൈഫ് സെക്സിന് സമ്മതിക്കുന്നില്ല "

3."...സ്കിറ്റ് , ഫെയിസ് ബുക്ക് , അഭിനയം ഒക്കെ ഓക്കെ. പക്ഷേ ഫാസില്‍ സെക്സില്‍ ഫെയിലിയര്‍ ആണ്. ഭാര്യയുടെ ഉറക്കം കൂടിയോ , നഷ്ട്ടപ്പെട്ടോ  എന്നു പറയാന്‍ കഴിയില്ല"

4."...ഇങ്ങനെ ഫ്രണ്ട് റിക്വസ്റ്റ് കിട്ടിത്തുടങ്ങിയതിന് ശേഷം ഫാസില്‍ സെക്സോട് സെക്സാണ്.അതുകൊണ്ട് വൈഫിന് ഉറങ്ങാന്‍ പറ്റുന്നില്ല!" 

ഈ പറഞ്ഞ വ്യാഖ്യാനങ്ങളൊക്കെ സാക്ഷരതയുടെ പരിമിതിയും, ഭാവനയുടെ പരിമിതിയില്ലായ്മയും കൊണ്ടുണ്ടായ ഉത്പന്നമാണ്. പിന്നെ ഞാന്‍ ശ്ളീലമല്ലാത്തത് ഒക്കെ എഴുതിക്കൂട്ടിയിരിക്കുന്നു എന്നും പറഞ്ഞു എന്റെ നേര്‍ക്ക് വാളെടുക്കേണ്ട.
നിനക്കൊക്കെ മനസ്സില്‍ എന്തു നീലക്കടലിലും കിടന്നു നീന്താം. ഞാന്‍ അതില്‍ ചിലത് വാക്കുകളിലാക്കിയാല്‍ നിനക്കൊക്കെ പെട്ടെന്ന് സദാചാരബോധത്തിന്റെ വിത്ത് പൊട്ടി മുളയ്ക്കും. എന്നിട്ട് മാന്യതയുടെ മുഖംമൂടി ഇട്ടോണ്ട് വന്ന് എന്റെ രചനകളെ കുറ്റം പറഞ്ഞോണ്ട് നടക്കുന്ന കാലത്തോളം നിനക്കൊന്നും മോചനമില്ല, സ്വയം സൃഷ്ട്ടിച്ച അരാജകത്വത്തിന്റെ കോട്ടയില്‍ നിന്നു മോചനമില്ല.

ഫേറര്‍ സെക്സ് (Fairer sex)- എന്നുവെച്ചാല്‍ സ്ത്രീ (Female)എന്ന് അര്‍ത്ഥം. ഇപ്പൊ രാത്രി പവര്‍ കട്ടൊക്കെ ഉള്ളതല്ലേ ആ സമയത്ത് ഒരു മെഴുകുതിരിയൊക്കെ കത്തിച്ച് ഇംഗ്ലീഷ് മലയാളം നിഘണ്ടു ഒക്കെ ഒന്നു മറിച്ച് നോക്ക്, അങ്ങനേയും ആ സമയം ചെലവഴിക്കാം.                     

Saturday, June 30, 2012

Client Chronicles

When my project manager left for the silicon valley of the East to add more zeros to his wallet, never did I anticipate what was coming from the West.
It came with the name Ms.L Grammar and brought a project named Nude Sixpacko. Now if I thought L stands for Lovely and if I addressed the project as Nude for convenience then you cant blame me, can you !
With my P.M bangalored I was made the project manager over night , I felt like Cinderella , to be honest. I had to handle the client , which I have never done before. I cant handle my girlfriend properly , forget handling the client and her American slang !    
The anxieties of delivering a full scale project all alone on time appeared as nightmares in my afternoon naps at my cubicle.
The first client chat happened one week after I got Nude, I mean the project ‘Nude’.
The project was well on course to break the deadline , the client had all the qualities that would increase my blood pressure. She was rich, she had the looks she had never read a book, she didn’t know what kind of a website she wanted, neither did I!   

Ms.L. Grammar : Hows things going ?

Developer : Ms.Grammar, I am sorry , since you had changed your requirement yesterday, we wont be able to complete it as scheduled.

Ms.L.Grammar : Lovely !

Developer : Ms.Grammar, if you keep changing the specification like this we wont be able to complete it in next month either.

Ms.L.Grammar : Lovely !!
(why is she saying lovely again and again ? Is she loving this ? Perhaps, L stands for Lovely ! So its Ms.Lovely Grammar! Eureka !!!  )

Developer : OK. Ms. Lovely I will make it as fast as I can.

Ms.Lovely : What did you just say ?

Developer: What happened Ms.Lovely ?

Lovely : How dare you address me like that ! Tell me your name? I want to speak to your supervisor now.

(Holy Christ ! what wrong did I do , other than breaking the deadline !)

Developer : Ma’m my name is Shaji, friends call me alavalathi Shaji, I dont know why.

Lovely : But I know why ! Mr. Alavalathy, in India lovely might mean something nice or sweet but thats not the case here in the west of Atlantic. Watch your tongue hereafter. I am advancing the deadline by a week, I came in chat to tell you this.

Developer Shaji : That’s icing on the cake !

Ms.Grammar came to be called Lovely chechi after that .
*************************************************************************

Now Lovely chechi wants to develop another site related to diet control and prevention of obesity. the site was to be called Gosh. In the site, various Gosh packs will be displayed, the customer can subscribe to these packs and pay online. The packs will be delivered at your doorstep. Emptying these packs as prescribed will supposedly open the doors to a healthy and obesity free life. Even now the doors are opened but the customers cant enter through the door, only such customers need apply.
Once you subscribe to Gosh there will be hardly anything left in your wallet, which apparently prevents you from buying anything to eat, then you will start starving which will shove off those extra pounds.
Shaji is managing a team of 8 and is in all sorts of tension. The deadlines are approaching like Usain Bolt, client keeps on changing the requirements every day, the team is frustrated at the workload. On one such evening , Shaji was trying to write the code for a plugin using Java Script Query (popularly known as jQuery) which was , as expected, not working. The team mates are aware of this . Shaji is not new to this kind of embarrassment. But this time he decided to design a new plugin and implement it. The rest is history !   
We will see what happened in that illustrious history.
The plugin has to have the code which would behave in such a way that when the mouse is clicked it should trigger an event. This requires a function named ‘onclick’. And Shaji wrote it as ‘onlick’. But then you cant call it jQuery. It became popular by the name shaQuery. Soon there were numerous versions of shaQuery with naughty replacements of lick in ‘onlick’ at the office.
Conspicuous it would sound but in the end the plugin started functioning with the necessary functions in it.

******************************************************************

Shaji is back to initiate a client chat, to ask some extension to the deadline.
With much pleading, the client agreed for the chat which was initiated in short notice.

Lovely Chechi : I really don’t have time for this now. I hope the stuff will go live as scheduled?

Shaji : Ma'm, we have a situation here, we are facing resource shortage and unexpected issues in quality assurance.

Lovely Chechi : Sorry Mr.Shaji, I am not in a mood to entertain excuses.

Shaji : But ma'm your husband Mr. Andrew agreed to relax the deadline under unavoidable circumstances.

Lovely Chechi : I told you , I don’t have time for this, I need the site up and running in two days.

Shaji : But your husband Mr. Andrew…

Lovely Chechi :My husband Andrew eloped with my son's girlfriend two days back, so you cut that crap. Understand you nutt ?

Shaji : Your site will be up at 6 P.M IST day after. Compared to your situation, ours is not a situation at all!

By the time Gosh was up and running Shaji lost 5 kilos even without subscribing to any of the Gosh packs. Lovely chechi was delighted. Shaji got on with life as before.
A life that was becoming monotonous, a job that remains thankless, the pressure that keeps mounting, last but not the least the salary that never fills the wallet. 



*********************************************************************

Few weeks later, he got an email which read like this.

Sir,
We are glad to bring you the news that the plugin that you have uploaded few weeks back is successful in attracting many hits over these days. We have witnessed an unprecedented number of downloads of your plugin ever since it went online.Please accept our sincere appreciation.We would like to add few enhancements to the plugin and make it compatible with all browsers.For the above mentioned reasons we would like to patent the plugin from you. If you could foresee yourself in the scheme of things , wherein your further cooperation in this regard would be highly appreciated and looked forward to, you may reply to this ID. Thank you.

Yours Truly,

Oscar Schindler
Head, R & D
Sun Micro Systems.


Sun Micro Systems!!! Shit ! These guys own java, dont they! which means shaQuery has clicked !
shaQuery indeed triggered the events that brought fortunes in Shaji’s life and his wallet got thicker, more thicker than that of many bangaloreans.  

Saturday, May 12, 2012

വാര്‍‍ത്താസന്ദേശം 2.

ആദ്യത്തേത് എഴുതിയപ്പോള്‍ അത് അവസാനത്തേത് ആവും എന്നു കരുതി തന്നെയാണ്  എഴുതിയത്. പക്ഷേ കമ്പനി എന്നെക്കൊണ്ടു വീണ്ടും  എഴുതിക്കുകയാണ്. പുതിയ പരിഷ്ക്കാരങ്ങള്‍ ഒക്കെ കണ്ടിട്ട് എന്നിലെ സാഹിത്യകാരന്‍ എങ്ങനെ പേന താഴെവെക്കും എന്ന ആശയക്കുഴപ്പത്തില്‍പ്പെട്ടുഴലുകയാണ്.
പിന്നെ ഇത് 2 ന്റെ  സീസണായതുകൊണ്ടു (ഹൌസ്ഫുള്‍ 2 , ജന്നത്ത് 2, ഡോണ്‍ 2) ഇനി ഞാനായിട്ടെന്തിനാ  കുറയ്ക്കുന്നത് എന്നു വെച്ചു.


മീനവേനലില്‍ എന്നു പണ്ടാരാണ്ട് പാടിയത് വെറുതെയല്ല, മീനത്തിലെ വേനലിന്റെ തലോടല്‍ ശരിക്ക് അനുഭവിച്ചറിയണമെങ്കില്‍ ഞങ്ങളുടെ ഒപ്പം രണ്ടാം നിലയില്‍ ഇരിക്കണം. ചൂട് ക്രമാതീതമായി കുറയ്ക്കാന്‍വേണ്ടി എക്സ്ഹോസ്റ്റ് ഫാന്‍ വെക്കല്‍ ചടങ്ങ് അരങ്ങേറി. ഫാന്‍ വെച്ചിരിക്കുന്നത് തറയില്‍ നിന്നു ഒരടി ഉയരത്തിലാണെങ്കിലും, സമുദ്രനിരപ്പില്‍ നിന്നു 30 അടി ഉയരത്തിലായതുകൊണ്ട് അത് മുറിയിലെ താപം കുറച്ച്, മര്‍ദ്ദം കൂട്ടി, പിണ്ഡം ഇളക്കി, ഊഷ്മാവ് ഇല്ലാതാക്കി, ആത്മാവിന് മോക്ഷം നല്കും.


അതേസമയം, പുതിയ ഏ.സി 22 ആം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി പ്രവര്‍ത്തിച്ചു തുടങ്ങും എന്നു അധികൃതര്‍ അറിയിച്ചു.
പിണ്ഡത്തിന്റെ കാര്യം പറഞ്ഞപ്പൊഴാ കഴിഞ്ഞ ലക്കത്തിലെ മെരുക്കുട്ടിയെ ഓര്‍മ്മ വന്നത്. അദ്ദേഹത്തിന്റെ കുട്ടികളെ കണ്ട് നിര്‍വൃതിയടയാന്‍ ഇപ്പോള്‍ അടുത്തുള്ള ഹോസ്റ്റലിലെ തരുണീമണികള്‍ പോലും ക്യൂ നില്‍ക്കുകയാണ്. ആ ക്യൂ കാണാന്‍ ഇവിടെ പലരും ക്യൂ നിന്നുകൊണ്ടിരിക്കുകയാണ് എന്ന് പാവം കുട്ടികള്‍ അറിയുന്നില്ല!




പുതുതായി വാങ്ങിയ ചക്രമുള്ള കസേരകള്‍ തൊഴിലാളികള്‍ക്കു വളരെ  ഗൃഹാതുരത്വമുണര്‍ത്തുന്ന അനുഭവം സമ്മാനിക്കുന്നവയാണ്. അതില്‍ ഇരിക്കുമ്പോള്‍ ചെറുപ്പത്തില്‍ മൂന്ന്‍ ചക്രം സൈക്കിള്‍ ഓടിച്ചത് ഓര്‍മ്മ  വരുന്നു എന്ന് തൊഴിലാളി നേതാവ് മാസ്റ്റര്‍ജി അഭിപ്രായപ്പെട്ടു.


പിന്നെ, എല്ലാ കമ്പ്യൂട്ടറിലും പുതിയ പവര്‍ പ്ലാന്‍ നടപ്പിലാക്കിയിരിക്കുകയാണ്. ( പവര്‍ പ്ലാന്‍ എന്നുവെച്ചാല്‍ വൈദ്യുതി ലാഭിക്കാന്‍ വേണ്ടിയുള്ള ഒരു പഞ്ചവത്സര പദ്ധതിയാണ്). ഇത് നടപ്പിലാക്കിയതുകാരണം മിച്ചം വരുന്ന അധിക വൈദ്യുതിയുടെ അളവ് കണ്ടിട്ട് എല്ലാവരുടെയും കണ്ണുകള്‍ ബള്‍‍ബായിരിക്കുകയാണ് . അധികവൈദ്യുതി ഉപയോഗിച്ച്   കേരളത്തിലെ വൈദ്യുതിക്ഷാമം പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതിനോടൊപ്പം തമിഴ് നാടിന് വൈദ്യുതിവില്‍ക്കാനും പറ്റും എന്ന് ജോലിക്കാരിചേച്ചി അറിയിച്ചു. പക്ഷേ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കാര്യത്തില്‍ കേരളത്തിന്റെ അണപ്പല്ല് തമിഴ്നാട് ഇളക്കിയതുകൊണ്ട് തല്ക്കാലം അധികവൈദ്യുതി കര്‍ണ്ണാടകത്തിന് നാല്‍കാനാ പ്ലാന്‍. അവിടെയാവുമ്പോ എം.എല്‍.എ മാര്‍ ആ വൈദ്യുതി കൊണ്ട് മൊബൈല്‍ ചാര്‍ജ്ജ് ചെയ്തു, ആ മൊബൈല്‍ ഉപയോഗിച്ച് പാര്‍ലമെന്റില്‍ ഇരുന്നു പല പുണ്യപ്രവര്‍ത്തികളിലും ഏര്‍പ്പെടാറുണ്ട്. കമ്പനിയിലുള്ളവര്‍ക്ക് അങ്ങനെയൊക്കെ ചെയ്യുന്നതും, ചെയുന്നവരെയും വല്യ ഇഷ്ടമാണ്!


ടേബിള്‍ ടെന്നീസ് ബാറ്റിന്റെ പിടി ഓടിച്ച നടപടിയെ തൊഴിലാളികള്‍ അപലപിച്ചു. പിടി ഓടിച്ചവന്റെ എല്ലോടിക്കാന്‍ മുറവിളി ഉയര്‍ന്ന   സാഹചര്യത്തില്‍ എല്ലാരും സംയമനം പാലിക്കണം എന്ന് മുതിര്‍ന്ന തൊഴിലാളിയായ റപ്പായി അപേക്ഷിച്ചു. കല്യാണം നിശ്ചയിച്ചിരിക്കുന്ന ഈ അവസരത്തില്‍ റപ്പായിയാണ് യഥാര്‍ഥത്തില്‍ സംയമനം പാലിക്കേണ്ടത് എന്ന് ചോട്ടാനേതാവായ അലവലാതി ഷാജി തിരിച്ചടിച്ചു. ബാറ്റ് പൊട്ടിച്ച സംഭവത്തില്‍ തീപ്പൊരി ബാലകൃഷ്ണനെ സംശയിക്കുന്നതായി മാനേജ്മെന്റിന്റെ പ്രതിനിധി അറിയിച്ചു. കളിയില്‍ എല്ലാരെയും പൊട്ടിച്ച് പൊട്ടിച്ച്, ഇനി ബാറ്റ് മാത്രമേ പൊട്ടിക്കാന്‍ ബാക്കിയുള്ളൂ എന്ന് ബാലകൃഷ്ണന്‍ ഉദ്ഘോഷിച്ചത് കേട്ടവരുണ്ട്, ഇത് സംശയം  ശക്തിപ്പെടുത്തുന്നു. പേര് ബാലകൃഷ്ണന്‍ എന്നാണെങ്കിലും താനൊരു ബാലനാണ്  എന്നാരും കരുതണ്ട എന്ന് ബാലകൃഷ്ണന്‍ മറുപടി പറഞ്ഞു. ജന്‍മനാല്‍ അഹങ്കാരിയും , വളര്‍ന്നപ്പോള്‍  തെമ്മാടിയും സര്‍വോപരി താന്തോന്നിയുമായ തന്നോടു കളിക്കരുത്, ബാറ്റ് പൊട്ടിച്ചത് ചോദിക്കാന്‍ ചെല്ലുന്നവരുടെ മുഖത്ത് പൊട്ടിക്കും എന്ന് ബാലകൃഷ്ണന്‍ ആക്രോശിച്ചത് കേട്ടു ചിരിച്ചു ചിരിച്ചു തൊഴിലാളികളുടെ വയറ് വേദനിച്ചിരിക്കുകയാണ്. എന്തായാലും ഇപ്പോള്‍ രണ്ടു ജോഡി പുതിയ ബാറ്റ് വെച്ച് ടി.ടി ഡബിള്‍സ് ആരംഭിച്ചിട്ടുണ്ട്. കളിക്കിടയില്‍ കൂട്ടിമുട്ടലും, ഉന്തും തള്ളും ഒക്കെ പതിവായിരിക്കുകയാണ് അതുകൊണ്ടു തന്നെ മിക്സഡ് ഡബിള്‍സ് എത്രയും പെട്ടെന്ന് തുടങ്ങണം എന്ന ആവശ്യം ശക്തമാണ്.  




പ്രസവവാര്‍ഡ് തൊട്ടിലുകളെക്കൊണ്ട് നിറയാന്‍ തുടങ്ങിയിട്ടുണ്ട് . എന്ന് വെച്ച് ഇനിയിപ്പോ കുറച്ചുകാലത്തേക്ക് വാര്‍ഡ് ഒഴിഞ്ഞു കിടക്കും എന്നാരും കരുതണ്ടാ! കമ്പനിയില്‍ നവദമ്പതികള്‍ ഉള്ളിടത്തോളം കാലം വാര്‍ഡില്‍ ഒഴിവുണ്ടാവില്ല എന്ന് വേണം മനസിലാക്കാന്‍. ഹണിമൂണ്‍ ആഘോഷിക്കുന്നവര്‍ക്കായി ഇപ്പോള്‍ സര്‍ക്കാരിന്റെ പ്രത്യേക പദ്ധതി പ്രകാരം വൈകീട്ട് രണ്ടുനേരം പവര്‍ക്കട്ട് ഏര്‍പ്പെടുത്തുകയും കൂടി ചെയ്തിട്ടുണ്ട്. പവര്‍ക്കട്ട് മഴക്കാലത്തും കൂടി തുടര്‍ന്നാല്‍ അധികം വൈകാതെ നമ്മള്‍ ചൈനയുടെ ഒപ്പമെത്തും എന്ന് വേണം കരുതാന്‍.


വേനല്‍ക്കാലത്ത് വിദേശ രാജ്യങ്ങളിലുള്ള തൊഴിലാളികള്‍ എങ്ങനെ ജോലി ചെയുന്നു എന്ന് നേരിട്ട് കണ്ട് മനസിലാക്കാന്‍ വേണ്ടി , അതിനുവേണ്ടി മാത്രം മുതലാളി യൂറോപ്പിലേക്ക് പോയിരിക്കുകയാണ്. ഏ.സി ഇല്ലാത്ത മുകള്‍നിലയിലെ, തൊഴിലാളികളുടെ ദൈന്യത കാണാന്‍ കെല്‍പ്പില്ലാത്തതുകൊണ്ടാണ് ഭാരതത്തില്‍ നിന്നൊക്കെ ദൂരെ അങ്ങ് യൂറോപ്പിലേക്ക് തന്നെ പോകാം എന്നുവെച്ചത്. ഇതല്ലേ യഥാര്‍ഥ  സോഷ്യലിസം!


അവസാനമായി , ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലി ചെയ്യുകയാണെങ്കില്‍ എല്ലാ ഞായറാഴ്ചയും അവധി തരുന്നതിനെപ്പറ്റി ആലോചിക്കുന്ന കാര്യം പരിഗണിക്കണോ വേണ്ടയോ എന്നു ചിന്തിക്കാം എന്നു വാരാന്ത്യ മീറ്റിങ്ങില്‍ മാനേജ്മെന്‍റ് അറിയിച്ചു.  ഇതുകേട്ട് സന്തോഷം കൊണ്ട് മതിമറന്ന തൊഴിലാളികള്‍ പടക്കം പൊട്ടിക്കാന്‍‍ വേണ്ടി ഗുണ്ട് വാങ്ങിക്കാന്‍ പോയെങ്കിലും ശംബളം കിട്ടിയിട്ടില്ലാത്തതുകൊണ്ടു വേണ്ടെന്ന് വെച്ചു.
     



Sunday, March 4, 2012

എന്നാലും എന്റെ ഗൂഗിളേ !






ആദ്യം കണ്ടപ്പോള്‍ കണ്ണിലുടക്കിയത് അവളുടെ നെറ്റിയിലെ വട്ടത്തിലുള്ള പൊട്ടാണ്. സാധാരണ സംഭവിക്കാറുള്ളതുപോലെതന്നെ ഒരുള്‍വിളി ഈ പ്രാവശ്യവും തോന്നി. 'ഇവള്‍ എന്നെയും കൊണ്ടേ പോകൂ'. അതിനു വേണ്ട സവിശേഷതകളൊക്കെ കണ്ടു ബോധിച്ചിരിക്കുന്നു.


ലൈബ്രറിയില്‍ വെച്ച് കൈമാറിയ കത്തുകളിലൂടെയും,  ബസ്സ് യാത്രയ്ക്കിടയില്‍ ആരും കാണാതെയുള്ള നോട്ടങ്ങളിലൂടെയും, ഇടവഴിയിലെ മരത്തണലിന്റെ മടിയില്‍ വെച്ച് വല്ലപ്പോഴും ഉള്ള രണ്ടു വാക്കിലൂടെയും ഒക്കെ ജീവിച്ച ശാലീനത മുഖമുദ്രയായിട്ടുള്ള പ്രണയത്തിന്റെ ചിത്രം ഇന്ന് കാണണമെങ്കില്‍ അത് പഴയ സത്യന്‍ അന്തിക്കാട് പടം ടി. വി യില്‍ വരുമ്പോ മാത്രം.      
ഇന്ന് മൊബൈലും , ഫേസ് ബുക്കും , വോയ്സ് ചാറ്റുമൊക്കെ ഹംസത്തിന്റെ റോള്‍ ഏറ്റെടുത്തപ്പോള്‍ പ്രണയം അങ്ങ് സെക്സിയായി...ശാലീനതയാണെങ്കിലും സെക്സിയാണെങ്കിലും ബേസിക്കലി രമ്യ നമ്പീശന്‍ ആള് ഒന്നു തന്നെ എന്നു പറയുന്ന പോലെ, വേഷത്തിലും ഭാവത്തിലും അടിമുടി മാറിയെങ്കിലും ബേസിക്കലി പ്രണയത്തിന് ഇപ്പോഴും പഴയ നിര്‍വചനം തന്നെ, അതെന്താണെന്ന് മാത്രം ഒരു മഹാകവിയുടെ വൃത്തത്തിനും അളക്കാന്‍ പറ്റിയിട്ടില്ല.


ഞങ്ങളുടേതും ക്യൂബിക്കിളില്‍ തുടങ്ങി , മൊബൈലില്‍ വിരിഞ്ഞ് , വോയ്സ് ചാറ്റില്‍ പുഷ്പിച്ച് അവസാനം ഓണ്‍സൈറ്റിലെ ശിശിരത്തില്‍ വിരഹത്തിന്റെ അറളിപ്പൂക്കള്‍ വീഴ്ത്തിക്കൊണ്ട് യാത്ര തുടരുന്ന പ്രണയം തന്നെ.നേരത്തെ പറഞ്ഞ വട്ടത്തിലുള്ള പൊട്ടും , മുത്ത് പൊഴിയുന്ന ചിരിയും , പിന്നെ മകരമാസത്തെ പ്രഭാതത്തിലെ മഞ്ഞുതുള്ളിയുടെ നൈര്‍മല്യമുള്ള ഒരു മനസുമുണ്ടെങ്കില്‍ ഞാനൊക്കെ എപ്പോ വീണു എന്നു ചോദിച്ചാപ്പോരേ! 
അസ്ഥിക്ക് പിടിച്ചത് എന്നു പറയാന്‍ പറ്റിലെങ്കിലും വീട്ടിലറിഞ്ഞാല്‍ കുത്തിനുപിടിക്കുന്ന ഒരു ചുള്ളന്‍ പ്രേമം...തുടങ്ങിയിട്ട് ഏകദേശം ഒരു വര്‍ഷമായി. ഇപ്പോ അവളെ ഓണ്‍സൈറ്റ് അസൈന്‍മെന്‍റിനായി മലേഷ്യയിലേക്ക് അയച്ചിരിക്കുകയാണ്...
രണ്ടാഴ്ചയായി ശരിക്കൊന്ന് സംസാരിക്കാന്‍ പറ്റിയിട്ട്...ഇന്നത്തെ പ്രണയികള്‍ക്ക് രണ്ടാഴ്ച എന്നു പറഞ്ഞാല്‍ ഏകദേശം ശ്രീരാമന്‍ വനവാസത്തിനു പോയ കാലത്തോളം വരും... ഫോണും മെയിലുമൊന്നുമില്ലാത്ത കാലത്ത് അറബിക്കടലിന്റെ അപ്പുറവും ഇപ്പുറവുമായി കഴിഞ്ഞിരുന്ന ദമ്പതികളെ പൂവിട്ടു തൊഴണം.      


അപ്പൊ, രണ്ടാഴ്ചയ്ക്കു ശേഷം അവള്‍ ചാറ്റ് ചെയ്യാന്‍ വരാന്‍ സമയം കണ്ടെത്തിയിരിക്കുകയാണ്... വേനലില്‍ പെയ്ത മഴവെള്ളം കുടിക്കാന്‍ വായും പൊളിച്ചിരിക്കുന്ന വേഴാമ്പലിനെപ്പോലെ ഞാന്‍ കാലേകൂട്ടി ലോഗ് ഇന്‍ ചെയ്തു കാത്തിരുന്നു. 
പിന്നെ, അവളെന്നെ അച്ചു എന്നാണ് വിളിക്കുന്നത്. ഞാനവളെ അമ്മു എന്നു തിരിച്ചും. മൊബൈലൊക്കെ ആന്‍ഡ്രോയിഡായെങ്കിലും ഇപ്പോ പഴയപേരുകള്‍ക്കാ ഡിമാന്‍ഡ്...കിട്ടാനില്ല! 


അച്ചു : ഹലോ...സുന്ദരികുട്ടി 
അമ്മു : ഹായ്...കുറേ നേരായോ ?                      
അച്ചു : ഇപ്പോ വന്നതേയുള്ളൂ 
അമ്മു : ഹൌ ആര്‍ യൂ ഡിയര്‍ ? 
അച്ചു : എനിക്കെന്താ...നീയല്ലേ വിശേഷങ്ങള്‍ പറയണ്ടത്...ഹൌ ഇസ് മലേഷ്യ ട്രീറ്റിങ് യൂ ? 
അമ്മു : അതിനു ചുറ്റാന്‍ എനിക്കു എവിടെ സമയം കിട്ടി ! ഓഫീസ് റൂമ്, റൂമ് ഓഫീസ് അതാ ഷെഡ്യൂള്‍.
അച്ചു : അത് പോട്ടെ. നീ ഏറ്റവും അധികം മിസ്സ് ചെയുന്നതെന്താണെന്ന് ഞാന്‍ ചോദിക്കുന്നില്ല. എന്നെയല്ലാതെ ഏറ്റവും അധികം മിസ്സ് ചെയ്യുന്നത് എന്താ ? 
അമ്മു : ഞാന്‍ നിന്നെയൊന്നുമല്ല ഏറ്റവും അധികം മിസ്സ് ചെയുന്നത്... 
അച്ചു : പിന്നെ ???
അമ്മു : എന്റെ ഗൂഗിളിനെ... 
അച്ചു : മനസിലായില്ല 
അമ്മു : ഇവിടെ ഓഫീസില്‍ ഗൂഗിള്‍ ബ്ലോക്ക്ട് ആണ്. ഗൂഗിളില്ലാതെ ഞാന്‍ എങ്ങനെ കോഡ് ചെയ്തു എന്ന് എനിക്കിപ്പോഴും അറിയില്ല. ഓര്‍മ്മവെച്ചതിന് ശേഷം ഗൂഗിളിനെ പിരിഞ്ഞു ഞാന്‍ ഇത്രയും ദിവസം ഇരുന്നിട്ടില്ല! ഞാന്‍ ഇന്ന് ഓണ്‍ലൈന്‍ വന്നത് തന്നെ ഗൂഗിളിനെ കാണാനാ!      
അച്ചു : അല്ലാണ്ട് എന്നെ കാണാനല്ല!     
അമ്മു :ഇപ്പൊ രണ്ടാഴ്ചയ്ക്കു ശേഷം ഗൂഗിളിനെ കാണുമ്പോ , ആ ലേഔട്ട് കാണുമ്പോ എനിക്കു കെട്ടിപ്പിടിക്കാന്‍ തോന്നുന്നു.  
അച്ചു : ലേഔട്ട് കാരണം ഞാന്‍ ഔട്ട് ആവുമോ ദൈവമേ. 
അമ്മു :കാണാതെ കാണുമ്പോ എന്തു രസാ. നോക്കിയിരിക്കാന്‍ തോന്നുന്നു!  
അച്ചു : എന്നിട്ട് പുള്ളിക്കാരന്‍ എങ്ങനെയുണ്ട് ? പഴയതുപോലെതന്നെ ? 
അമ്മു : എന്റെ ലാപ്പിയില്‍ ഗൂഗിള്‍ ക്യൂട്ടായിരിയ്ക്കുന്നു !   
അച്ചു :നിന്റെ എന്തില്‍ എന്തായിരിക്കുന്നു എന്ന് ? 
അമ്മു : എന്റെ ലാപ്പി...ഐ മീന്‍ ലാപ്പ്ട്ടോപ്പ്.
അച്ചു : നിന്റെ ലാപ്പിയല്ല...അ...     
അമ്മു : പിന്നെ ഗൂഗിളിന്റെ 'എല്‍' കാണൂമ്പോ എനിക്കു നിന്നെ ഓര്‍മ്മ വരും !
അച്ചു : (ഞാന്‍ സാമാന്യം നല്ല ഒരു എല്ലനാണ്, അതുകൊണ്ടാവും. അവളെ കുറ്റം പറയാന്‍ പറ്റില്ല) ഗൂഗിളിന്റെ എന്തുകാണുമ്പോഴാ എനിക്കു നിന്നെ ഓര്‍മ്മ വരുന്നതെന്ന് ഞാന്‍ പറയുന്നില്ല... 
അമ്മു : ഉമ്മ...ഉമ്മ  
അച്ചു : ഹൊ...വേണ്ടായിരുന്നു...മനസ്സ് നിറഞ്ഞു.  
അമ്മു : പോടാ. ഞാന്‍ ഗൂഗിളിനെയാ ഉമ്മവെച്ചത്.  
അച്ചു :എന്താന്ന് ? എടീ, ഈ കാലത്തിനിടയ്ക്ക് നീ എന്നെ ഒരുമ്മ വെച്ചിട്ടുണ്ടോ ? പോട്ടെ ഒരു എസ്.എം.എസ് ആയിട്ടെങ്കിലും...എന്നാലും എന്റെ ഗൂഗിളേ, എന്നോടിത് വേണ്ടായിരുന്നു...  


ഗൂഗിളിന്റെ അനുഗ്രഹാശിസ്സുകളോടെ ഞങ്ങളുടെ പ്രണയം ജൈത്രയാത്ര തുടര്‍ന്നുകൊണ്ടിരിക്കുന്നു.                   




Tuesday, February 28, 2012

വിനോദയാത്ര അവലോകനം-2011




ഇതെന്തോന്ന, വര്‍ഷാവസാനം ഇറങ്ങുന്ന ഇയര്‍ ബുക്കില്‍ വരുന്ന ലേഖനമോ ? അല്ല ഏതോ ന്യൂ ജനറേഷന്‍ ബാങ്കിന്റെ വാര്‍ഷിക ലാഭത്തിന്റെ കണക്കോ ? അങ്ങനെയൊക്കെ ആലോചിച്ച് കാടുകയറാന്‍ വരട്ടേ. 5 കൊല്ലം കൂടുമ്പോ സംഭവിക്കുന്ന അനന്യ സുന്ദരമായ ഒരു പ്രതിഭാസമാണ് ഓഫീസില്‍ നിന്നും നടത്തുന്ന വിനോദയാത്ര. അങ്ങനെയൊന്നിന് സാക്ഷിയാവാനുള്ള ഭാഗ്യം 2011 നു ലഭിക്കുകയുണ്ടായി! ഇത് അതിനെപ്പറ്റിയാണ്. 
ഒരുത്തനെ ഒരു തവണ പാമ്പ് കടിച്ചാല്‍ വീണ്ടും വീണ്ടും അവനെ പാമ്പ് കടിക്കാനുള്ള സാധ്യതയുണ്ടെന്ന് പറയുന്നതുപോലെ വിനോദയാത്രയ്ക്ക് ചുക്കാന്‍ പിടിക്കാനും ഞാന്‍ തന്നെ നിയോഗിക്കപ്പെട്ടു.മുന്‍പ് ഓരോണപ്പരിപാടിക്ക് തലവെച്ചതിന്റെ ക്ഷീണം ഇപ്പോഴും മാറിയിട്ടില്ല.അതിനെപ്പറ്റിയുള്ള വിശദാംശങ്ങള്‍ നിങ്ങള്‍ക്ക് ഇത് വായിച്ചാല്‍ വ്യക്തമാവും. 


യാത്ര എങ്ങോട്ടു വേണം എന്നു തീരുമാനിക്കാന്‍ കൂലങ്കഷമായ ചര്‍ച്ചകള്‍ ഒരു മാസത്തോളം നടന്നു , പിന്നെ ആളെ തികയ്ക്കാന്‍ ഞങ്ങള്‍ കുറച്ചു പേര്‍ ഓഫീസില്‍ തെക്ക് വടക്ക് നടന്നു. അന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടാന്‍ മുട്ടി നില്ക്കുന്ന സമയമായതുകൊണ്ട് തമിഴ് നാട്ടിലേക്ക് പോയാല്‍ ഞങ്ങള്‍ക്കും രണ്ടു പൊട്ടാന്‍ സാധ്യതയുണ്ടെന്ന തിരിച്ചറിവ് ഞങ്ങളെ ഊട്ടി കൊടൈക്കനാല്‍ തുടങ്ങിയ സ്ഥിരം കുറ്റികളെ ഒഴിവാക്കാന്‍ നിര്‍ബന്ധിതരാക്കി. 
അതിരപ്പള്ളി, നെല്ലിയാമ്പതി, വാഗമണ്‍ തുടങ്ങിയ സുന്ദരിക്കുട്ടികളെയൊക്കെ പരിഗണിച്ചിരുന്നെങ്കിലുംഅവരൊക്കെ ഞങ്ങളുടെ പരിധിക്ക് അപ്പുറത്തായതുകൊണ്ടു വേണ്ടെന്ന് വെച്ചു. പിന്നെ ശ്രീ ഹള്ളിയിലോട്ടുള്ള വഴി അര്‍ക്കും നല്ല നിശ്ചയമില്ലാത്തത്  കൊണ്ട് കര്‍ണ്ണാടകത്തേക്ക് കടന്നില്ല. അവസാനം ഞങ്ങളുടെ തൊട്ടടുത്ത് കിടക്കുന്ന വയനാടിന് തന്നെ നറുക്കു വീണു. വേറെ വഴിയില്ലായിരുന്നു.         

വയനാട്ടിലേക്ക് നടത്തിയ ആ യാത്രയില്‍ ഓര്‍ക്കാന്‍ ഒട്ടേറെയുണ്ടെങ്കിലും മറക്കാന്‍ പറ്റാത്തത് മാത്രം ഇവിടെ പകര്‍ത്താം.


ഒന്നാം ദിവസം : 
ടൂറിന് വരും വരും എന്നു വിചാരിച്ചു പലരും കാത്തിരുന്ന ചിലര്‍ , സാധാരണ  ചെയ്യാറുള്ളതുപോലെ തന്നെ വന്നില്ല. അതുകൊണ്ടുതന്നെ വരില്ല എന്നു വിചാരിച്ചിട്ടു അവസാനം വന്ന ചിലരോടൊക്കെ കാത്തിരുന്നവര്‍ക്കെല്ലാം കുറച്ചു സ്നേഹം കൂടിയോ ? 


ഹെയര്‍ പിന്നുകളുടെ വളവും വടിവും ഒക്കെ കഴിഞ്ഞു കുറുവ ദ്വീപ് നീന്തിക്കടന്നു , തോല്‍പ്പെട്ടിയിലെ കാണാത്ത കടുവയുടെയും കാട്ടാനയുടെയും മുരള്‍ച്ചകള്‍ക്ക് കാതോര്‍ത്തുകൊണ്ടു ഞങ്ങള്‍ നേരമിരുട്ടിയപ്പോഴേക്കും മേപ്പാടിയിലെത്തി. 


അവിടുന്നാണ് ഫാസിലിന്റെ കുളിതെറ്റിയത്! 


ദിവസത്തില്‍ ചുരുങ്ങിയത് നാല് കുളിയെങ്കിലും നിര്‍ബന്ധമുള്ള ഒരു പ്രതിഭാസമാണ് ഫാസില്‍. 
ജന്മസിദ്ധമായി ലഭിച്ച ഈ കഴിവ് ഫാസിലിന്റെ റൂംമേറ്റ് ആയ ജബ്ബാറിന് അറിയാതെ പോയി. മേപ്പാടിയിലെ റിസോര്‍ട്ടില്‍ അന്ന് രാത്രിയില്‍ തന്റെ മൂന്നാമത്തെ കുളിക്ക് കയറാന്‍ തുടങ്ങിയപ്പോഴാണ് കുളിമുറി ജബ്ബാര്‍ കയ്യടക്കിയ കാര്യം ഫാസില്‍ അറിയുന്നത് , വേറെ ഒരു കുളിമുറിയും ഒഴിവില്ല.അങ്ങനെ ജീവിതത്തിലാദ്യമായി ഫാസിലിന്റെ കുളി തെറ്റി...ജബ്ബാര്‍ തെറ്റിച്ചു. ഇപ്പൊ വയനാട്ടിലെ ആദിവാസി കുഞ്ഞുങ്ങള്‍ക്കു പോലും ഈ കാര്യം അറിയാം! അപ്പൊ ജബ്ബാര്‍ ആരായി! വല്ല ഫാസിലാന്‍റെ കുളിയും ആയിരുന്നെങ്കില്‍ ഒരന്തസ്സുണ്ടായിരുന്നു എന്നാണ് ജബ്ബാറിന്റെ ആത്മഗതം. 


അന്ന് രാത്രി അരങ്ങേറിയ ഡംഷരാട്സ് വളരെ ആകര്‍ഷകമായിരുന്നു. 'മണിയന്‍ പിള്ള അഥവാ മണിയന്‍ പിള്ള'എന്ന സിനിമയ്ക്ക് വേണ്ടി ജമാല്‍ കാണിച്ച 'പിള്ള വാതം' ഒരു സംസ്ഥാന അവാര്‍ഡിനു മാത്രം ഉണ്ടായിരുന്നു.ആരൂഢം, വീണ്ടും ലിസ, രതി നിര്‍വേദം തുടങ്ങിയ സിനിമകള്‍ക്ക് വേണ്ടി നടന്ന കോപ്രായങ്ങളും ശ്രദ്ധേയമായി.


രണ്ടാം ദിവസം : 
ഇടക്കലും, സൂചിപ്പാറയും ആണ് അജണ്ടയിലുള്ളത്. ആദ്യം ഏത് വേണം എന്നുള്ളത് സാഹചര്യത്തിന്റെ സമ്മര്‍ദ്ദം മൂലം ചില മലക്കം മറിച്ചിലുകള്‍ക്ക് ശേഷം ഇടക്കല്‍ ഗുഹയിലെത്തി. 


തുടര്‍ന്നങ്ങോട്ടുള്ള ആഖ്യാനം ഞങ്ങളുടെ കണ്ണിലുണ്ണിയായ, നിങ്ങളുടെ മുത്തായ, നാട്ടുകാരുടെ ശല്യമായ ആ 'പ്രസ്ഥാന'ത്തിന്റെ മനസ്സിലൂടെ.


ഇടയ്ക്കലിലേക്കുള്ള ക്യൂ മടുപ്പിക്കുന്നതായിരുന്നു. അങ്ങനെ വെയിലും കൊണ്ട് നില്‍ക്കുമ്പോഴാണ് അവളുടെ മുഖം എന്റെ കണ്ണില്‍ ഉടക്കിയത്.
തെക്കെങ്ങോ ഉള്ള ഒരു കോളേജില്‍ നിന്നും വന്ന വിദ്യാര്‍ത്ഥി സംഘം സഞ്ചരിച്ച ബസ്സ് ഞങ്ങളുടേതിനെ കടന്നുപോയപ്പോതന്നെ പാട്ടും കൂത്തും കേട്ടിരുന്നു. ആ കൂട്ടത്തില്‍ പ്പെട്ടതാണെന്ന് തോന്നുന്നു. കുറച്ചു ദൂരെയാണ്, മുഖം ക്ലിയറാവുന്നില്ല. സാരമില്ല, ക്യൂവില്‍ കുറച്ചു അതിക്രമം കാണിച്ചാ മതി, ക്ലിയറാവും. 
അങ്ങനെ, കൂടുതല്‍ ക്ലിയറായി!                           
മുഖം, വയനാട്ടിലെ പ്രകൃതി പോലെ തന്നെ സുന്ദരമായിരുന്നു. നിറം, 'പെന്‍ഗ്വിനി'ല്‍  കിട്ടുന്ന മില്‍ക്ക് ഷേക്ക് പൊലിരുന്നു. ഉയരം, എന്റെ ചുണ്ട് അവളുടെ നെറ്റിക്കു കണക്കാ. കൂര്‍ത്തയും ജീന്‍സും വേഷം. ഫെമിനിസ്റ്റാണോ ദൈവമേ? 
എന്തായാലും ക്യൂവിനോടുള്ള ദേഷ്യമൊക്കെ പോയി സ്നേഹമായി...
നമ്മളും ഈ ക്യൂവില്‍ ഉണ്ടെന്ന് ഒന്നറിയിക്കണമല്ലോ, പിന്നെ അതിനുവേണ്ടിയുള്ള പരാക്രമങ്ങളായിരുന്നു.          
ക്യൂവില്‍ കുറേ മുന്നില്‍ , അവളുടെ അടുത്തായിട്ടു നിന്നിരുന്ന സജിത്തിന്റെ അടുത്തു തൊണ്ട പൊട്ടുന്ന ഒച്ചയില്‍ സംസാരിക്കുക, ഇടയ്ക്ക് 'ഐ മുസ്ലിം ഐ മുസ്ലിം' എന്നു വിളിച്ചു പറയുക അവസാനം തളത്തില്‍ ദിനേശനെ മനസ്സില്‍ ധ്യാനിച്ചുകൊണ്ടു 'അടുത്തത് നമ്മള്‍ സൂചിപ്പാറയിലേക്ക് , സൂചിപ്പാറ സൂചിപ്പാറ'  എന്നു ആക്രോഷിക്കുക തുടങ്ങിയ കലാപരിപാടികള്‍ അരങ്ങേറി. 
എന്നിട്ടും അവള്‍ക്ക് ഒരു മൈന്‍റ് ഇല്ല. കൊക്ക് കൂറെ കുളം കണ്ടു കാണും. എന്നാലും ഫോട്ടോ എടുക്കുന്നതുള്‍പ്പെടേയുള്ള സാഹസങ്ങള്‍ എന്റെ ഭാഗത്ത് നിന്നു തുടര്‍ന്നുകൊണ്ടിരുന്നു. കോളേജില്‍നിന്നും സലാം പറഞ്ഞിട്ട് കൊല്ലം രണ്ടുമൂന്നു കഴിഞ്ഞെങ്കിലും കൊള്ളരുതായ്മകള്‍ക്കൊന്നും ഒരു കുറവുമില്ല. അങ്ങനെ ഇടയ്ക്കല്‍ കണ്ടു തിരിച്ചിറങ്ങി. സൂചിപ്പാറയെപ്പറ്റി സൂചിപ്പിച്ചത് അവള്‍ കേട്ടുകാണും, പ്രതീക്ഷയുടെ ഒരു പുല്‍നാമ്പ് മുളച്ചിട്ടുണ്ട്.       
വെയ്യില്‍ ഇറങ്ങിയപ്പോഴേക്കും സൂചിപ്പാറയിലെത്തി.മലമുകളില്‍ നിന്നു പ്രകൃതി ജലപ്രവാഹമായി താഴോട്ട് പതിക്കുന്ന മനോഹരമായ കാഴ്ച. വെള്ളത്തിന് അസ്ഥികോച്ചുന്ന തണുപ്പ്. അതിന്റെ ചുവട്ടില്‍ നിന്നപ്പോള്‍ എല്ലാ ക്ഷീണവും മാറി. 
കണ്ണുകള്‍ അവള്‍ക്കുവേണ്ടി തിരഞ്ഞു കൊണ്ടിരുന്നു. ഒരു നാല് കോളേജിലുള്ള കുട്ടികള്‍ അപ്പൊ തന്നെ അവിടെ ഉണ്ടായിരുന്നു, പക്ഷേ അവരുടെ ബസ്സ് മാത്രം കണ്ടില്ല. വന്നു കാണില്ല. നേരം 5 മണി കഴിഞ്ഞു. ഇനി വൈകുന്നതിന് മുന്‍പ് തിരിക്കണം എന്നു ടൂര്‍ കോര്‍ഡിനേറ്റര്‍ ആഹ്വാനം ചെയ്തുകൊണ്ടിരുന്നു. അവളെ കാണാണ്ട് ഞാനെങ്ങോട്ടും വരുന്നില്ല. സ്നേഹിക്കാന്‍ വെമ്പുന്ന മനസ്സിന്റെ ആകാംഷകള്‍ ഈ മാക്രിക്ക് മനസ്സിലാവില്ല.കോര്‍ഡിനേറ്റര്‍ ആണെങ്കില്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ കൂടി കോര്‍ഡിനേറ്റ് ചെയുന്ന ആളായിരിക്കണം. പക്ഷേ കാത്തിരുന്നിട്ടും കാര്യമുണ്ടായില്ല. അവസാനം 5.30 ആയപ്പോള്‍ ബസ്സിലേക്ക് തിരിച്ചുനടന്നു. 1 കിലോമീറ്റര്‍ നടക്കാനുണ്ട്, അവളെ തിരഞ്ഞു തിരഞ്ഞു എന്റെ കണ്ണുകള്‍ ക്ഷീണിച്ചു. 


ഒടുവില്‍ ബസ്സിലേക്ക് കാലെടുത്തുവെച്ചതും അവളുടെ കോളേജ് ബസ്സ് വളവ് തിരിഞ്ഞു മുന്നില്‍ പ്രത്യക്ഷപ്പെട്ടതും ഒന്നിച്ചായിരുന്നു! പടച്ചോനേ, നീ കൈവിട്ടില്ല! 


ഇനി ഇപ്പൊഴെങ്ങും പോകുന്നില്ല. പക്ഷേ എല്ലാരും ബസ്സില്‍ കയറി കഴിഞ്ഞു. പെട്ടെന്ന്, മൊബൈല്‍ കാണുന്നില്ല എന്നൊരു സാന്ദര്‍ഭിഗ കള്ളം അഞ്ചുവിനെക്കൊണ്ടു പറയിച്ചു. ആ ബഹളത്തിനിടയില്‍ ഓടി അവളുടെ അടുത്തേക്ക് ചെന്നു, ആള്‍ക്കൂട്ടത്തിനിടയില്‍ ശരിക്ക് കാണാന്‍ പറ്റുന്നില്ല. അവളുടെ കൂട്ടുകാരുടെ അടുത്ത് ചോദിച്ചതില്‍ അത് രാജഗിരി എന്‍ജിനീയറിംഗ് കോളേജ് ആണ്, അഞ്ചാം സെമസ്റ്റര്‍ ഇലക്ടോണിക്സ് എന്നുള്ള കാര്യങ്ങള്‍ മനസിലായി. തിരക്കിനിടയ്ക്ക് അവളെ ഒരു നോക്കൂ കണ്ടു, അസ്തമയ സൂര്യനെപ്പോലെ ചുവന്നു തുടുത്ത മുഖവുമായി...പക്ഷേ എന്നെ കണ്ടപ്പോ ആലുവ മണപ്പുറത്ത് കണ്ട ഭാവം പോലുമില്ല ,പിന്നെ ഒരു ആക്കിയ ചിരി ചിരിക്കാന്‍ ശ്രമിച്ചോ ? 


എന്തായാലും എനിക്കു വയനാടിനോട് വിടപറയാന്‍ സമയമായി. മലയും വെള്ളച്ചാട്ടവും തേയില തോട്ടങ്ങളും അസ്തമയത്തിന്റെ ചുവപ്പിനെയും പിന്നിലാക്കി ഞങ്ങള്‍ ചുരമിറങ്ങി വീണ്ടും നഗരത്തിന്റെ തിരക്കുകളിലേക്ക്. 


രണ്ടു ദിവസത്തിന് ശേഷം ഓഫീസ് : 


അജിത്ത് പതിവുപോലെ കംപ്യൂട്ടറിന്റെ മുന്നില്‍ കിടന്നുറങ്ങുന്നു. 


ജമാല്‍ : അളിയാ 


അജിത്ത് : വാ ജമാലെ, ഇരിക്ക്. ടൂറിന്റെ ഹാങ് ഓവറിലാ ? 


ജമാല്‍ : ഒന്നും പറയണ്ടാ. നിന്റെ ഒരു സഹായം വേണം.                


അജിത്ത് :അതിനിടയ്ക്ക് ഇന്നലെയെന്താ ഒരു ബഹളം കേട്ടത് ? 


ജമാല്‍ : ക്ലയ്ന്‍റിനോട് ചാറ്റ് ചെയ്യുന്നതിനിടക്ക് ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് ഉണ്ടായി , ആത്രേയുള്ളൂ. 


അജിത്ത് : ആത്രേയുള്ളൂ?


ജമാല്‍ : എടാ , അയാളോട് 'പ്ലീസ് ക്ലിക്ക് ദ ഇമേജ്' എന്നു പറയുന്നതിന് പകരം... ഇംഗ്ലീഷില്‍ എഴുതിയപ്പോള്‍ ക്ലിക്കിന്റെ 'സി' വിട്ടുപോയി. അതിനാണ്...


അജിത്ത് : അപ്പൊ പ്ലീസ് ലിക്ക് ദ ഇമേജ് എന്നായി! ഇമേജ് ഒരു പെണ്ണിന്‍റേതായിരുന്നല്ലോ , അപ്പൊ നിന്റെ ഇമേജ് എന്തായി! 


ജമാല്‍ : എന്റെ 'ഇമേജ്' ഇല്‍ ഡോഗ് ലിക്കി.                                                                         


അജിത്ത് : ? 


ജമാല്‍ : ജീവിതം നായ നക്കി എന്ന്.


അജിത്ത് : നീ വന്ന കാര്യം പറ.


ജമാല്‍ : നിന്റെ ഡാറ്റാ മൈനിംഗ് സേവനം ആവശ്യമുണ്ട്.    


അജിത്ത് : ഒക്കെ. ആരാ കുട്ടി? ഇന്‍ഷാള്ള , ഹരി ഓം...ഏതാണ് ?  


ജമാല്‍ : റിലേ പോയി കെടക്ക്ണ്, മനസ്സിലാവുന്ന പോലെ പറ.


അജിത്ത് : എടാ , കുട്ടി മുസ്ലിമാണോ, ഹിന്ദുവാണോ       


ജമാല്‍ : അല്ല 'വ്യാകുലമാതാവാ'ണോന്ന് , അല്ലേ ? 


അജിത്ത് : നീ അറിയുന്ന ഡീറ്റെയില്‍സ് പറ.      


ജമാല്‍ : രാജഗിരി, എസ്സ് ഫൈവ്. വേറെയൊന്നുമറിയില്ല. മുഖം എന്റെ മനസ്സില്‍ മായാതെ കിടക്കുന്നുണ്ട്.     


അജിത്ത് : ഓകെ. നാളത്തേക്കു റെഡിയാക്കാം.


പിറ്റേന്ന് : 


അജിത്ത് :ഡാ , രാജഗിരിയിലെ വിമന്‍സ് ഹോസ്റ്റലിലെ അന്തേവാസികളുടെ ലിസ്റ്റ് കിട്ടിയിട്ടുണ്ട്.                    


ജമാല്‍ : കൊണ്ട് വാ എന്റെ മുത്തേ. എന്നാലും നീ ഇതെങ്ങനെ ഒപ്പിച്ച് ! 


അജിത്ത് : ഇതുകൊണ്ട് നീ അവളെ എങ്ങനെ കണ്ടുപിടിക്കും എന്ന് ദൈവത്തിനറിയാം! നിന്നെ ഇങ്ങനെ റിലേ കളയിക്കാന്‍ മാത്രം റേഞ്ച് ഉള്ള ടവറാണോ അത് ? 


ജമാല്‍ പിന്നെ കിട്ടിയ പേരുകള്‍ വാച്ചോണ്ട് 'ഫെയിസ് ബുക്കിലേ'ക്കിറങ്ങി. രണ്ടു ദിവസം മുങ്ങിത്തപ്പിയത്തിന്റെ ഫലമായി അന്ന് ഇടയ്ക്കലില്‍ വച്ച് പരിചയപ്പെട്ട ആ കൂട്ടത്തിലെ വിവേകിനെ കണ്ടുപിടിച്ചു. അങ്ങനെ അവന്റെ ഫ്രണ്ടായി. അവന്റെ ലിസ്റ്റിലെ ആയിരത്തോളം ഫ്രന്‍സിനെ പരതുന്നതിനിടയ്ക്ക്...കണ്ടു ! 
ഷാഹിദാ അഹമ്മദ് ...ഇന്‍ഷാള്ളാ ! അതേ മുഖം...ഒന്നും നോക്കിയില്ല... റിക്വസ്റ്റ് അയച്ചു. 
പക്ഷേ ഒരാഴ്ചയ്ക്കു ശേഷവും റിക്വസ്റ്റ് സ്വീകരിച്ചില്ല...
ദിവസവും എഫ്.ബി എടുത്തു നോക്കും നിരാശയോടെ ലോഗോഫ്ഫ് ചെയ്യും. 


ഒടുവില്‍ ഒരു വെള്ളിയാഴ്ച ജമാലിനെ നോക്കി മന്ദസ്മിതം പൊഴിച്ചുകൊണ്ടു ഫെയിസ് ബുക്കില്‍ ആ മെസ്സേജ് വന്നെത്തി. ചെവിയില്‍ മുഴങ്ങുന്ന ഹൃദയമിടിപ്പോടെ ജമാല്‍ അത് വായിച്ചു. 


ഷാഹിദാ : നീ എന്താ എന്നെ കണ്ടു പിടിക്കാന്‍ വൈകുന്നത് എന്ന ചോദ്യവും മനസ്സിലിട്ടോണ്ട് കാത്തിരിക്കാന്‍ തുടങ്ങിയതാ...ടൂര്‍ കഴിഞ്ഞു കോളേജിലെത്തിയത് മുതല്‍.
                    
അതെന്തായാലും ജമാല്‍ കണ്ട കിനാവിലൊന്നും ഇല്ലാത്തതായിരുന്നു. ഇപ്പോ അവന്റെ മനസ്സിന് സൂചിപ്പാറയിലെ വെള്ളത്തേക്കാള്‍  കുളിര് , ആദ്യാനുരാഗത്തിന്റെ തണുപ്പ്.